അതിസമ്പന്നരുടെ വിവാഹ വേദി; ഉദയ്പൂരിലെ ലീലാ പാലസില്‍ ഒരു രാത്രിക്ക് നൽകേണ്ടത് എത്ര?
ലീലാ പാലസിലെ മഹാരാജ സ്യൂട്ട്, ലിവിംഗ് റൂം, സ്റ്റഡി റൂം, ഡൈനിംഗ് ഏരിയ, മാസ്റ്റർ ബെഡ്‌റൂം എന്നിവ ഉൾക്കൊള്ളുന്നതാണ്. പ്രത്യേക വാക്ക്-ഇൻ വാർഡ്രോബും ഉണ്ട്. ബാത്ത് ടബും ജക്കൂസിയും ഉള്ള ബാത്റൂമിൽ ഷവറിനായി ഒരു പ്രത്യേക ഏരിയയും ഉണ്ട്. മാത്രമല്ല, ഒരു അറ്റാച്ച്ഡ് മസാജ് പാർലർ, പൂൾ എന്നിവയും ഉൾപ്പെടും. നടുമുറ്റം, ബാൽക്കണി എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
യാത്ര ചെയ്യുമ്പോൾ ബജറ്റിന് അനുയോജ്യമായ ഹോട്ടലുകളും താമസസൗകര്യങ്ങളും ആയിരിക്കും ഓരോരുത്തരും ബുക്ക് ചെയ്യുക. ചില ആളുകൾ ഒരു മുറിക്ക് 1000 മുതൽ 2000 രൂപ വരെ ചെലവഴിക്കാൻ തയ്യാറാകുമ്പോള്‍ മറ്റുള്ളവർ ഒരു മുറിക്കായി ലക്ഷങ്ങളാണ് ചെലവഴിക്കുക. ഇന്ത്യയിൽ ഇങ്ങനെ അതിസമ്പന്നരുടെ പ്രിയപ്പെട്ട ഇടമാണ് രാജസ്ഥാനിലെ ഉദയ്പൂരിലെ ലീലാ പാലസ്. എഎപി നേതാവ് രാഘവ് ഛദ്ദയും ബോളിവുഡ് നടി പരിനീതി ചോപ്രയും വിവാഹ വേദിയായിരുന്നു ഇത്. ബോളിവുഡ് താരങ്ങളും രാഷ്ട്രീയ നേതാക്കളും പങ്കെടുത്ത വിവാഹത്തിന്റെ ചെലവ് കോടികളാണ്.
ALSO READ: ലോകത്തിലെ ഏറ്റവും ചെലവേറിയ വിവാഹം; ചെലവ് 914 കോടി, വധു ധരിച്ചത് 4.1 കോടിയുടെ വസ്ത്രം
ഉദയ്പൂരിലെ ലീല പാലസ് ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ഹോട്ടലുകളിൽ ഒന്നാണ്. നിരവധി സെലിബ്രിറ്റികളും ബിസിനസുകാരും ആഘോഷങ്ങൾക്കുള്ള വേദിയായി ഇവിടം തെരഞ്ഞെടുക്കാറുണ്ട്. ഒരു രാത്രി ഇവിടെ താമസിക്കാൻ ചെലവാകുക ആയിരങ്ങൾ മുതൽ ലക്ഷങ്ങൾ വരെയാണ്. വെബ്‌സൈറ്റ് അനുസരിച്ച്, ലീല പാലസിലെ ഏറ്റവും വിലകുറഞ്ഞ മുറിക്ക് ഒരു രാത്രിയിലേക്കുള്ള ചെലവ് 26,350 രൂപയാണ്. ഇതുകൂടാതെ, ഒരു രാത്രിക്ക് ഒരു ലക്ഷം, 3 ലക്ഷം, 5 ലക്ഷം രൂപ നിരക്കിലും സ്യൂട്ടുകൾ ലഭ്യമാണ്. മഹാരാജ സ്യൂട്ടിന്റെ വില ഒരു രാത്രിക്ക് 10 ലക്ഷം രൂപ വരെയാണ്!
ലീലാ പാലസിലെ മഹാരാജ സ്യൂട്ട് 3,585 ചതുരശ്ര അടി വിസ്തൃതിയിലാണ്. ലിവിംഗ് റൂം, സ്റ്റഡി റൂം, ഡൈനിംഗ് ഏരിയ, മാസ്റ്റർ ബെഡ്‌റൂം എന്നിവ ഉൾക്കൊള്ളുന്നതാണ് ഒരു സ്യൂട്ട്. പ്രത്യേക വാക്ക്-ഇൻ വാർഡ്രോബും ഉണ്ട്. ബാത്ത് ടബും ജക്കൂസിയും ഉള്ള ബാത്റൂമിൽ ഷവറിനായി ഒരു പ്രത്യേക ഏരിയയും ഉണ്ട്. മാത്രമല്ല, ഒരു അറ്റാച്ച്ഡ് മസാജ് പാർലർ, പൂൾ എന്നിവയും ഉൾപ്പെടും. നടുമുറ്റം, ബാൽക്കണി എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ഒരാൾക്ക് ഏതുതരം തലയിണ വേണമെന്ന് പോലും തിരഞ്ഞെടുക്കാം.
ALSO READ: ലോകത്തിലെ ഏറ്റവും മികച്ച 50 ഹോട്ടലുകളിൽ ഒന്ന് ഇവിടെയാണ്; പട്ടികയിൽ ഇടപിടിച്ച ഏക ഇന്ത്യൻ ഹോട്ടൽ ഇതാ
വെബ്സൈറ്റ് പ്രകാരം ലീല പാലസിന്റെ ബ്രോഷറിൽ ഒരു രാജകീയ വിവാഹ പാക്കേജ് ഉണ്ട്. ഇതിൽ വധൂവരന്മാർക്ക് ഒരു ആഡംബര സ്യൂട്ടും ചടങ്ങുകൾക്കുള്ള ഗ്രൗണ്ടുകളും മറ്റ് നിരവധി സൗകര്യങ്ങളും ലഭിക്കും. ഈ പാക്കേജ് പ്രകാരം 150-200 പേർക്ക് ഇതിൽ പങ്കെടുക്കാം. ഈ പാക്കേജ് തെരഞ്ഞെടുത്തത് ലീലാ പാലസിൽ ഒരു കല്യാണം നടത്തണമെങ്കിൽ ഏകദേശം 1.6 കോടി മുതൽ 2.2 കോടി രൂപ വരെ ചിലവഴിക്കേണ്ടി വരും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാംഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം