അക്കൗണ്ടുകൾ മരവിപ്പിക്കില്ല, സമയപരിധി നീട്ടി സെബി; നിക്ഷേപകർ ചെയ്യണ്ടത്
സെപ്തംബർ 30-നകം നോമിനേഷൻ പൂർത്തിയാക്കിയില്ലെങ്കിൽ എല്ലാ ട്രേഡിംഗ് അക്കൗണ്ടുകളും ഡീമാറ്റ് അക്കൗണ്ടുകളും മരവിപ്പിക്കുമെന്ന് സെബി നേരത്തെ അറിയിച്ചിരുന്നു.
ദില്ലി: ട്രേഡിംഗ് അക്കൗണ്ടുകൾക്ക് ഒരു നോമിനേഷൻ ചേർക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഇളവ് വരുത്തി സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ. സെപ്തംബർ 30-നകം നോമിനേഷൻ പൂർത്തിയാക്കിയില്ലെങ്കിൽ എല്ലാ ട്രേഡിംഗ് അക്കൗണ്ടുകളും ഡീമാറ്റ് അക്കൗണ്ടുകളും മരവിപ്പിക്കുമെന്ന് സെബി നേരത്തെ അറിയിച്ചിരുന്നു.
ഓഹരിവിപണിയിൽ നിക്ഷേപിക്കണമെങ്കിൽ ഡീമാറ്റ് അക്കൗണ്ട് നിർബന്ധമാണ്. നോമിനി വിവരങ്ങൾ ചേർത്തുകൊണ്ട് നിക്ഷേപം കൈമാറ്റം ചെയ്യുന്നതിനുള്ള നടപടികൾ ലളിതമാക്കാം. ഡിസംബർ 31 വരെയാണ് സെബി സമയം അനുവദിച്ചിരിക്കുന്നത്.
ALSO READ: ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ച് തൊഴിലാളി യൂണിയൻ; ബാങ്കിങ് മേഖല സ്തംഭിച്ചേക്കും
എന്താണ് ഡീമാറ്റ് അക്കൗണ്ട്?
ഡിമാറ്റ് അക്കൗണ്ട് അഥവാ ഡീമറ്റീരിയലൈസ്ഡ് അക്കൗണ്ട് പ്രധാനമായും ഷെയറുകളിലും സെക്യൂരിറ്റികളിലും നിക്ഷേപിക്കുന്നതിനാണ് ഉപയോഗിക്കുന്നത്. ഓഹരികൾ, എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ, ബോണ്ടുകൾ, മ്യൂച്വൽ ഫണ്ടുകൾ എന്നിവയിലെയെല്ലാം നിക്ഷേപവും ഡീമാറ്റ് അക്കൗണ്ടിന് കീഴിൽ ശരിയായി ട്രാക്ക് ചെയ്യപ്പെടുന്നു.
ഡീമാറ്റ് അക്കൗണ്ടിൽ എത്ര നോമിനികളെ ചേർക്കാം
ഏതൊരു അക്കൗണ്ട് ഉടമയ്ക്കും ഇന്ത്യയിലെ ഒരൊറ്റ ഡീമാറ്റ് അക്കൗണ്ടിൽ പരമാവധി മൂന്ന് നോമിനികളെ ചേർക്കാം. അക്കൗണ്ട് ഉടമയ്ക്ക് എപ്പോൾ വേണമെങ്കിലും നോമിനികളെ ചേർക്കാനോ ഭേദഗതി വരുത്താനോ നീക്കം ചെയ്യാനോ കഴിയും.
ഡീമാറ്റ് അക്കൗണ്ടിലേക്ക് നോമിനിയെ എങ്ങനെ ചേർക്കാം
ഘട്ടം 1: യു ആർ എൽ ക്ലിക്ക് ചെയ്യുക (http://nsdl.co.in/dpmplus.php)
ഘട്ടം 2: ഡിപി ഐഡി + ക്ലയന്റ് ഐഡി + പാൻ, ഒടിപി എന്നിവ നൽകുക
ഘട്ടം 3: 'ഞാൻ നോമിനേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നു' എന്നതിൽ ക്ലിക്കുചെയ്‌ത് നാമനിർദ്ദേശത്തിനായി ഓപ്റ്റ്-ഇൻ ചെയ്യുക അല്ലെങ്കിൽ നോമിനേഷന്റെ 'ഒപ്‌റ്റ്ഔട്ട്' ക്ലിക്ക് ചെയ്ത് നോമിനേഷനിൽ നിന്ന് ഒഴിവാക്കുക.
ഘട്ടം 4: 'ഞാൻ നോമിനേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നു' എന്നതിൽ ക്ലിക്ക് ചെയ്യുക. നോമിനിയുടെ വിശദാംശങ്ങൾ നൽകുക, തുടർന്ന് സേവ് & നെക്സ്റ്റ് ക്ലിക്ക് ചെയ്യുക
ഘട്ടം 5: ഒടിപി വഴി നോമിനേഷൻ വിശദാംശങ്ങൾ സ്ഥിരീകരിക്കുകയും പരിശോധിക്കുകയും ചെയ്യുക
ഘട്ടം 6: ഇ-സൈൻ നൽകണം. സേവന ദാതാവിന്റെ പേജിൽ ഒടിപി വിജയകരമായി സമർപ്പിക്കുമ്പോൾ, ആധാർ ഇ സൈനിനായി ആവശ്യപ്പെടും
ഘട്ടം 7: ആധാർ ഇ-സൈൻ പൂർത്തിയാക്കിയ ശേഷം, നടപടികൾ പൂർത്തിയാക്കുന്നതിന് ഒരു ഒടിപി കൂടി നൽകണം. ഒടിപി സമർപ്പിക്കുമ്പോൾ അന്തിമ സ്ഥിരീകരണം നടത്തിയതായി അറിയിക്കും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം