മുകേഷ് അംബാനിയുടെ കമ്പനിയിലേക്ക് വമ്പൻ അവസരം; വരുന്നത് 8270 കോടിയുടെ നിക്ഷേപം

അതേസമയം, ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലയാണ് തങ്ങൾ നടത്തുന്നതെന്ന് റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്‌സ് പറയുന്നു, മാർച്ച് അവസാനം 7,000-ലധികം നഗരങ്ങളിലായി 18,040 സ്റ്റോറുകൾ ഉണ്ടായിരുന്നു,

Qatar Investment Authority Invests 1 Billion In Mukesh Ambanis Reliance Retail Ventures apk

ന്ത്യൻ ശതകോടീശ്വരൻ മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസിന്റെ യൂണിറ്റായ റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സിന് ഖത്തർ  ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയിൽ നിന്ന് 82.7 ബില്യൺ രൂപ നിക്ഷേപം ലഭിക്കും.

ഇന്നലെ ഖത്തർ  ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയിൽ നിന്ന് ലഭിച്ച റിപ്പോർട്ട് അനുസരിച്ച് നിക്ഷേപം പൂർണ്ണമായും ലിസ്റ്റ് ചെയ്യപ്പെടാത്ത റിലയൻസ് റീട്ടെയിലിലെ 0.99% ഓഹരിയായി മാറ്റും, ഇത് റിലയൻസിന് ഏകദേശം 100 ബില്യൺ ഡോളറിന്റെ മൂല്യം നൽകിയേക്കും. 

ഇന്ത്യയുടെ അതിവേഗം വളരുന്ന റീട്ടെയിൽ വിപണിയിൽ വളർച്ചാ സാധ്യതയുള്ള നൂതന കമ്പനികളെ പിന്തുണയ്ക്കാൻ ക്യുഐഎ പ്രതിജ്ഞാബദ്ധമാണെന്ന് ഖത്തർ  ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി സിഇഒ മൻസൂർ ഇബ്രാഹിം അൽ മഹ്മൂദ് പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം, ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലയാണ് തങ്ങൾ നടത്തുന്നതെന്ന് റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്‌സ് പറയുന്നു, മാർച്ച് അവസാനം 7,000-ലധികം നഗരങ്ങളിലായി 18,040 സ്റ്റോറുകൾ ഉണ്ടായിരുന്നു,. മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ കമ്പനി 2.6 ലക്ഷം കോടി രൂപ വരുമാനം റിപ്പോർട്ട് ചെയ്തു, മുൻ വർഷത്തേക്കാൾ 30% വർധനയാണ് ഇത്. 

റിലയൻസ് റീട്ടെയിൽ ഓഹരി വിപണിയിൽ  ലിസ്റ്റ് ചെയ്യാൻ മുകേഷ് അംബാനി ഉദ്ദേശിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ആ വിഷയത്തിൽ കമ്പനി ഇതുവരെ ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല. ഈ മാസം ആദ്യം, റിലയൻസിൽ നിന്നും വേർപെട്ട ഗ്രൂപ്പിന്റെ ഫിനാൻഷ്യൽ ബിസിനസ് വിഭാഗമായ ജിയോ ഫിനാൻഷ്യൽ സർവീസസിനെ വിപണിയിൽ ലിസ്റ്റ് ചെയ്തിരുന്നു.

സാരിയിൽ നെയ്തെടുത്ത സ്വപ്‌നങ്ങൾ പങ്കുവെച്ച് ശോഭ വിശ്വനാഥ്; വീഡിയോ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios