സാമൂഹ്യ സുരക്ഷാ പദ്ധതികളിൽ ചേരണോ? ഇനി ആധാർ മാത്രം മതിയെന്ന് എസ്ബിഐ

സാമൂഹിക സുരക്ഷാ സ്കീമുകളിൽ എൻറോൾ ചെയ്യുന്നതിന് അവരുടെ ആധാർ കാർഡ് മാത്രം  മതിയെന്ന് എസ്ബിഐ പ്രസ്താവനയിൽ പറഞ്ഞു. ഈ കാര്യങ്ങൾക്കായി ഉപഭോക്താക്കൾ പാസ് ബുക്ക് കൊണ്ടുവരേണ്ടതില്ലെന്നും എസ്ബിഐ അറിയിച്ചു. 

SBI launches Aadhaar-based enrolment for social security schemes apk

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആധാർ കാർഡ് നൽകി സാമൂഹിക സുരക്ഷാ പദ്ധതികളിൽ ചേരാൻ ഉപഭോക്താക്കളെ അനുവദിക്കുന്നതിനുള്ള സൗകര്യം അവതരിപ്പിച്ചു.  വിവിധ സാമൂഹിക സുരക്ഷാ സ്കീമുകളിൽ ചേരാനുള്ള പ്രക്രിയ ലളിതമാക്കുകയാണ് ലക്ഷ്യം.  ബാങ്കിന്റെ കസ്റ്റമർ സർവീസ് പോയിന്റുകളിൽ പുതിയ ഫീച്ചർ ലഭ്യമാകും.

എസ്ബിഐ ചെയർമാൻ ദിനേശ് ഖരയാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചത്.  ഉപഭോക്താക്കൾക്ക് പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന, അടൽ പെൻഷൻ യോജന തുടങ്ങിയ പദ്ധതികളിൽ എൻറോൾ ചെയ്യുന്നതിന് അവരുടെ ആധാർ കാർഡ് മാത്രം  മതിയെന്ന് എസ്ബിഐ പ്രസ്താവനയിൽ പറഞ്ഞു. ഈ കാര്യങ്ങൾക്കായി ഉപഭോക്താക്കൾ പാസ് ബുക്ക് കൊണ്ടുവരേണ്ടതില്ലെന്നും എസ്ബിഐ അറിയിച്ചു. 

ALSO READ: ഉയർന്ന പലിശയിൽ കേന്ദ്ര സർക്കാർ പിന്തുണയിലുള്ള സ്കീമുകളിതാ; പലിശനിരക്കുകളറിയാം

സാമ്പത്തിക സുരക്ഷ ലഭ്യമാക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ശാക്തീകരിക്കുക എന്നതാണ് പുതിയ ഫീച്ചറിലൂടെ എസ്ബിഐയുടെ ലക്ഷ്യം. 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഫിക്സഡ് ഡെപ്പോസിറ്റ് നിരക്കുകൾ അറിയാം

ഏഴ് ദിവസം മുതൽ  10 വർഷം വരെ നിക്ഷേപകാലാവധിയുള്ള എഫ്ഡികൾക്ക് എസ്ബിഐ 3 ശതമാനം മുതൽ 7.50 ശതമാനം വരെ പലിശനിരക്ക് ലഭ്യമാക്കുന്നു. 

വിവിധ കാലയളവിലെ പലിശനിരക്കുകൾ

211 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെയുള്ള നിക്ഷേപങ്ങൾക്ക് പൊതുജനങ്ങൾക്ക് 5.75 ശതമാനവും മുതിർന്ന പൗരന്മാർക്ക് 6.25 ശതമാനവും പലിശ ലഭിക്കും.

1 വർഷം മുതൽ 2 വർഷത്തിൽ താഴെയുള്ള എഫ്ഡികൾക്ക് പൊതുജനങ്ങൾക്ക്  6.80 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.30 ശതമാനവും പലിശ ലഭിക്കും.

2 വർഷം മുതൽ 3 വർഷം വരെയുള്ള എഫ്ഡികൾക്ക് പൊതുജനങ്ങൾക്ക് 7 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനവും പലിശ ലഭിക്കും

3 വർഷം മുതൽ 5 വർഷത്തിൽ താഴെയുള്ള എഫ്ഡികൾക്ക് പൊതുജനങ്ങൾക്ക് 6.50 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7 ശതമാനവും പലിശ ലഭിക്കും

5 വർഷം മുതൽ 10 വർഷം വരെയുള്ള എഫ്ഡികൾക്ക് പൊതുജനങ്ങൾക്ക് 6.50 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനവും ആണ് പലിശനിരക്ക്


സാരിയിൽ നെയ്തെടുത്ത സ്വപ്‌നങ്ങൾ പങ്കുവെച്ച് ശോഭ വിശ്വനാഥ്; വീഡിയോ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios