'കണ്ണഞ്ചുന്നൊരു മൊഞ്ച്'; വന്ദേഭാരത് സ്ലീപ്പറായപ്പോൾ ചെലവായത് എത്ര
857 ബര്‍ത്താണ് ഒരു ട്രെയിനിലുണ്ടാവുക. ഇതില്‍ 823 എണ്ണം യാത്രക്കാര്‍ക്കും 34 എണ്ണം ജീവനക്കാര്‍ക്കുമുള്ളതാണ്. ഓരോ കോച്ചിലും ഓരോ മിനി പാന്‍ട്രി സംവിധാനവും ഉണ്ടാകും
അത്യാധുനിക സീറ്റുകള്‍, വിശാലമായ അകത്തളങ്ങള്‍, കണ്ണിന് കുളിര്‍മയേകുന്ന പ്രകാശ വിന്ന്യാസം, വൃത്തിയുള്ള ഫ്ളോറിംഗ്...പറഞ്ഞു വരുന്നത് വന്ദേഭാരതിന്‍ററെ പുതിയ സ്ലീപ്പര്‍ കോച്ചുകളെ കുറിച്ചാണ്. കേന്ദ്ര റെയില്‍വേ മന്ത്രാലയം പുറത്തിറക്കിയ വന്ദേഭാരത് സ്ലീപ്പര്‍ കോച്ചുകളുടെ ചിത്രങ്ങള്‍ യാത്രക്കാര്‍ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരിയോടെ ആദ്യത്തെ ട്രെയിന്‍ പുറത്തിറക്കാമെന്നാണ് സര്‍ക്കാരിന്‍റെ പ്രതീക്ഷ.
ALSO READ: നാടുവിട്ട് യുകെയിലേക്കാണോ? കൈ പൊള്ളുമെന്നുറപ്പ്; വിസ നിരക്കുകള്‍ കുത്തനെ കൂട്ടി
857 ബര്‍ത്താണ് ഒരു ട്രെയിനിലുണ്ടാവുക. ഇതില്‍ 823 എണ്ണം യാത്രക്കാര്‍ക്കും 34 എണ്ണം ജീവനക്കാര്‍ക്കുമുള്ളതാണ്. ഓരോ കോച്ചിലും ഓരോ മിനി പാന്‍ട്രി സംവിധാനവും ഉണ്ടാകും. ആകെ 200 ട്രെയിനുകള്‍ ആണ് ആദ്യ ഘട്ടത്തില്‍ നിര്‍മിക്കുന്നത്. ഇതില്‍ റെയില്‍ വികാസ് നിഗം ലിമിറ്റഡും, റഷ്യയിലെ ടിഎംഎച്ച് ഗ്രുപ്പും ചേര്‍ന്ന കണ്‍സോര്‍ഷ്യമാണ് 120 ട്രെയിനുകള്‍ നിര്‍മിക്കുന്നത്. ബാക്കി 80 എണ്ണം ടീഠാഗഢ് വാഗണ്‍സും ഭെല്ലും സംയുക്തമായി നിര്‍മിക്കും.
ഒരു ട്രെയിന്‍ നിര്‍മിക്കാന്‍ കുറഞ്ഞത് 120 കോടിയാണ് മുതല്‍ മുടക്ക്. ഇതില്‍ നികുതിയും മറ്റ് തീരുവകളും ഉള്‍പ്പെടുന്നില്ല. 35 വര്‍ഷത്തേക്കുള്ള ട്രെയിനിന്‍റെ അറ്റകുറ്റപ്പണിയും നിര്‍മാതാക്കള്‍ തന്നെ നിര്‍വഹിക്കും. റെയില്‍ വികാസ് നിഗം ലിമിറ്റഡും, റഷ്യയിലെ ടിഎംഎച്ച് ഗ്രുപ്പും ചേര്‍ന്ന കണ്‍സോര്‍ഷ്യമാണ് ഏറ്റവും കുറഞ്ഞ നിരക്കായ 120 കോടി ക്വോട്ട് ചെയ്തത്. ടിഎംഎച്ച് ഗ്രൂപ്പാണ് കണ്‍സോര്‍ഷ്യത്തിലെ 70 ശതമാനം വരുന്ന ഓഹരികള്‍ കൈവശം വച്ചിരിക്കുന്നത്. റഷ്യന്‍ ട്രെയിന്‍ കണ്‍ട്രോള്‍ സിസ്റ്റത്തിനാണ് 5 ശതമാനം ഓഹരികള്‍. 25 ശതമാനം ഓഹരികള്‍ ആര്‍വിഎന്‍എല്ലിന്‍റെ പക്കലാണ്. കരാര്‍ ലഭിച്ചതോടെ ഓഹരി പങ്കാളിത്തം 69 ശതമാനമാക്കി ഉയര്‍ത്താന്‍ താല്‍പര്യം പ്രകടിപ്പിച്ച് റെയില്‍ വികാസ് നിഗം ലിമിറ്റഡ് രംഗത്തെത്തിയിട്ടുണ്ട്.
ALSO READ: ഒരു ലക്ഷം ഉണ്ടോ, അമേരിക്കയിൽ പോയി വരാം; വമ്പൻ ഓഫറുമായി എയർ ഇന്ത്യ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം