87,295 കോടി രൂപ മനപൂർവ്വം കുടിശ്ശിക വരുത്തി ബാങ്കുകളിലെ മുൻനിരവായ്പാക്കാർ; കാരണം ഇത്

ബാങ്ക് വായ്പ മനഃപൂര്‍വം തിരിച്ചടയ്ക്കാതെ കുടിശിക വരുത്തുന്നവരില്‍ ആദ്യ പത്ത് പേരയെടുത്താല്‍ ബാങ്കുകള്‍ക്ക് 40,825 കോടി രൂപ കുടിശിക വരുത്തിയിട്ടുണ്ടെന്ന് കണക്കുകള്‍ പറയുന്നു

wilful defaulters owe over 87,000 crore to banks apk

ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യസ്ഥാപനങ്ങൾക്ക് 87,295 കോടി രൂപയുടെ കുടിശ്ശിക വരുത്തി മുൻനിരവായ്പക്കാർ. ഗീതാഞ്ജലി ജെംസ് ലിമിറ്റഡ്, എറ ഇൻഫ്രാ എഞ്ചിനീയറിംഗ് ലിമിറ്റഡ്, ആർഇഐ അഗ്രോ ലിമിറ്റഡ്, എബിജി ഷിപ്പ്‌യാർഡ് ലിമിറ്റഡ് എന്നിവയുൾപ്പെടെ 50 മുൻനിരവായ്പാക്കാർ  മനഃപൂർവ്വം കുടിശ്ശിക വരുത്തിയിനത്തിൽ, ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും 87,295 കോടി രൂപ നൽകാനുണ്ടെന്ന് ധനമന്ത്രാലയം അറിയിച്ചു. 2023 മാർച്ച് 31 വരെയുള്ള കണക്കാണിത്.. രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ധനകാര്യ സഹമന്ത്രി ഭഗവത് കരാദ് ഇക്കാര്യം അറിയിച്ചത്.

2023 മാർച്ച് 31 വരെ എസ്‌സി‌ബികളിലെ മുൻനിര 50 വിൽ‌ഫുൾ ഡിഫോൾട്ടർമാരുടെ കുടിശ്ശിക 87,295 കോടി രൂപയാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) അറിയിച്ചു. ബാങ്ക് വായ്പ മനഃപൂര്‍വം തിരിച്ചടയ്ക്കാതെ കുടിശിക വരുത്തുന്നവരില്‍ ആദ്യ പത്ത് പേരയെടുത്താല്‍ ബാങ്കുകള്‍ക്ക് 40,825 കോടി രൂപ കുടിശിക വരുത്തിയിട്ടുണ്ടെന്ന് കണക്കുകള്‍ പറയുന്നു. ലഭ്യമായ വിവരങ്ങൾ പ്രകാരം  കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷങ്ങളിൽ,  എസ്‌സി‌ബികൾ മൊത്തം 10,57,326 കോടി രൂപ എഴുതിത്തള്ളിയെന്നും അദ്ദേഹം പറഞ്ഞു

ഗീതാഞ്ജലി ജെംസാണ് ബാങ്കുകൾക്ക് കുടിശ്ശികയിനതത്തിൽ ബാങ്കുകൾക്ക് കൂടുതൽ തുക നൽകാനുള്ളത്.(  8,738 കോടി രൂപ) . തൊട്ടുപിന്നിൽ എറ ഇൻഫ്രാ എഞ്ചിനീയറിംഗ് ലിമിറ്റഡും( 5,750 കോടി രൂപ) ആർഇഐ അഗ്രോ ലിമിറ്റഡ് (5,148 കോടി), എബിജി ഷിപ്പ്‌യാർഡ് ലിമിറ്റഡ് -( 4,774 കോടി,) കോൺകാസ്റ്റ് സ്റ്റീൽ ആൻഡ് പവർ ലിമിറ്റഡ് -( 3,911) എന്നിവയുമുണ്ട്.വായ്പ തിരിച്ചടയ്ക്കാൻ മാർഗങ്ങളുണ്ടായിട്ടും മനഃപൂർവം പണമടയ്ക്കാതിരിക്കുന്ന വായ്പക്കാരെയാണ് ‘വിൽഫുൾ ഡിഫോൾട്ടർ’ എന്ന് പറയുന്നത്..

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios