എസ്ബിഐ ഉപഭോക്താവാണോ? 9 സൗജന്യ സേവനങ്ങൾ ഇതാ
എസ്ബിഐ വാട്ട്‌സ്ആപ്പ് ബാങ്കിങ്ങിലൂടെ ഉപഭോക്താക്കൾക്ക് ബാങ്കിങ്ങുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും പരിഹരിക്കാൻ സാധിക്കും.
രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഉപഭോക്താക്കൾക്ക് നിരവധി ഡിജിറ്റൽ, മൊബൈൽ അധിഷ്ഠിത സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിലൊന്നാണ് എസ്ബിഐ വാട്ട്‌സ്ആപ്പ് ബാങ്കിംഗ്. ബാങ്കിന്റെ വിവിധ സേവനങ്ങൾ ഇതിലൂടെ ഉപയോഗിക്കാം. എസ്ബിഐ വാട്ട്‌സ്ആപ്പ് ബാങ്കിങ്ങിലൂടെ ഉപഭോക്താക്കൾക്ക് ബാങ്കിങ്ങുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും പരിഹരിക്കാൻ സാധിക്കും.
സൗജന്യ എസ്ബിഐ വാട്ട്‌സ്ആപ്പ് സേവനം ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ ക്യുആർ കോഡ് സ്കാൻ ചെയ്താൽ മതിയാകും.
ALSO READ: വിമാനത്തിൽ എത്ര ലിറ്റർ മദ്യം വരെ കൊണ്ടുപോകാം? വിമാന കമ്പനികൾ പറയുന്നതിങ്ങനെ
എസ്ബിഐ വാട്ട്‌സ്ആപ്പ് ബാങ്കിംഗ് പ്ലാറ്റ്‌ഫോമിൽ ഏതൊക്കെ സേവനങ്ങൾ ലഭ്യമാകും
അക്കൗണ്ട് ബാലൻസ് പരിശോധിക്കാം
മിനി സ്റ്റേറ്റ്മെന്റ്
പെൻഷൻ സ്ലിപ്പ്
നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ
ലോൺ വിവരങ്ങൾ (ഭവന വായ്പ, കാർ ലോൺ, സ്വർണ്ണ വായ്പ, വ്യക്തിഗത വായ്പ, വിദ്യാഭ്യാസ വായ്പ)
എൻആർഐ സേവനങ്ങൾ (എൻആർഇ അക്കൗണ്ട്, എൻആർഒ അക്കൗണ്ട്)
അക്കൗണ്ടുകൾ തുറക്കുന്നതുമായി സംബന്ധിച്ച സംശയങ്ങൾ
എസ്ബിഐയുടെ വാട്സാപ്പ് ബാങ്കിങ് എങ്ങനെ ഉപയോഗിക്കാം
1. എസ്ബിഐയുടെ വാട്ട്‌സ്ആപ്പ് ബാങ്കിംഗിൽ സൈൻ അപ്പ് ചെയ്യുന്നത് എങ്ങനെയെന്ന് അറിയാൻ https://bank.sbi.com എന്ന എസ്ബിഐ വെബ്‌സൈറ്റ് സന്ദർശിക്കുക.
2. നിങ്ങളുടെ ഫോൺ ഉപയോഗിച്ച് ക്യുആർ കോഡ് സ്‌കാൻ ചെയ്‌ത് എസ്ബിഐ സേവനങ്ങൾ ഉപയോഗിക്കാം.
3. നിങ്ങളുടെ വാട്ട്‌സ്ആപ്പ് നമ്പറിൽ നിന്ന് +919022690226-ലേക്ക് "ഹായ്" എന്ന മെസേജ് അയച്ച് ചാറ്റ്-ബോട്ടിൽ നിന്നുള്ള നിർദ്ദേശങ്ങൾ പാലിക്കുക.
4. നിങ്ങളുടെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, രജിസ്ട്രേഷൻ ചെയ്ത നമ്പറിലേക്ക് നിങ്ങൾക്ക് ഒരു സ്ഥിരീകരണ സന്ദേശം ലഭിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം