പേടിഎം അദാനി വാങ്ങുമോ? ഓഹരി ഏറ്റെടുക്കൽ റിപ്പോർട്ടിൽ വിശദീകരണവുമായി പേടിഎം

ഗൗതം അദാനി ഫിൻടെക് മേഖലയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നതായി സൂചനകളുണ്ട്.   ഡിജിറ്റൽ പേയ്‌മെന്റ് സ്ഥാപനം ആരംഭിക്കുന്നതിനുള്ള  ലൈസൻസിന് അപേക്ഷിക്കുന്ന കാര്യം അദാനി ഗ്രൂപ്പ് പരിഗണിക്കുന്നുണ്ടെന്നായിരുന്നു വാർത്തകൾ

Paytm shares clarification on Adani stake acquisition report; stock reacts

ഫിൻടെക് കമ്പനിയായ പേടിഎമ്മിനെ അദാനി ഏറ്റെടുക്കുമോ? ഇല്ലേയില്ല എന്ന മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പേടിഎം സ്ഥാപകനും സിഇഒയുമായ വിജയ് ശർമ്മ. അദാനിയുമായി ഈ വിഷയത്തിൽ  ചർച്ചകൾ നടത്തുന്നുണ്ടെന്ന മാധ്യമ റിപ്പോർട്ട് വിജയ് ശർമ്മ  നിഷേധിച്ചു . അദാനി ഗ്രൂപ്പുമായുള്ള ഇടപാടിന് അന്തിമരൂപം നൽകാൻ  വിജയ് ശർമ ചൊവ്വാഴ്ച അഹമ്മദാബാദിലെ അദാനിയുടെ ഓഫീസ് സന്ദർശിച്ചതായി ഒരു ദേശീയ മാധ്യമം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. അതേ സമയം ഗൗതം അദാനി ഫിൻടെക് മേഖലയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നതായി സൂചനകളുണ്ട്. ഡിജിറ്റൽ പേയ്‌മെന്റ് സ്ഥാപനം ആരംഭിക്കുന്നതിനുള്ള  ലൈസൻസിന് അപേക്ഷിക്കുന്ന കാര്യം അദാനി ഗ്രൂപ്പ് പരിഗണിക്കുന്നുണ്ടെന്നായിരുന്നു വാർത്തകൾ. ഒരു കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട വിഷയം  ബാങ്കുകളുമായി ചർച്ച ചെയ്യുന്നുണ്ടെന്നും സൂചനകളുണ്ട്. 

ഇന്ത്യയിൽ മൊബൈൽ പേയ്‌മെന്റുകൾക്ക് തുടക്കമിട്ട കമ്പനിയായ വൺ97 കമ്മ്യൂണിക്കേഷൻസിന്റെ ഉടമസ്ഥതയിലുള്ളതാണ് പേടിഎം. 2007-ൽ വിജയ് ശർമ്മ സ്ഥാപിച്ച, വൺ97  കമ്മ്യൂണിക്കേഷൻസ് രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ഐപിഒ നടത്തിയാണ് വിപണിയിൽ പ്രവേശിക്കുന്നത്. നിലവിൽ വിപണി മൂലധനം 21,000 കോടി രൂപയിൽ കൂടുതലാണ്. വിജയ് ശേഖർ ശർമ്മക്ക് 19 ശതമാനം ഓഹരിയാണ് കമ്പനിയിൽ ഉള്ളത്. 4200 കോടിയാണ് ഈ ഓഹരികളുടെ മൂല്യം.  അതേ സമയം മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ആർബിഐ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കുള്ളിലാണ് പേടിഎം പ്രവർത്തിക്കുന്നത്. 2024 ജനുവരി 31-ന്,നിയമ ലംഘനങ്ങളും റെഗുലേറ്ററി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്തതും സംബന്ധിച്ച ആശങ്കകൾ ചൂണ്ടിക്കാട്ടി 2024 മാർച്ച് മുതൽ ബാങ്കിംഗ് സേവനങ്ങൾ അവസാനിപ്പിക്കാൻ  ആർബിഐ പേടിഎമ്മിനോട് ആവശ്യപ്പെടുകയായിരുന്നു. മൾട്ടി-ബാങ്ക് മോഡലിന് കീഴിലുള്ള ടിപിഎപി - തേർഡ് പാർട്ടി ആപ്ലിക്കേഷൻ പ്രൊവൈഡറായി യുപിഐ സേവനങ്ങളെത്തിക്കുന്നതിന്   നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ പേടിഎമ്മിന് അനുമതി നൽകിയിട്ടുണ്ട്.

ഇതേ തുടർന്ന് കടുത്ത പ്രതിസന്ധിയിലൂടെയാണ് പേടിഎം കടന്നുപോകുന്നത്. കമ്പനിയുടെ ഏകീകൃത നഷ്ടം 2023-24 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ 549.6 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ ഇത് 168.4 കോടി രൂപയായിരുന്നു.  കമ്പനിയുടെ അറ്റവരുമാനം 2023 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിലെ 2,464.6 കോടി രൂപയിൽ നിന്ന് നാലാം പാദത്തിൽ 2.6 ശതമാനം കുറഞ്ഞ് 2,398.8 കോടി രൂപയായിട്ടുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios