ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികള്‍ 'ഭീരുക്കളെന്ന്' കൊറിയോഗ്രാഫര്‍ പ്രസന്ന
ശബരിമല ദര്‍ശനം നടത്തിയത് 'വനിതാ തീവ്രവാദികള്‍' എന്ന പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് എഡിറ്റ് ചെയ്ത് ഭീരുക്കള്‍ എന്നാക്കി മാറ്റുകയായിരുന്നു.
ചെന്നൈ: ശബരിമലയിലെ യുവതി പ്രവേശനത്തിനു പിന്നാലെ അതിരുക്ഷ വിമര്‍ശനവുമായി ഡാന്‍സ് കൊറിയോഗ്രാഫര്‍ പ്രസന്ന മാസ്റ്റര്‍. അമ്മയ്ക്കും ബന്ധുക്കള്‍ക്കുമൊപ്പം ശബരിമല ദര്‍ശനം നടത്തിയതിനു ശേഷമാണ് ഞെട്ടിക്കുന്ന വാര്‍ത്ത കേട്ടതെന്നും പ്രസന്ന പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ദര്‍ശനം നടത്തിയ രണ്ടു യുവതികളെ ഭീരുക്കള്‍ എന്ന് ആക്ഷേപിച്ച് കുറിപ്പെഴുതിയത്.
ശബരിമല ദര്‍ശനം നടത്തിയത് 'വനിതാ തീവ്രവാദികള്‍' എന്ന പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് എഡിറ്റ് ചെയ്ത് ഭീരുക്കള്‍ എന്നാക്കി മാറ്റുകയായിരുന്നു. എല്ലാ അയ്യപ്പ ഭക്തരുടെയും വിശ്വാസത്തിന് മുറിവേറ്റുവെന്നും പ്രസന്ന കുറിപ്പില്‍ പറയുന്നു.
രണ്ടു പേരുടെയും അഹങ്കാരത്തിന് കുഞ്ഞുങ്ങളും വൃദ്ധരുമുള്‍പ്പെടെ 30,000 തേത്താളം വരുന്ന ഭക്തര്‍ മൂന്ന് മണിക്കൂറോളം കാത്തുനില്‍ക്കേണ്ടി വന്നതായും ശബരിമലയില്‍ ഇന്ന് കരിദിനമാണെന്നും ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇതിലൂടെ ഈ ഭീരുക്കള്‍ എന്താണ് നേടിയതെന്നും അദേഹം ഫെയ്‌സ്ബുക്കില്‍ ചോദ്യമുയര്‍ത്തി.