പുത്തനുടുപ്പ് വാങ്ങി ഇന്ത്യക്കാർ; റെഡിമെയ്ഡ് വിപണിയിൽ വൻ കുതിപ്പ്

ഇന്ത്യക്കാർക്ക് റെഡിമെയ്ഡ് വസ്ത്രങ്ങളോടുള്ള പ്രിയം വർദ്ധിക്കുന്നു. പരുത്തി വില കുറഞ്ഞതും വിതരണ ശൃംഖലയിലെ തടസ്സങ്ങൾ പരിഹരിക്കപ്പെട്ടതും നിർമ്മാതാക്കൾക്ക് ഗുണകരമായി 

ready made garments Domestic demand increased APK

രാജ്യത്ത് റെഡിമെയ്ഡ് വസ്ത്രങ്ങളോടുള്ള പ്രിയം വർദ്ധിക്കുന്നു. ആഭ്യന്തര ഡിമാൻഡ് വർദ്ധിക്കുന്നതിന്റെയും കയറ്റുമതി ഉയരുന്നതിന്റെയും ഫലമായി റെഡിമെയ്ഡ് വസ്ത്ര നിർമ്മാതാക്കൾ വരുമാനത്തിൽ 8 മുതൽ 10 ശതമാനം വരെ വർദ്ധനവ് രേഖപ്പെടുത്തി. 

പരുത്തി വില കുറഞ്ഞതും വിതരണ ശൃംഖലയിലെ തടസ്സങ്ങൾ പരിഹരിക്കപ്പെട്ടതും വരുമാനം ഉയരാൻ കാരണമായിട്ടുണ്ട്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ  3-5 ശതമാനത്തിൽ നിന്നും ഈ വർഷം 6-8 ശതമാനമായി ഉയരും.

ALSO READ: ഈ അഞ്ച് ദിനങ്ങളിൽ മദ്യം കിട്ടില്ല; ഒക്‌ടോബറിലെ ഡ്രൈ ഡേകൾ ഇങ്ങനെ

അസംസ്‌കൃത വസ്തുക്കളുടെ വില കുറഞ്ഞത് വ്യപാരികൾക്ക് സഹായകമായിട്ടുണ്ട്. ഈ സാമ്പത്തിക വർഷം പരുത്തിയുടെയും മനുഷ്യനിർമ്മിത നാരുകളുടെയും വില യഥാക്രമം 15-17 ശതമാനവും 8-10 ശതമാനവും കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി ക്രിസിൽ റേറ്റിംഗ്സ് റിപ്പോർട്ട് വ്യക്തമാക്കുന്നു. 

റെഡിമെയ്ഡ് വസ്ത്ര നിർമ്മാതാക്കൾ ആഭ്യന്തര ഉപഭോഗത്തെ കൂടുതൽ ആശ്രയിക്കുന്നുണ്ട്. മൊത്തം ഡിമാൻഡിന്റെ 75 ശതമാനം രാജ്യത്തിനകത്തും നിന്ന് തന്നെയാണ്. ഇതിൽ  ഈ സാമ്പത്തിക വർഷം 6-8 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നു.

ALSO READ: വർഷം 75 ലക്ഷം രൂപ, കോഴിക്കച്ചവടം നിസാരമല്ല; ഇതാ ഒരു വിജയഗാഥ

ബാക്കി ഡിമാന്ഡിന്റെ 25 ശതമാനം കയറ്റുമതിയിൽ നിന്നാണ്. ഈ സാമ്പത്തിക വർഷം കയറ്റുമതി  4-6 ശതമാനം വളർച്ച കൈവരിക്കും. വിദേശ വിപണികളിലെ ഉപഭോഗം മന്ദഗതിയിലാണെങ്കിലും ക്രമേണ ഉയരുന്നുണ്ടെന്ന് ക്രിസിൽ റേറ്റിംഗ്സ് ഡയറക്ടർ ഗൗതം ഷാഹി പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വർഷം, ആഭ്യന്തര പരുത്തി വിലയിലെ കുത്തനെ ഉയർന്നതും യുഎസിൽ നിന്നും യൂറോപ്യൻ യൂണിയനിൽ നിന്നുമുള്ള ഡിമാൻഡ് കുറഞ്ഞതും കയറ്റുമതിയെ ബാധിച്ചിരുന്നു. ഴിഞ്ഞ സാമ്പത്തിക വർഷം കയറ്റുമതിയുടെ അളവ്  7 ശതമാനം ഇടിഞ്ഞതായി റിപ്പോർട്ട് പറയുന്നു.

ALSO READ: ഡയമണ്ടുകളുള്ള ഡയൽ; നിത അംബാനിയുടെ വാച്ചിന്റെ വില പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios