ആകർഷകമായ ആനുകൂല്യങ്ങൾ; സ്ത്രീകൾക്കും, ഉയർന്ന ആസ്തിയുള്ളവർക്കും പുതിയ ഡെബിറ്റ് കാർഡുകൾ അവതരിപ്പിച്ച് ഈ ബാങ്ക്

നിരവധി ഓഫറുകളും കിഴിവുകളും വാഗ്ദാനം ചെയ്യുന്നതിനൊപ്പം തന്നെ ഈ ഡെബിറ്റ് കാർഡ് ഉപയോക്താക്കൾക്ക് ആഡംബരവും മികച്ചതുമായ അനുഭവം പ്രദാനം ചെയ്യുന്നു. 

Union Bank of India rolls out two unique debit cards for HNIs and women apk

പയോക്താക്കളെ  സാമ്പത്തികമായി ശാക്തീകരിക്കുന്നതിനും,കൂടുതൽ സുരക്ഷയും, സൗകര്യങ്ങളും നൽകുന്നതിനുമായി ബാങ്കുകൾ വിവിധ പദ്ധതികൾക്ക് തുടക്കമിടാറുണ്ട്.  ഇത്തരത്തിൽ സ്ത്രീകൾക്കും ഉയർന്ന ആസ്തിയുള്ള വ്യക്തികൾക്കുമായി രണ്ട് പുതിയ ഡെബിറ്റ് കാർഡുകൾ അവതരിപ്പിച്ചിരിക്കുകയാണ് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ . കാർഡിന്റെ സവിശേഷതകൾ എന്തൊക്കെയെന്ന് അറിയാം 

സ്ത്രീകൾക്കുള്ള ഡെബിറ്റ് കാർഡ്

സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുകൊണ്ടാണ് 'എംപവർ ഹെർ' എന്ന പേരിൽ യൂണിയൻ ബാങ്ക് പുതിയ ഡെബിറ്റ് കാർഡ് പുറത്തിറക്കിയത്.

സ്ത്രീകൾക്ക്  സുരക്ഷിതവും ഉപയോക്തൃ സൗഹൃദവുമായ പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നതിനൊപ്പം തന്നെ  അധിക സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളും പുതിയ ഡെബിറ്റ് കാർഡിന്റെ സവിശേഷതകളാണ്. കാർഡിന്റെ മറ്റ് ആനുകൂല്യങ്ങൾ ഇവയാണ് 

കാർഡ് ഉടമകൾക്ക് സൗജന്യ കാൻസർ പരിചരണ പരിരക്ഷ ലഭ്യമാക്കുന്നു

ഉപയോക്താവിന് സൗജന്യ ആരോഗ്യ പരിശോധന നടത്താനുള്ള സൗകര്യം നൽകും

ഉപയോക്താവിന് സൗജന്യ വ്യക്തിഗത അപകട പരിരക്ഷയും വിമാന അപകട പരിരക്ഷയും വാഗ്ദാനം ചെയ്യുന്നു

കാർഡ് ഉടമകൾക്ക് ഒടിടി സബ്സ്ക്രിപ്ഷൻ ലഭ്യമാക്കുന്നു 

ഉയർന്ന ആസ്തിയുള്ള വ്യക്തികൾക്കുളള ഡെബിറ്റ് കാർഡ്

ഉയർന്ന ആസ്തിയുള്ള വ്യക്തികളുടെ (എച്ച്എൻഐ) എണ്ണം നാൾക്കുനാൾ വർധിക്കുന്നതിനാൽ ഇത്തരം കാർഡുകൾക്കും ആവശ്യക്കാരേറെയുണ്ട്. പുതിയ കാർഡിന്റെ പ്രധാന സവിശേഷതകൾ ഇപ്രകാരമാണ് 

കാർഡ് ഉടമകൾക്ക് ഒടിടി സബ്സ്ക്രിപ്ഷൻ,  ഇൻഷുറൻസ് എന്നിവ വാഗ്ദാനം ചെയ്യുന്നു. കോംപ്ലിമെന്ററി ഫീച്ചറെന്ന നിലയിൽ  കാർഡ് അന്താരാഷ്ട്ര ലോഞ്ച് ആക്സസ് സൗകര്യം ലഭ്യമാക്കുന്നുണ്ട്. കാർഡ് വ്യാപാരികൾക്ക് നിരവധി ഓഫറുകളും കിഴിവുകളും വാഗ്ദാനം ചെയ്യുന്നതിനൊപ്പം തന്നെ ഈ ഡെബിറ്റ് കാർഡ് ഉപയോക്താക്കൾക്ക് ആഡംബരവും മികച്ചതുമായ അനുഭവം പ്രദാനം ചെയ്യുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios