ഓഗസ്റ്റ് 1 മുതൽ ഈ സാമ്പത്തിക കാര്യങ്ങളിൽ മാറ്റം വരും; ചെലവുകൾ വർദ്ധിക്കുക എന്തിനൊക്കെ എന്നറിയാം

ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരുന്നതും കുടുംബ ചെലവുകളെ ബാധിക്കാനിടയുള്ളതുമായ ചില മാറ്റങ്ങൾ പരിശോധിക്കാം.

These financial rules will change from August 1 and increase your expenses

ച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാർഡ് നിയമങ്ങൾ മാറ്റുന്നത് മുതൽ എൽപിജി ഗ്യാസ് സിലിണ്ടറിന്റെ വില വരെ, ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരുന്നതും കുടുംബ ചെലവുകളെ ബാധിക്കാനിടയുള്ളതുമായ ചില മാറ്റങ്ങൾ പരിശോധിക്കാം.

1. എൽപിജി ഗ്യാസ് സിലിണ്ടർ വില:

എല്ലാ മാസവും ഒന്നാം തീയതിയാണ് എൽപിജി ഗ്യാസ് സിലിണ്ടർ വില നിശ്ചയിക്കുന്നത്. ജൂലൈയിൽ, 19 കിലോഗ്രാം വരുന്ന വാണിജ്യ സിലിണ്ടറിന്റെ വില സർക്കാർ കുറച്ചിരുന്നു . ഇത്തവണയും പാചക വാതക സിലിണ്ടറിന്റെ വില കുറയ്ക്കുമെന്നാണ് സൂചന

2. എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡ് :

ഓഗസ്റ്റ് 1 മുതൽ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ക്രെഡിറ്റ് കാർഡുകളിൽ ചില മാറ്റങ്ങൾ നിലവിൽ വരും . ആഗസ്ത് മുതൽ, പേടിഎം, മൊബി ക്വിക്. ചെക്, ഫ്രീചാർജ് തുടങ്ങിയ തേർഡ്-പാർട്ടി പേയ്‌മെന്റ് ആപ്പുകൾ വഴിയുള്ള എല്ലാ ഇടപാടുകൾക്കും ഇടപാട് തുകയുടെ 1% ഫീസ് ഈടാക്കും.  ഓരോ ഇടപാടിലേയും തുക ₹3000 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. അതേ സമയം, 15,000 രൂപയിൽ താഴെ   ഇന്ധനം വാങ്ങുമ്പോൾ അധിക ചാർജൊന്നും ഈടാക്കില്ല. എന്നാൽ 15,000 രൂപയിൽ കൂടുതലുള്ള മറ്റ് ഇടപാടുകൾക്ക് മൊത്തം തുകയുടെ 1% നിരക്ക് ഈടാക്കും.

3. ഗൂഗിൾ മാപ്‌സ് ചാർജുകൾ കുറയ്ക്കും

ഗൂഗിൾ മാപ്‌സ് ഇന്ത്യയിലെ അതിന്റെ നിയമങ്ങളിൽ   മാറ്റങ്ങൾ വരുത്തി. ഇത് ഓഗസ്റ്റ് 1-ന് പ്രാബല്യത്തിൽ വരും. ഇന്ത്യയിലെ സേവനങ്ങൾക്കുള്ള നിരക്കുകൾ 70% വരെ കുറച്ചതായി കമ്പനി നേരത്തെ അറിയിച്ചിരുന്നു. ഗൂഗിൾ മാപ്‌സ് തങ്ങളുടെ സേവനങ്ങൾക്കുള്ള തുക ഡോളറിന് പകരം  രൂപയിൽ ഈടാക്കുമെന്നും അറിയിച്ചിട്ടുണ്ട്.  സാധാരണ ഉപയോക്താക്കളിൽ നിന്ന് അധിക ചാർജൊന്നും ഈടാക്കാത്തതിനാൽ ഈ മാറ്റങ്ങൾ അവരെ ബാധിക്കില്ല.

Latest Videos
Follow Us:
Download App:
  • android
  • ios