ആമസോണിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ അധിക ഡിസ്കൗണ്ട് സ്വന്തമാക്കാൻ അവസരം; ചെറിയൊരു കാര്യം ശ്രദ്ധിച്ചാൽ മതി
ആമസോണ്‍ പേ ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡിനു സൈന്‍ അപ്പ് ചെയ്യുന്ന പുതിയ ഉപഭോക്താക്കള്‍ക്കു 2,000 രൂപ വരെ പ്രാരംഭ റിവാര്‍ഡ് ലഭിക്കും.
കൊച്ചി: ഉത്സവ സീസണില്‍ ആകര്‍ഷകമായ ആനുകൂല്യങ്ങളും റിവാര്‍ഡുകളും ഒരുക്കി ആമസോണ്‍ പേ. ഇന്‍സ്റ്റന്റ് ബാങ്ക് ഡിസ്‌ക്കൗണ്ടുകള്‍, ക്യാഷ്ബാക്ക് ഓഫറുകള്‍, മുന്‍നിര ബ്രാന്‍ഡുകളില്‍ നിന്ന് ഷോപ്പിംഗ് റിവാര്‍ഡുകള്‍, പ്രൈം മെമ്പര്‍മാര്‍ക്ക് എക്സ്‌ക്ലൂസീവ് ഓഫറുകള്‍ എന്നിവയുള്‍പ്പെടെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2023ല്‍ ലഭിക്കും.
ഉത്സവകാല ഷോപ്പിംഗ് നടത്തുമ്പോള്‍ ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ടായി 7,500 രൂപ വരെ നേടാനാകും. പുറമെ ബോണസ് ഓഫറുകളുമുണ്ട്. ഗ്രോസറി, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ്, ഫാഷന്‍, ഹോം അപ്ലയന്‍സസ് എന്നിങ്ങനെ വിവിധ കാറ്റഗറികളിലെ ഓഫറുകള്‍ പ്രയോജനപ്പെടുത്തി 7,500 രൂപ വരെ ക്യാഷ്ബാക്ക് ക്ലെയിം ചെയ്യാം. ആമസോണ്‍ ആപ്പ് ഉപയോഗിച്ച് പണം അടയ്ക്കുമ്പോള്‍ ഷോപ്പിംഗ് റിവാര്‍ഡുകള്‍ക്ക് അര്‍ഹതയുണ്ടാകും.
ആമസോണ്‍ പേ ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡിനു സൈന്‍ അപ്പ് ചെയ്യുന്ന പുതിയ ഉപഭോക്താക്കള്‍ക്കു 2,000 രൂപ വരെ പ്രാരംഭ റിവാര്‍ഡ് ലഭിക്കും. മാത്രമല്ല, ആമസോണ്‍ പേ ലേറ്ററിനായി സൈന്‍ അപ്പ് ചെയ്യുന്നവര്‍ക്ക് 600 രൂപയുടെ റിവാര്‍ഡിന് പുറമെ, 100,000 രൂപ വരെ ഇന്‍സ്റ്റന്റ് ക്രെഡിറ്റും നേടാം. ആമസോണ്‍ പേ ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡില്‍ പ്രൈം മെംബര്‍മാര്‍ക്ക് അണ്‍ലിമിറ്റഡ് അഞ്ച് ശതമാനവും അല്ലാത്തവര്‍ക്ക് മൂന്ന് ശതമാനവും, ആമസോണ്‍ പേ ചെക്കൗട്ട് ഉപയോഗിക്കുന്ന നോണ്‍ - ഷോപ്പിംഗ് പേമെന്റുകള്‍ക്ക് രണ്ട് ശതമാനവുംക്യാഷ് ബാക്ക് നേടാവുന്നതാണ്.
Read also: ലോകം മുഴുവൻ സൗജന്യമായി സഞ്ചരിക്കാം; ക്രെഡിറ്റ് കാർഡ് റിവാർഡുകൾ പ്രയോജനപ്പെടുത്തൂ
ആമസോണ്‍ ബിസിനസ് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ട് ആറ് വര്‍ഷം പൂര്‍ത്തിയായ സമയത്ത് ആഘോഷങ്ങളുടെഭാഗമായി ഉപഭോക്താക്കള്‍ക്കായി പുതിയ പ്രഖ്യാപനം നടത്തിയിരുന്നു. ആമസോണ്‍ പേ ലേറ്റര്‍ വഴി ഇന്‍സ്റ്റന്റ് ക്രെഡിറ്റ് സൗകര്യമാണ് പുതിയതായി ആരംഭിച്ചത്. എല്ലാ വിഭാഗത്തിലുമുള്ള ഉത്പന്നങ്ങള്‍ക്കു പുറമെ ബില്‍ പേയ്മെന്റുകള്‍ നടത്താനും ആമസോണ്‍ പേ കോര്‍പ്പറേറ്റ് ഗിഫ്റ്റ് കാര്‍ഡുകള്‍ വാങ്ങാനും യാത്ര, ഇന്‍ഷുറന്‍സ് എന്നിവയ്ക്കും ഈ ക്രെഡിറ്റ് ഉപയോഗിക്കാന്‍ കഴിയും.
ഉപയോഗിച്ച ക്രെഡിറ്റ് തുടര്‍ന്നുള്ള മാസത്തില്‍ അധിക ഫീസുകളില്ലാതെ അല്ലെങ്കില്‍ 12 മാസം വരെയുള്ള ഇഎംഐ ആയി തിരിച്ചടയ്ക്കാം. ഇതിനുപുറമെ വാര്‍ഷിക ഓഫറിന്റെ ഭാഗമായി ബിസിനസ് ഉപഭോക്താക്കള്‍ക്ക് ഡിസ്‌ക്കൗണ്ടുകളും ക്യാഷ്ബാക്കും ലഭിക്കും. 'കഴിഞ്ഞ ആറ് വര്‍ഷമായി ഉപഭോക്താക്കളില്‍ നിന്നും സെല്ലിംഗ് പാര്‍ട്ണര്‍മാരില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചതെന്നും ഉപഭോക്താക്കള്‍ക്ക് ക്രെഡിറ്റിനുള്ള ആക്സസ് നല്‍കുന്നതിനായി ആമസോണ്‍ പേ ലേറ്റര്‍ അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും' ആമസോണ്‍ ബിസിനസ് ഡയറക്ടര്‍ സുചിത് സുഭാസ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...