അപകടത്തിൽപ്പെട്ടാൽ സാമ്പത്തിക ബാധ്യതകളെ ഓർത്ത് ടെൻഷൻ വേണ്ട; വ്യക്തിഗത അപകട ഇൻഷുറൻസ് നൽകുന്ന ആനുകൂല്ല്യങ്ങൾ ഇതാ

അപ്രതീക്ഷിതമായ ഒരു അപകടത്തിൻ്റെ ഫലമായുണ്ടാകുന്ന സാമ്പത്തിക ബാധ്യതയിൽ നിന്ന് നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും സംരക്ഷിക്കുന്നതിനുള്ള ഒരു മുൻകരുതൽ പോളിസി. 

Personal Accident Insurance Benefits and How Much Does It Cost

ൻഷുറൻസ് ഒരു വ്യക്തിയുടെ ജീവിതത്തിൽ അവിഭാജ്യ ഘടകമാണ്. ലൈഫ് ഇൻഷുറൻസ് ആകട്ടെ ആരോഗ്യ ഇൻഷുറൻസ് ആകട്ടെ, സാമ്പത്തിക ഭദ്രത നിലനിർത്താൻ ഇൻഷുറൻസ് സഹായിക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണ ചെലവുകൾ, ലൈഫ് ഇൻഷുറൻസ്, മെഡിക്കൽ ഇൻഷുറൻസ് എന്നിവ അപ്രതീക്ഷിത ചെലവുകളിൽ നിന്നും കുടുംബത്തെ താങ്ങി നിർത്തും. ഇങ്ങനെ നിരവധി ഇൻഷുറൻസുകൾക്കിടയിൽ ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണ് വ്യക്തിഗത അപകട ഇൻഷുറൻസ്. 

എന്താണ് വ്യക്തിഗത അപകട ഇൻഷുറൻസ്?

അപ്രതീക്ഷിതമായി സംഭവിക്കുന്ന അപകടങ്ങൾ പരിക്കുകളും വൈകല്യങ്ങളും മുതൽ ജീവഹാനി വരെ വരുത്തിയേക്കാം. ഇതിലൂടെ കുടുംബത്തിന് സാമ്പത്തിക പ്രതിസന്ധി വരെ ഉണ്ടാക്കിയേക്കാം. ഈ അവസരത്തിൽ, സാധ്യതയുള്ള ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിന്, വ്യക്തിഗത അപകട ഇൻഷുറൻസ് സഹായിക്കുന്നു. അപകടമുണ്ടായാൽ കവറേജ് നൽകുന്നു. അപ്രതീക്ഷിതമായ ഒരു അപകടത്തിൻ്റെ ഫലമായുണ്ടാകുന്ന സാമ്പത്തിക ബാധ്യതയിൽ നിന്ന് നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും സംരക്ഷിക്കുന്നതിനുള്ള ഒരു മുൻകരുതൽ നടപടിയാണിത്.

ആനുകൂല്യങ്ങൾ

പോളിസി ഹോൾഡർ മരിക്കുകയോ പരിക്കുകളോ വൈകല്യങ്ങളോ സംഭവിക്കുമ്പോൾ ഒറ്റത്തവണ തുക നൽകിക്കൊണ്ട് വ്യക്തിഗത അപകട ഇൻഷുറൻസ് പ്രാബല്യത്തിൽ വരും. മാത്രമല്ല,  അടിസ്ഥാന കവറേജിനേക്കാൾ കൂടുതൽ വാഗ്ദാനം ചെയ്യുന്നു. വ്യക്തിഗത ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള അധിക ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. 

ഇതിൽ, കുട്ടിയുടെ വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായം, അപകടവുമായി ബന്ധപ്പെട്ട ക്ലെയിമുകൾക്കുള്ള നിയമസഹായം, അംഗവൈകല്യം മൂലം നഷ്ടപ്പെട്ട വരുമാനത്തിനുള്ള നഷ്ടപരിഹാരം, താത്കാലിക ക്യാഷ് അലവൻസുകൾ, ശവസംസ്കാരച്ചെലവുകൾക്കുള്ള കവറേജ്, ലോൺ ഇൻസ്‌റ്റാൾമെൻ്റുകൾ ഏറ്റെടുക്കൽ എന്നിവ ഉൾപ്പെടുന്നു. അനുയോജ്യമായ ഒരു പോളിസി തിരഞ്ഞെടുക്കുന്നതിലൂടെ, വ്യക്തികൾക്ക് അവരുടെ വിവിധ സാഹചര്യങ്ങൾ നിറവേറ്റുന്ന സമഗ്രമായ കവറേജ് ഉറപ്പാക്കാൻ കഴിയും.

വ്യക്തിഗത അപകട ഇൻഷുറൻസിൽ ഏതൊക്കെ സാഹചര്യങ്ങളിൽ ആനുകൂല്ല്യങ്ങൾ ലഭിക്കില്ല

കലാപങ്ങൾ, സ്വയം വരുത്തിവച്ച അപകടം, യുദ്ധവുമായി ബന്ധപ്പെട്ട സംഭവങ്ങൾ, ജന്മനായുള്ള വൈകല്യങ്ങൾ എന്നിവയ്ക്ക് ആനുകൂല്യം ലഭിക്കില്ല. കൂടാതെ, സാഹസിക കായിക പ്രവർത്തനങ്ങളിൽ ഉണ്ടാകുന്ന ശാരീരിക പകടങ്ങൾ പരിരക്ഷിക്കപ്പെടുന്നില്ല. കൂടാതെ, ഇൻഷ്വർ ചെയ്ത വ്യക്തി മദ്യത്തിൻ്റെയോ ലഹരിവസ്തുക്കളുടെയോ ഉപയോഗിച്ചുകൊണ്ട് അപകടം വരുത്തിവെച്ചാൽ പോളിസി തുക നൽകാൻ ഇൻഷുറൻസ് കമ്പനി ബാധ്യസ്ഥനായിരിക്കില്ല.

തുക 

വ്യക്തിഗത അപകട ഇൻഷുറൻസിൻ്റെ പ്രീമിയം തുക തുടക്കത്തിൽ 200 മുതൽ 300 രൂപ വരെയാണ് കവറേജ് തുക വർദ്ധിക്കുന്നതിനനുസരിച്ച് ഇത് ആനുപാതികമായി വർദ്ധിക്കുന്നു. കൂടാതെ, ഇൻഷ്വർ ചെയ്ത വ്യക്തിയുടെ പ്രായം പ്രീമിയം തുക നിർണ്ണയിക്കുന്നതിൽ ഒരു പ്രധാന ഘടകമാണ്. ഉദാഹരണത്തിന്, 35 വയസ്സുള്ള ഒരാൾക്ക് 500-1000 രൂപ വരെ ആകസ്മിക കവറേജ് ലഭിച്ചേക്കാം, 

Latest Videos
Follow Us:
Download App:
  • android
  • ios