300 കോടിയിലും നില്‍ക്കാതെ 'അമരന്‍'; ശിവകാര്‍ത്തികേയന്‍ ചിത്രം ഇതുവരെ നേടിയത്

ദീപാവലി റിലീസ് ആയെത്തി ചിത്രം

amaran worldwide box office sivakarthikeyan raaj kamal films international

ശിവകാര്‍ത്തികേയന്‍റെ കരിയറിലെ നിര്‍ണ്ണായകമായ നാഴികക്കല്ല് ആവുകയാണ് അമരന്‍. രാജ്‍കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത ചിത്രം ദീപാവലി റിലീസ് ആയാണ് തിയറ്ററുകളില്‍ എത്തിയത്. ഒക്ടോബര്‍ 31 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രത്തിന് ആദ്യ ദിനം തന്നെ മികച്ച അഭിപ്രായങ്ങള്‍ ലഭിച്ചതോടെ കളക്ഷനിലും വന്‍ കുതിപ്പാണ് നടത്തിയത്. ആദ്യ 10 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 200 കോടി നേടാനായ ചിത്രമാണിത്. ഇപ്പോഴിതാ തിയറ്ററുകളിലെത്തി ഒരു മാസം ആവാന്‍ ഒരുങ്ങുമ്പോള്‍ ചിത്രം ഇതുവരെ നേടിയ കളക്ഷന്‍ പുറത്തെത്തിയിരിക്കുകയാണ്.

പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റെ കണക്കനുസരിച്ച് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതുവരെ നേടിയിരിക്കുന്നത് 320 കോടിയാണ്. ഇതില്‍ 241.75 കോടി ഇന്ത്യയില്‍ നിന്ന് മാത്രമാണ്. വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 78.75 കോടിയും. ശിവകാര്‍ത്തികേയന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയമാണ് ഇത്. 

മേജര്‍ മുകുന്ദ് വരദരാജന്‍റെ യഥാര്‍ഥ ജീവിതത്തെ ആസ്പദമാക്കുന്ന ചിത്രമാണ് അമരന്‍. മേജര്‍ മുകുന്ദ് ആയാണ് ശിവകാര്‍ത്തികേയന്‍ സ്ക്രീനില്‍ എത്തിയിരിക്കുന്നത്. രാജ് കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണല്‍, സോണി പിക്ചേഴ്സ് ഫിലിംസ് ഇന്ത്യ എന്നീ ബാനറുകളില്‍ കമല്‍ ഹാസന്‍, ആര്‍ മഹേന്ദ്രന്‍, വിവേക് കൃഷ്ണാനി എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. അമരന്‍ നേടിയ വന്‍ ജനപ്രീതി ശിവകാര്‍ത്തികേയന്‍റെ വരാനിരിക്കുന്ന സിനിമാ തെര‍ഞ്ഞെടുപ്പുകളെ സ്വാധീനിക്കുമെന്ന് ഉറപ്പാണ്. സായ് പല്ലവിയാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. 

ALSO READ : ഇതാ മുജീബ് മജീദിന്‍റെ 37 ട്രാക്കുകള്‍; 'കിഷ്‍കിന്ധാ കാണ്ഡം' ഒഎസ്‍ടി എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios