ഹോം ലോൺ എടുക്കാൻ ബെസ്റ്റ് ടൈം; എസ്ബിഐ കിഴിവുകൾ പ്രഖ്യാപിച്ചു, നിരക്കുകൾ ഇങ്ങനെ

 ഭവനവായ്പ നടുവൊടിക്കില്ല. ഉത്സവകാല ഓഫറുമായി എസ്ബിഐ. പലിശ നിരക്കുകളിൽ കിഴിവുകൾ. 

SBI discounts on home loan rates APK

രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവനവായ്പക്ക് ഇളവുകൾ പ്രഖ്യാപിച്ചു. 65 ബേസിസ് പോയിന്റ് വരെ കിഴിവാണ് എസ്ബിഐ നൽകുന്നത്.  2023 ഡിസംബർ 31 വരെ ഇളവുകൾ ലഭിക്കും. 

ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, വായ്പയെടുക്കുന്നവരുടെ ക്രെഡിറ്റ് സ്കോറിനെ അടിസ്ഥാനമാക്കിയാണ് പലിശയിൽ ഇളവ് ലഭിക്കുക . ഉപഭോക്താവിന്റെ ക്രെഡിറ്റ് സ്കോർ 750 മുതൽ 800 വരെയും അതിനുമുകളിലുള്ളതുമാണെങ്കിൽ ഓഫർ കാലയളവിൽ  ഭവന വായ്പാ പലിശ നിരക്ക് 8.60 ശതമാനമാണ്. അതായത്, ഇതിലൂടെ  ലഭ്യമാവുക 55 ബിപിഎസ് ഇളവാണ്. 

ALSO READ : 12 ദിവസത്തേക്ക് ബാങ്കുകൾ തുറക്കില്ല; ഒക്ടോബറിലെ ബാങ്ക് അവധികൾ

ക്രെഡിറ്റ് സ്കോർ 700 മുതൽ 749 വരെയാണെങ്കിൽ ഓഫർ കാലയളവിൽ ഭവനവായ്പകൾക്ക് 0.65 ശതമാനം  ഇളവ് ലഭിക്കും. ഈ ക്രെഡിറ്റ് സ്കോറുള്ളവർക്ക് ഓഫർ കാലയളവിൽ പ്രാബല്യത്തിൽ വരുന്ന പലിശ നിരക്ക് 8.7 ശതമാനമാണ്. അതേസമയം ക്രെഡിറ്റ് സ്കോർ 550-699 വരെയുള്ള ഉപഭോക്താക്കൾക്ക്  ബാങ്ക് ഇളവുകൾ നൽകുന്നില്ല. ഇത്തരം വിഭാഗത്തിലുള്ള ഉപഭോക്താക്കൾക്ക് അവരവരുടെ ക്രെഡിറ്റ് സ്കോർ അടിസ്ഥാനമാക്കി ഉപഭോക്താക്കൾക്ക് 9.45 ശതമാനം, 9.65 ശതമാനം എന്നിങ്ങനെയാണ് പലിശനിരക്ക് .ക്രെഡിറ്റ് സ്കോർ 151 മുതൽ 200 വരെയുള്ളതാണെങ്കിൽ   ഓഫർ കാലയളവിൽ 65 ബിപിഎസ് ഇളവാണ് ലഭ്യമാക്കുക. ഓഫർ കാലയളവിലെ  നിരക്ക് 8.7 ശതമാനമാണ്.

ALSO READ: കോടികൾ വിലമതിക്കുന്ന ആഭരണങ്ങൾ; സ്വർണവും വജ്രവും തിളങ്ങുന്ന അംബാനി കുടുംബം

ഉത്സവ സീസണിൽ കാർ ലോണുകൾക്കും എസ്ബിഐ ഇളവുകൾ നൽകുന്നുണ്ട്. കാർഡ് ലോണുകൾക്ക് പ്രോസസ്സിംഗ് ഫീസ് ആവശ്യമില്ല. ഈ ഓഫ്ഫർ 2024 ജനുവരി 31 വരെ ലഭ്യമാണെന്ന് എസ്ബിഐ വെബ്‌സൈറ്റ് പറയുന്നു. ക്രെഡിറ്റ് സ്കോർ അടിസ്ഥാനമാക്കി കാർ ലോണുകൾക്ക് 8.8 ശതമാനം മുതൽ 9.7 ശതമാനം വരെയാണ് പലിശ ഈടാക്കുന്നത്.  ഇലക്‌ട്രിക്  കാർ ലോണുകൾക്ക് പ്രതിവർഷം 8.65 മുതൽ 9.35 ശതമാനം വരെയാണ് പലിശ ഈടാക്കുന്നത്. 

ALSO READ: അതിസമ്പന്നരുടെ വിവാഹ വേദി; ഉദയ്പൂരിലെ ലീലാ പാലസില്‍ ഒരു രാത്രിക്ക് നൽകേണ്ടത് എത്ര?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios