ആദായ നികുതി റീഫണ്ടിനായി ഇപ്പോഴും കാത്തിരിക്കുകയാണോ? വൈകാനുള്ള കാര്യങ്ങൾ ഇവയാകാം

പിഴ കൂടാതെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള  അവസാന തീയതി ജൂലൈ 31 ആയിരുന്നു. ആദായ നികുതി ഫയൽ ചെയ്തിട്ട് ഇതുവരെ റീഫണ്ട് ലഭിച്ചില്ല? കാരണങ്ങൾ ഇതാകാം.
 

Possible reasons income tax refund has not been generated apk

പിഴ കൂടാതെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള  അവസാന തീയതി ജൂലൈ 31 ആയിരുന്നു. ഇപ്പോൾ ആദായനികുതി വകുപ്പ് ഐടിആർ പ്രോസസ്സ് ചെയ്യുന്നതിനും റീഫണ്ടുകൾ നൽകുന്നതിനുമുള്ള തിരക്കിലാണ്. ചില നികുതിദായകർക്ക് അവരുടെ റീഫണ്ട് ഇതുവരെ ലഭിച്ചിട്ടില്ല. നിങ്ങളുടെ നികുതി റിട്ടേൺ പരിശോധിച്ചുറപ്പിക്കാത്തത് മുതൽ ഐടിആറിൽ തെറ്റായ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ സൂചിപ്പിച്ചിരിക്കുന്നത് വരെ ഇതിന് കരണങ്ങളാകാം. 

ആദായ നികുതി ഫയൽ ചെയ്തിട്ട് ഇതുവരെ റീഫണ്ട് ലഭിച്ചില്ല? കാരണങ്ങൾ ഇതാകാം.

* ആദായ നികുതി റിട്ടേൺ റീഫണ്ട് ലഭിക്കാത്തതിന്റെ ഒരു കാരണം ആദായ നികുതി വകുപ്പ് നിങ്ങളുടെ റിട്ടേൺ പരിശോധിക്കാത്തത് കൊണ്ടാകാം. റിട്ടേൺ പരിശോധിച്ചിട്ടില്ലെങ്കിൽ ഐടിആർ ഫയലിംഗ് പ്രക്രിയ പൂർത്തിയാകില്ല

* നിങ്ങളുടെ നികുതി റിട്ടേൺ ഇപ്പോഴും പ്രോസസ്സ് ചെയ്തുകൊണ്ടിരിക്കാം. ആദായ നികുതി വകുപ്പ് ഈ ഘട്ടം പൂർത്തിയാക്കിയാൽ, റീഫണ്ട് ജനറേറ്റ് ചെയ്യും.

* തെറ്റായ വിവരങ്ങൾ കാരണം നികുതികളിൽ പൊരുത്തക്കേട് ഉണ്ടായാൽ, റീഫണ്ട് വൈകിയേക്കാം.

* നിങ്ങളുടെ ക്ലെയിമിനെ പിന്തുണയ്ക്കുന്നതിന് ആദായ നികുതി വകുപ്പിന് കൂടുതൽ രേഖകൾ ആവശ്യമാണെങ്കിൽ റീഫണ്ട് വൈകും. ബന്ധപ്പെട്ട രേഖകൾ സമർപ്പിച്ച് പ്രോസസ്സ് ചെയ്തതിന് ശേഷം മാത്രമേ പണം ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയുള്ളൂ.

* നികുതിയിൽ കുടിശ്ശിക വരുത്തിയാൽ റീഫണ്ട് വൈകും. നികുതി റീഫണ്ട് പ്രോസസ്സ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാൻ നിങ്ങളുടെ മുൻ ബാധ്യതകൾ അടയ്‌ക്കേണ്ടി വരും.

* തെറ്റായ/അസാധുവായ ബാങ്ക് അക്കൗണ്ട് ആണെങ്കിൽ റീഫണ്ട് ലഭിക്കില്ല. ഐടിആർ ഫയലിംഗ് പ്രക്രിയ പൂർത്തിയാക്കാൻ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് മുൻകൂട്ടി വാലിഡേറ്റ് ചെയ്യുന്നത് നിർബന്ധമാണ്. അത് ചെയ്തില്ലെങ്കിൽ, അല്ലെങ്കിൽ തെറ്റായ ബാങ്ക് വിശദാംശങ്ങൾ നൽകിയിട്ടുണ്ടെങ്കിൽ, റിട്ടേൺ പ്രോസസ്സ് ചെയ്യില്ല. 

സാരിയിൽ നെയ്തെടുത്ത സ്വപ്‌നങ്ങൾ പങ്കുവെച്ച് ശോഭ വിശ്വനാഥ്; വീഡിയോ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios