കാസര്‍കോട്ടെ സമ്പര്‍ക്കം; കര്‍ണാടക അതിര്‍ത്തിയിൽ അതീവ ജാഗ്രത, കടുത്ത നിയന്ത്രണം

കാസർകോട് ഉറവിടം  മനസ്സിലാക്കാനാവാത്ത രോഗികൾ കൂടുന്നത് സമൂഹം വ്യാപന സാധ്യതയാണ്. അത് ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ

covid 19 alert in kasaragod karnataka border

കാസര്‍കോട്: ഉറവിടം അറിയാത്ത രോഗികൾ കൂടന്നതിൽ കാസര്‍കോട് ആശങ്ക കനക്കുന്നു.  രോഗികളുടെ എണ്ണം കൂടുന്നത് സമൂഹം വ്യാപന സാധ്യതയാണ്. അത് ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. കാസര്‍കോട് കര്‍ണാടക അതിര്‍ത്തിയിൽ ജാഗ്രതയും നിയന്ത്രണവും ശക്തമാക്കാനും മന്ത്രിയുടെ നേതൃത്വത്തിൽ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനമെടുത്തു. 

സമ്പർക്കം വഴി രോഗങ്ങൾ ഉണ്ടായവരിൽ അധികവും കർണാടകയിൽ പോയവരാണ്. ദിവസേന അതിർത്തി കടന്നു പോകുന്നത് നിയന്ത്രിക്കും. ജോലിക്ക് പോകേണ്ടവർ കർണാടകയിൽ 28 ദിവസം താമസിച്ച ശേഷം കേരളത്തിൽ എത്തിയാൽ മതി. കർണാടകയിൽ നിന്നും കേരളത്തിൽ ജോലിക്ക് എത്തുന്നവർക്കും ഇത് ബാധകമാണെന്ന് മന്ത്രി വിശദീകരിച്ചു. അതിർത്തി പ്രദേശങ്ങളിലെ ഊടു വഴിയിലൂടെ നടന്നു വരുന്ന വരെ നിയന്ത്രിക്കാൻ ബാരിക്കേഡുകൾ സ്ഥാപിച്ചു. തദ്ദേശ സ്ഥാപനങ്ങൾക്കും പൊലീസിനുമാണ് നിരീക്ഷണ ചുമതല. 

കർണാടകയിലേക്ക് ദിവസേന യാത്ര ചെയ്യാനുള്ള പാസ് താൽക്കാലികമായി നിർത്തി വെച്ചു. പാസ് ഉപയോഗിച്ച് ഇനി ആർക്കും ചെയ്യാനാവില്ലന്നും മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. ബേക്കൽ കോട്ട  വിനോദസഞ്ചാരികൾക്ക് തുറന്ന് കൊടുക്കാനുള്ള തീരുമാനവും പിൻവലിച്ചിട്ടുണ്ട്. 

 

Latest Videos
Follow Us:
Download App:
  • android
  • ios