പുതിയ നികുതി വ്യവസ്ഥയിലേക്ക് ഇനി മാറാൻ സാധിക്കുമോ? നികുതിദായകർ അറിയേണ്ടതെല്ലാം

പുതിയ നികുതി സമ്പ്രദായം നിലവിൽ വന്നപ്പോൾ മുതൽ,  കൂടുതൽ ആളുകളെ അത് സ്വീകരിക്കുന്നതിനായി സർക്കാർ പ്രേരിപ്പിക്കുന്നുണ്ട്

 

TDS on salary of these employees will decrease and others may get the option to join this group

പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള ആദായനികുതി സ്ലാബുകളിൽ  ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച മാറ്റങ്ങൾ ജീവനക്കാരെ അവരുടെ ശമ്പളത്തിൽ നിന്ന് ഈടാക്കിയ നികുതി കുറയ്ക്കാൻ സഹായിക്കും. ബജറ്റ് പ്രഖ്യാപനം വന്നതോടെ  പഴയതും പുതിയതുമായ നികുതി വ്യവസ്ഥയിലേതാണ് വേണ്ടത് എന്ന് തിരഞ്ഞെടുക്കാനുള്ള അവസരം തൊഴിലുടമകൾ ജീവനക്കാർക്ക് നൽകണം.  നിലവിലെ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ ഈ നടപടിക്രമം അവസാനിച്ചിട്ടുണ്ടെങ്കിലും പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള ആദായനികുതി സ്ലാബുകളിൽ വരുത്തിയ മാറ്റങ്ങൾ കാരണം  ഏത് നികുതി വ്യവസ്ഥയാണ് വേണ്ടത് എന്ന് തിരഞ്ഞെടുക്കുന്നതിന് തൊഴിലുടമ വീണ്ടും അവസരം നൽകിയേക്കും. ആദായനികുതി സ്ലാബുകളിൽ വരുത്തിയ മാറ്റങ്ങൾ നിലവിലെ സാമ്പത്തിക വർഷത്തിൽ ഏപ്രിൽ 1 മുതൽ തന്നെ പ്രാബല്യത്തിൽ വരുന്നതാണ് ഇതിന് കാരണം.
 
2024 ഏപ്രിലിൽ പഴയ നികുതി വ്യവസ്ഥ തിരഞ്ഞെടുത്ത ജീവനക്കാരുണ്ടാകാം, എന്നാൽ ബജറ്റ് 2024 പ്രഖ്യാപനങ്ങൾക്ക് ശേഷം, പുതിയ നികുതി വ്യവസ്ഥ നികുതി ലാഭിക്കാൻ സഹായകരമായി മാറിയിട്ടുണ്ട്. 2025 മാർച്ച് 31-ന് അവസാനിക്കുന്ന 2024-25 സാമ്പത്തിക വർഷത്തിന്റെ ശേഷിക്കുന്ന ശമ്പളത്തിലെ ടിഡിഎസ് ബാധ്യത കുറയ്ക്കുന്നതിന്,  ജീവനക്കാർ അവരുടെ നികുതി വ്യവസ്ഥ പഴയതിൽ നിന്ന് പുതിയതിലേക്ക് മാറ്റേണ്ടതുണ്ട്.

പുതിയ നികുതി സമ്പ്രദായം നിലവിൽ വന്നപ്പോൾ മുതൽ, കൂടുതൽ ആളുകളെ അത് സ്വീകരിക്കുന്നതിനായി സർക്കാർ പ്രേരിപ്പിക്കുന്നുണ്ട്. അതിനാൽ, കൂടുതൽ ആളുകളെ പുതിയ നികുതി സംവിധാനത്തിലേക്ക് മാറാൻ അനുവദിക്കുന്നതിന്  ജീവനക്കാരെ വീണ്ടും അനുവദിക്കണമെന്ന് സർക്കാർ നിർദേശിച്ചേക്കും. നിർദേശങ്ങൾ പാർലമെന്റ് പാസാക്കുകയും രാഷ്ട്രപതിയുടെ അനുമതി ലഭിക്കുകയും ചെയ്താലുടൻ ബജറ്റ് പ്രാബല്യത്തിൽ വരും.  ഒരു ജീവനക്കാരൻ പഴയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അക്കാര്യം തൊഴിലുടമയെ പ്രത്യേകം അറിയിക്കണം.

Latest Videos
Follow Us:
Download App:
  • android
  • ios