ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്‌മെൻ്റ് വെറുതെ നോക്കിയാൽ പോരാ; പരിശോധിക്കേണ്ടത് ഈ കാര്യങ്ങൾ
ഒരു സുപ്രധാന സാമ്പത്തിക രേഖയാണ് ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെൻ്റ്. ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്‌മെൻ്റിൽ പ്രധാനമായി ഉൾപ്പെട്ടിരിക്കുന്ന വിശദാംശങ്ങൾ ഇവയാണ്;
ക്രെഡിറ്റ് കാർഡിന് വലിയ സ്വീകാര്യതയാണ് ഇന്നുള്ളത്. പ്രത്യേകിച്ചും യുവജനങ്ങളിൽ. ഹ്രസ്വകാല വായ്പ എളുപ്പത്തിൽ ലഭിക്കുന്നു എന്നതിലുപരി റിവാർഡുകളും വലിയൊരു ആകർഷണ ഘടകം തന്നെയാണ്. എന്നാലും പലർക്കും ക്രെഡിറ്റ് കാർഡിനെ വേണ്ടവിധം ഉപയോഗിക്കാൻ അറിയില്ല, ഇത് വലിയ കടക്കെണിയിലേക്ക് നയിച്ചേക്കാം. ക്രെഡിറ്റ് കാർഡുകൾ വിവേകത്തോടെ ഉപയോഗിക്കുന്നതും ഇതിലെ അപകടസാധ്യതകളെക്കുറിച്ച് ബോധവാന്മാരാകുന്നതും പ്രധാനമാണ്. അതിനായി ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്‌മെൻ്റുകൾ പരിശോധിക്കണം.
ഒരു വ്യക്തിയുടെ ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്‌മെൻ്റ് പരിശോധിക്കുന്നതിലൂടെ അയാളുടെ ചെലവ് ചെയ്യുന്ന രീതി മനസിലാക്കാൻ കഴിയും. ഒരു സുപ്രധാന സാമ്പത്തിക രേഖയാണ് ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെൻ്റ്. ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്‌മെൻ്റിൽ പ്രധാനമായി ഉൾപ്പെട്ടിരിക്കുന്ന വിശദാംശങ്ങൾ ഇവയാണ്;
ഇടപാട് ചരിത്രം: എല്ലാ ചെലവുകളുടെയും പേയ്‌മെൻ്റുകളുടെയും സമഗ്രമായ വിവരങ്ങൾ
ബാലൻസ്: മുൻ ബില്ലിംഗ് കാലയളവ് മുതൽ എത്ര തുക നല്കാനുണ്ടെന്നതുൾപ്പടെയുള്ള വിവരങ്ങൾ
പേയ്‌മെൻ്റുകൾ: അടച്ച മുഴുവൻ പണത്തിൻ്റെയും ആകെത്തുക.
പുതുതായി നടത്തിയ ഇടപാടുകൾ: സമീപകാല എന്തെങ്കിലും വാങ്ങുന്നതിനായി ചെലവഴിച്ച ആകെ തുക.
നിലവിലെ ബാലൻസ്: കുടിശ്ശികയുള്ള ആകെ തുക.
അടയ്‌ക്കേണ്ട ഏറ്റവും കുറഞ്ഞ തുക: പിഴകൾ ഒഴിവാക്കുന്നതിന് അടയ്‌ക്കേണ്ട ഏറ്റവും കുറഞ്ഞ തുക.
അവസാന തീയതി: ഏറ്റവും കുറഞ്ഞ തുക അടയ്‌ക്കേണ്ട സമയം.
ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്‌മെൻ്റിൽ എന്താണ് പരിശോധിക്കേണ്ടത്?
തട്ടിപ്പുകൾ നടക്കില്ലെന്ന് ഉറപ്പു വരുത്താൻ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്‌മെൻ്റ് പതിവായി അവലോകനം ചെയ്യുന്നത് നല്ലതാണ്.
അവസാന തീയതി: പിഴയും, ക്രെഡിറ്റ് സ്‌കോർ കുറയുന്നതും ഒഴിവാക്കാൻ നിങ്ങൾ കൃത്യസമയത്ത് പണമടച്ചെന്ന് ഉറപ്പാക്കുക.
ഗ്രേസ് പിരീഡ്: പലിശ രഹിത വായ്പ കാലയളവായ ഗ്രേസ് പിരീഡിൽ മുഴുവൻ ബാലൻസും അടയ്ക്കുക.
ഇടപാട് വിശദാംശങ്ങൾ: വ്യാപാരിയുടെ പേര്, തീയതി, തുക എന്നിവ ഉൾപ്പെടെ എല്ലാ ഇടപാട് വിശദാംശങ്ങളും പരിശോധിക്കുക.
അടയ്‌ക്കേണ്ട മൊത്തം തുക: കുടിശ്ശികയുള്ള മൊത്തം തുകയും ലഭ്യമായ പേയ്‌മെൻ്റ് ഓപ്‌ഷൻസും ഏതൊക്കെയെന്ന് മനസിലാക്കുക
വായ്പാ പരിധി: നിങ്ങൾക്ക് എത്ര രൂപ വരെ ഉപയോഗിക്കാം എന്നുള്ളത് നിങ്ങൾ അറിഞ്ഞിരിക്കണം