എംപിസി യോഗങ്ങൾ എന്നൊക്കെ; ആർബിഐ പലിശ കൂട്ടാനും കുറയ്ക്കാനും സാധ്യതയുള്ള ദിവസങ്ങൾ ഇവയാണ്

രണ്ട് മാസത്തിലൊരിക്കൽ ആണ് ആർബിഐയുടെ മോണിറ്ററി കമ്മിറ്റി യോഗം ചേരുകയും രാജ്യത്തിൻ്റെ പണനയത്തിൽ തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നു. ഒരു വർഷത്തിൽ ആറ് മീറ്റിംഗുകൾ ഉണ്ട്. 

Reserve Bank releases schedule of MPC meetings for FY2024-25

ദില്ലി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി യോഗം ഏപ്രിൽ ആദ്യ വാരത്തിൽ തന്നെ നടക്കും. ഏപ്രിൽ 3 മുതൽ 5 വരെ ആർബിഐ എംപിസി യോഗം ചേരും. 2024 2025 സാമ്പത്തിക വർഷത്തേക്കുള്ള എംപിസി യോഗങ്ങളുടെ തിയ്യതികളും ആർബിഐ പുറത്തുവിട്ടിട്ടുണ്ട്.

രണ്ട് മാസത്തിലൊരിക്കൽ ആണ് ആർബിഐയുടെ മോണിറ്ററി കമ്മിറ്റി യോഗം ചേരുകയും രാജ്യത്തിൻ്റെ പണനയത്തിൽ തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നു. ഒരു വർഷത്തിൽ ആറ് മീറ്റിംഗുകൾ ഉണ്ട്. 

2024-2025 ലെ മോണിറ്ററി പോളിസി കമ്മിറ്റിയുടെ മീറ്റിംഗ് ഷെഡ്യൂൾ എന്ന പേരിൽ ബുധനാഴ്ച ആണ് ആർബിഐ ലിസ്റ്റ് പുറത്തുവിട്ടത്. 1934 ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ടിൻ്റെ സെക്ഷൻ 45ZI പ്രകാരം 2024 ൽ മോണിറ്ററി പോളിസി കമ്മിറ്റി യോഗം ചേരുമെന്ന് തീരുമാനിച്ചതായി പറയുന്നു

 എംപിസി യോഗങ്ങളുടെ തീയതികൾ ഇങ്ങനെ 

1) 2024 - ഏപ്രിൽ 3-5
2) 2024 - ജൂൺ 5-7, 
3) 2024 - ഓഗസ്റ്റ് 6-8
4) 2024 - ക്ടോബർ 7-9
5) 2024 - ഡിസംബർ 4-6,
6) 2025 -  ഫെബ്രുവരി 5-7

നിലവിൽ പോളിസി റിപ്പോ നിരക്ക് 6.5% ശതമാനം ആണ്. റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനവുമാണ്. ഫെബ്രുവരിയിലെ മീറ്ററിംഗിൽ തുടർച്ചയായ ആറാം തവണയും റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്തുകയാണ് ആർബിഐ ചെയ്തത്. 

Latest Videos
Follow Us:
Download App:
  • android
  • ios