അതിസമ്പന്നരുടെ പട്ടിക: യൂസഫലിയിൽ ഒതുങ്ങില്ല, വമ്പൻ നേട്ടം പേരിലാക്കിയവരില്‍ മറ്റൊരു മലയാളിയും

4.4 ബില്ല്യണ്‍ ഡോളര്‍ ആസ്തിയാണ് നിലവില്‍ അദ്ദേഹത്തിലുള്ളത്. സംരംഭകത്വ മികവോടെയും ദീര്‍ഘവീക്ഷണത്തോടെയുമുള്ള ജോയ് ആലുക്കാസിന്റെ നേതൃത്വപാടവങ്ങളിലൂടെ ഇന്ത്യയിലെ ജ്വല്ലറി മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്.

Richest Indians list 2023 not only Yusuff Ali another Malayali is among those who have achieved great success btb

കൊച്ചി : ഫോബ്‌സ് പുറത്തിറക്കിയ ഇന്ത്യയിലെ 100 സമ്പന്നരുടെ പട്ടികയില്‍ ഏറ്റവും സമ്പന്ന ജ്വല്ലററായി ജോയ് ആലുക്കാസ്. കഴിഞ്ഞ വര്‍ഷത്തെ  69þmw സ്ഥാനത്തു നിന്ന് 19 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഇത്തവണ ജോയ് ആലുക്കാസ് 50þmw സ്ഥാനത്ത് എത്തിയിരിക്കുന്നത്. 4.4 ബില്ല്യണ്‍ ഡോളര്‍ ആസ്തിയാണ് നിലവില്‍ അദ്ദേഹത്തിലുള്ളത്. സംരംഭകത്വ മികവോടെയും ദീര്‍ഘവീക്ഷണത്തോടെയുമുള്ള ജോയ് ആലുക്കാസിന്റെ നേതൃത്വപാടവങ്ങളിലൂടെ ഇന്ത്യയിലെ ജ്വല്ലറി മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്.

മള്‍ട്ടിപ്പിള്‍- സ്റ്റോര്‍ റീട്ടെയില്‍, ഓര്‍ഗനൈസ്ഡ് റീട്ടെയിലിംഗ് ഓപ്പറേഷന്‍, ലാര്‍ജ് ഫോര്‍മാറ്റ് സ്‌റ്റോറുകള്‍ തുടങ്ങിയ നൂതനമായ ആശയങ്ങള്‍ അവതരിപ്പിച്ച് ആഗോളതലത്തില്‍ ഇന്ത്യന്‍ ജ്വല്ലറിയുടെ ചരിത്രത്തില്‍ മാറ്റം കുറിക്കാന്‍ ജോയ് ആലുക്കാസിനായി. 2022ലെ കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ ജ്വല്ലറി മേഖലയുടെ 38 ശതമാനം സംഘടിത മേഖലയ്ക്ക് കീഴിലാണ്. 2026 ഓടെ ഇത് 47 ശതമാനായി ഉയരുമെന്നാണ് പ്രതീക്ഷ. ആസ്തികളിൽ വൻ വർധനനവുമായി പ്രമുഖ വ്യവസായികളായ എം എ യൂസഫലി, ജോയ് ആലുക്കാസ്, ഡോ. ഷംഷീർ വയലിൽ എന്നിവർ ഏറ്റവും സമ്പന്നരായ മലയാളികളിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ എത്തിയിട്ടുണ്ട്.

ഫോബ്‌സ് പുറത്തുവിട്ട  2023ലെ ഇന്ത്യ സമ്പന്ന പട്ടികയിലെ ശതകോടീശ്വരൻമാരിലാണ്  കേരളത്തിൽ നിന്നുള്ള ആറ് വ്യക്തിഗത സംരംഭകരും ഒരു സംരംഭക കുടുംബവും ഉൾപ്പെട്ടത്. മുൻവർഷത്തെ പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി 68  ബില്യൺ ഡോളർ ആസ്തിയുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി 92 ബില്യൺ ഡോളർ ആസ്തിയുമായി ഒന്നാമതെത്തി.

ശിവ്‌ നാടാർ  29.3 ബില്യൺ ഡോളർ, സാവിത്രി ജിൻഡാൽ 24 ബില്യൺ ഡോളർ, രാധാകൃഷ്ണൻ ദമാനി 23 ബില്യൺ ഡോളർ എന്നിവർ ആദ്യ അഞ്ചിൽ ഇടം പിടിച്ചു. പട്ടിക പ്രകാരം, ലുലു ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ.യൂസഫ് അലി 7.1  ബില്യൺ ഡോളർ ആസ്തിയുള്ള ഏറ്റവും ധനികനായ മലയാളിയാണ്. 5.4 ബില്യൺ ഡോളറിന്റെ ആസ്തിയുമായി കഴിഞ്ഞ വർഷം ഇന്ത്യയിലെ സമ്പന്നരിൽ 35-ാം സ്ഥാനത്തായിരുന്നു അദ്ദേഹം. ആഗോള തലത്തിൽ ലുലു ഗ്രൂപ്പ് ശൃംഖല വ്യാപിപ്പിക്കുന്നതിനിടെയാണ് 27-ാം സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ മുന്നേറ്റം.

'സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും നിങ്ങളുടെ നഗ്നന വീഡിയോ അയച്ച് കൊടുക്കും'; ഈ കുരുക്കിൽ വീണ് പോയാൽ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios