17 ബാങ്കുകൾ, 7000 കോടി രൂപയുടെ സ്ഥിര നിക്ഷേപം; ഏഷ്യയിലെ ഏറ്റവും സമ്പന്ന ​ഗ്രാമം ഇന്ത്യയിൽ!

മിക്ക കുടുംബത്തിലുള്ളവരും അമേരിക്ക (യുഎസ്), ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ, യുകെ, മറ്റ് ആഫ്രിക്കൻ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നു.

This Gujarat Village Is Asia's Richest

അഹമ്മദാബാദ്: ഏഷ്യയിലെ തന്നെ ഏറ്റവും സമ്പന്നമായ ​ഗ്രാമം ​ഗുജറാത്തിലെ കച്ച് ജില്ലയിലെ മധാപറെന്ന് റിപ്പോർട്ട്. ഒരിക്കൽ ശക്തമായ ഭൂകമ്പത്തിൽ തകർന്ന ​ഗ്രാമം ഇന്ന് സമ്പന്നതയുടെ വിളനിലമായാണ് അറിയപ്പെടുന്നത്. ​ഗ്രാമത്തിലെ ബാങ്കുകളിൽ 7000 കോടി രൂപയാണ് സ്ഥിര നിക്ഷേപം. ഏതൊരു വികസിത നഗരത്തേക്കാളും അധികമാണ് ഈ കണക്കുകൾ. 17 പൊതു-സ്വകാര്യ ബാങ്കുകളാണ് ​ഗ്രാമത്തിൽ പ്രവർത്തിക്കുന്നത്. എസ്ബിഐ, എച്ച്ഡിഎഫ്സ്, കാനറ, ഐസിഐസിഐ, ആക്സിസ്, പിഎൻബി തുടങ്ങിയ പ്രമുഖ ബാങ്കുകളെല്ലാം ​ഗ്രാമത്തിൽ പ്രവർത്തിക്കുന്നു.  പട്ടേൽ വിഭാ​ഗമാണ് ഭൂരിഭാ​ഗവും. ഇവരുടെ ജനസംഖ്യ 32000ത്തോളം വരും. ഗ്രാമത്തിൽ താമസിക്കുന്ന മിക്ക കുടുംബങ്ങളും NRI (നോൺ റസിഡൻ്റ് ഇന്ത്യൻ) ആണ് എന്നതാണ് സമ്പന്നതക്ക് കാരണം.

മിക്ക കുടുംബത്തിലുള്ളവരും അമേരിക്ക (യുഎസ്), ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ, യുകെ, മറ്റ് ആഫ്രിക്കൻ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നു. ​ഗ്രാമത്തിലെ നിരവധിപ്പേർ സെൻട്രൽ ആഫ്രിക്ക കേന്ദ്രീകരിച്ച് കൺസ്ട്രക്ഷൻ ബിസിനസ് ചെയ്യുന്നു.  20,000 ത്തോളം വീടുകളുള്ള ഗ്രാമത്തിൽ 1,200 ഓളം കുടുംബങ്ങൾക്ക് വിദേശവുമായി ബന്ധമുണ്ട്. നിരവധി ഗ്രാമീണർ വിദേശത്ത് താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നുണ്ടെങ്കിലും ഗ്രാമവുമായുള്ള ബന്ധം വിച്ഛേദിച്ചിട്ടില്ല. നാട്ടിലെ ബാങ്കുകളിലാണ് പണം നിക്ഷേപിച്ചിരിക്കുന്നത്. ഗ്രാമത്തിലെ അടിസ്ഥാന സൗകര്യങ്ങളായ വെള്ളം, ശുചിത്വം, റോഡുകൾ, സ്കൂളുകൾ, ക്ഷേത്രങ്ങൾ, തടാകങ്ങൾ, പാർക്കുകൾ എന്നിവയും വളരെ ഉന്നത നിലവാരം പുലർത്തുന്നവയാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios