ആരൊക്കെ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യേണ്ട; ഈ പാൻകാർഡ് ഉടമകൾ ശ്രദ്ധിക്കുക

പാൻ കാർഡ് ഇതുവരെ ലിങ്ക് ചെയ്യാത്ത പാൻ കാർഡ് ഉടമകൾ എത്രയും വേഗം ഇത് ചെയ്യണം. ആധാർ കാർഡ് പാൻ കാർഡുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ, പാൻ കാർഡ് സ്വയമേവ പ്രവർത്തനരഹിതമാകും.

Who cannot link PAN card with Aadhar card

പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ, അത്തരം പാൻ പ്രവർത്തനരഹിതമായി കണക്കാക്കുമെന്ന് ആദായ നികുതി വകുപ്പ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിനും നികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും പാൻ കാർഡ് നിർബന്ധമാണ്. അതുപോലെ, ആധാർ കാർഡ് രാജ്യത്തെ പ്രധാന തിരിച്ചറിയൽ രേഖയാണ്. സർക്കാരിന്റെയും അല്ലാത്തതുമായ എല്ലാ ആനുകൂല്യങ്ങളും ലഭിക്കണമെങ്കിൽ ആധാർ നിർബന്ധമാണ്. 

2023 ജൂൺ 30 ന് മുൻപ് പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന് നിർദേശമുണ്ടായിരുന്നു. എന്നാൽ രാജ്യത്തെ എല്ലാവരും പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കേണ്ട ആവശ്യമുണ്ടോ?  ഏതൊക്കെ ആളുകൾക്കാണ് പാൻ കാർഡ് ലിങ്ക് ചെയ്യേണ്ടതെന്ന് അറിയാം. 

ആർക്കൊക്കെ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാൻ കഴിയില്ല?

രാജ്യത്തെ എല്ലാ പൗരനും പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കേണ്ടതില്ല. 80 വയസ്സിനു മുകളിലുള്ളവർ, ആദായനികുതി നിയമമനുസരിച്ച്, പ്രവാസികളോ ഇന്ത്യൻ പൗരത്വം ഇല്ലാത്തവരോ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യേണ്ട.  

പാൻ കാർഡ് ലിങ്ക് ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കും?

പാൻ കാർഡ് ഇതുവരെ ലിങ്ക് ചെയ്യാത്ത പാൻ കാർഡ് ഉടമകൾ എത്രയും വേഗം ഇത് ചെയ്യണം. ആധാർ കാർഡ് പാൻ കാർഡുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ, പാൻ കാർഡ് സ്വയമേവ പ്രവർത്തനരഹിതമാകും. ഇതോടെ ആദായ നികുതി അടയ്ക്കുന്നത് മുതലുള്ള എല്ലാ സാമ്പത്തിക കാര്യങ്ങളും അവതാളത്തിലാകും. മാത്രമല്ല, പാൻ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ ഐടിആർ ഫയൽ ചെയ്യാൻ കഴിയില്ല. ഇതിന് പുറമെ ബാങ്കുമായി ബന്ധപ്പെട്ട ഇടപാടുകളും നിലച്ചിരിക്കുകയാണ്. പല സർക്കാർ പദ്ധതികളുടെയും ആനുകൂല്യങ്ങൾ പോലും ലഭിക്കില്ല.

പാൻ കാർഡ് പ്രവർത്തനരഹിതമായാൽ വീണ്ടും ആക്ടിവേറ്റ് ചെയ്യുന്നതിന്, ആദായനികുതി വകുപ്പിൻ്റെ വെബ്‌സൈറ്റ് സന്ദർശിച്ച് 1,000 രൂപ ലേറ്റ് ഫീ അടച്ച് പാൻ ആധാറുമായി ലിങ്ക് ചെയ്യണം.

Latest Videos
Follow Us:
Download App:
  • android
  • ios