എസ്ബിഐ ഉത്സവകാല ഓഫർ; കാർ ലോണെടുക്കുന്നവർക്ക് കോളടിച്ചു

ഉപഭോക്താക്കൾക്കായി ഉത്സവ സീസണിൽ വമ്പൻ ഓഫറുകൾ ഒരുക്കി രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. വാഹനപ്രേമികൾക്ക് സന്തോഷ വാർത്ത 
 

SBI festive season offer Zero processing fee on car loans apk

ദില്ലി: ഉത്സവ സീസണിൽ രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ  ഉപഭോക്താക്കൾക്കായി, പ്രത്യേകിച്ച് ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (എസ്‌എം‌ഇ) വമ്പൻ ഓഫറുകൾ ഒരുക്കുന്നു. ഇതിൽ വാഹന പ്രേമികൾക്കും സന്തോഷിക്കാം, കാരണം എസ്ബിഐ കാർ ലോണുകളുടെ പ്രോസസ്സിംഗ് ഫീസ് ഒഴിവാക്കിയിട്ടുണ്ട്. 

ഈ ഓഫ്ഫർ 2024 ജനുവരി 31 വരെ ലഭ്യമാണെന്ന് എസ്ബിഐ വെബ്‌സൈറ്റ് പറയുന്നു. ക്രെഡിറ്റ് സ്കോർ അടിസ്ഥാനമാക്കി കാർ ലോണുകൾക്ക് 8.8 ശതമാനം മുതൽ 9.7 ശതമാനം വരെയാണ് പലിശ ഈടാക്കുന്നത്.  ഇലക്‌ട്രിക്  കാർ ലോണുകൾക്ക് പ്രതിവർഷം 8.65 മുതൽ 9.35 ശതമാനം വരെയാണ് പലിശ ഈടാക്കുന്നത്. 

ALSO READ: എസ്ബിഐ അടക്കമുള്ള ബാങ്കുകൾക്ക് കോടികണക്കിന് രൂപ പിഴയിട്ട് ആർബിഐ

കാർ ലോണിന് അപേക്ഷിക്കണമെങ്കിൽ പൂരിപ്പിച്ച അപേക്ഷാ ഫോമിനൊപ്പം നിങ്ങൾ ഇനിപ്പറയുന്ന രേഖകളും സമർപ്പിക്കേണ്ടതുണ്ട്:

* കഴിഞ്ഞ 6 മാസത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ്.
* 2 പാസ്‌പോർട്ട് സൈസ് ഫോട്ടോ
* തിരിച്ചറിയൽ രേഖ
* വരുമാന തെളിവ്: ഏറ്റവും പുതിയ സാലറി സ്ലിപ്പ് (ശമ്പളമുള്ളവർ), ഫോം 16, കഴിഞ്ഞ 2 വർഷത്തെ ഐ.ടി.ആർ, ഓഡിറ്റഡ് ബാലൻസ് ഷീറ്റ്, 2 വർഷത്തേക്കുള്ള പി&എൽ സ്റ്റേറ്റ്മെന്റ്, 
* ആദായ നികുതി- കഴിഞ്ഞ 2 വർഷത്തെ റിട്ടേണുകൾ അല്ലെങ്കിൽ ഫോം 16.
* തിരിച്ചറിയൽ രേഖ : - പാസ്‌പോർട്ട്/ പാൻ കാർഡ്/ വോട്ടേഴ്‌സ് ഐഡി കാർഡ്/ ഡ്രൈവിംഗ് ലൈസൻസ് മുതലായവയിൽ ഏതെങ്കിലും ഒന്നിന്റെ പകർപ്പ്
* വിലാസ രേഖ:- റേഷൻ കാർഡ്/ഡ്രൈവിംഗ് ലൈസൻസ്/വോട്ടേഴ്‌സ് ഐഡി കാർഡ്/പാസ്‌പോർട്ട്/ടെലിഫോൺ ബിൽ/ വൈദ്യുതി ബിൽ ഏതെങ്കിലും ഒന്നിന്റെ പകർപ്പ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios