ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യാൻ ബെസ്റ്റ് ഈ ബാങ്കുകൾ; വൻ ഡിമാന്റുള്ള പത്ത് ബാങ്കുകളുടെ പട്ടിക പുറത്ത്
വിപണിയിലെ അപകട സാധ്യതകൾ ഇല്ലാതെ സുരക്ഷിതമായി നിക്ഷേപിക്കാം. രാജ്യത്തെ ഏത് ബാങ്കാണ് ഉപഭോക്താക്കൾ സ്ഥിര നിക്ഷേപത്തിനായി കൂടുതൽ തെരഞ്ഞെടുക്കുന്നത്.
ഏറ്റവും സുരക്ഷിതമായ നിക്ഷേപ പദ്ധതിയായി വിലയിരുത്തപ്പെടുന്ന ഒന്നാണ് ഫിക്സഡ് ഡെപ്പോസിറ്റ് അഥവാ സ്ഥിരനിക്ഷേപം. പരമാവധി പലിശ നല്‍കി നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ബാങ്കുകള്‍ തമ്മില്‍ മല്‍സരമാണ്. ഇതിനിടയില്‍ സ്ഥിര നിക്ഷേപം നടത്താനായി ആളുകള്‍ ഏറ്റവും കൂടുതല്‍ വിശ്വാസമര്‍പ്പിക്കുന്നത് ഏതെല്ലാം ബാങ്കുകളെയാണ് എന്ന് പരിശോധിക്കാം.
റിസര്‍വ് ബാങ്കിന്‍റെ കണക്കുകള്‍ പ്രകാരം 7 പൊതുമേഖലാ ബാങ്കുകളും 3 സ്വകാര്യ ബാങ്കുകളുമാണ് സ്ഥിര നിക്ഷേപത്തിന്‍റെ 76 ശതമാനം വിഹിതവും കയ്യടക്കിയിരിക്കുന്നത്. ചെറിയ സ്വകാര്യ ബാങ്കുകളും സ്മോള്‍ ഫിനാന്‍സ് ബാങ്കുകളും പരമാവധി പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് പൊതുമേഖലാബാങ്കുകളുടെ മിന്നുന്ന പ്രകടനം എന്നത് ശ്രദ്ധേയമാണ്.
ALSO READ: ഒരു സാരിയുടെ വില 40 ലക്ഷമോ? ലോകത്തിലെ ഏറ്റവും വിലകൂടിയ സാരി നെയ്തത് ആര്
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാബാങ്കായ എസ്ബിഐ തന്നെയാണ് സ്ഥിരനിക്ഷേപം ആകര്‍ഷിക്കുന്നതിലും മുന്‍പന്തിയിലുള്ളത്. ആകെ നിക്ഷേപത്തിന്‍റെ 23 ശതമാനവും എസ്ബിഐയിലാണ്. സ്വകാര്യ ബാങ്കുകളില്‍ എച്ച്ഡിഎഫ്സി ബാങ്കാണ് സ്ഥിര നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ ഒന്നാമത്. 8 ശതമാനമാണ് ബാങ്കിന്‍റെ വിപണി വിഹിതം.
പൊതുമേഖലാ ബാങ്കുകളില്‍ എസ്ബിഐ കഴിഞ്ഞാല്‍ കനറ ബാങ്കും, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുമാണ് രണ്ടാം സ്ഥാനത്ത്.7 ശതമാനമാണ് ഇരുബാങ്കുകളിലുമായുള്ള ആകെ സ്ഥിരനിക്ഷേപം. ബാങ്ക് ഓഫ് ബറോഡയും പഞ്ചാബ് നാഷണല്‍ ബാങ്കുമാണ് അടുത്തതായി ഏററവും കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നത്. 6 ശതമാനമാണ് ഇവരുടെ വിപണി പങ്കാളിത്തം.
ALSO READ: നമ്പര്‍ വണ്‍ ആകാന്‍ നോക്കിയ ചൈന തകര്‍ച്ചയിലേക്കോ? അടുത്ത വര്‍ഷം ചൈനയുടെ വളര്‍ച്ച കുറയുമെന്ന് ലോകബാങ്ക്
സ്വകാര്യ ബാങ്കുകളില്‍ എച്ചഡിഎഫ്സി കഴിഞ്ഞാല്‍ ഐസിഐസിഐ ബാങ്കിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ പണം നിക്ഷേപിച്ചിരിക്കുന്നത്.6 ശതമാനം. ആകെ സ്വകാര്യബാങ്കുകളിലെ നിക്ഷേപം കണക്കാക്കിയാല്‍ അതില്‍ 19 ശതമാനവും ഐസിഐസിഐയിലാണ്. 5 ശതമാനം വിപണി വിഹിതത്തോടെ ആക്സിസ് ബാങ്കാണ് തൊട്ടുപുറകിലുള്ളത്. ഏറ്റവും അവസാന സ്ഥാനത്ത് ഇടം പിടിച്ചിരിക്കുന്ന ബാങ്കുകള്‍ ബാങ്ക് ഓഫ് ഇന്ത്യയും ഇന്ത്യന്‍ ബാങ്കുമാണ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം