പാക്കിസ്ഥാൻ നടുനിവർത്തുന്നു; വളർച്ച മെച്ചപ്പെടുമെന്ന് ലോകബാങ്ക്

2000 മുതൽ 2021 വരെ 67.2 ബില്യൺ ഡോളറാണ് ചൈന  പാക്കിസ്ഥാന് നൽകിയ കടം. കണക്കുകൾ പ്രകാരം, റഷ്യയ്ക്കും വെനസ്വേലയ്ക്കും ശേഷം, ചൈനീസ് വായ്പകൾ ഏറ്റവും കൂടുതൽ സ്വീകരിക്കുന്ന മൂന്നാമത്തെ രാജ്യമാണ് പാകിസ്ഥാൻ

Pakistan s economic growth could be below 3% for next 2 years, World Bank says

ടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാക്കിസ്ഥാന് ആശ്വാസമായി ലോകബാങ്ക് റിപ്പോർട്ട്. പാക്കിസ്ഥാന്റെ സാമ്പത്തിക വളർച്ച നടപ്പു സാമ്പത്തിക വർഷം മുതൽ വർധിക്കുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ അടുത്ത രണ്ട് വർഷത്തേക്ക് 3 ശതമാനത്തിൽ താഴെയായിരിക്കും വളർച്ച. ജൂൺ 30 ന് അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വർഷത്തിൽ സമ്പദ്‌വ്യവസ്ഥ 1.8% വളർച്ച കൈവരിക്കും, അടുത്ത വർഷം 2.3% ആയും 2026 ൽ 2.7% ആയും വളർച്ച ഉയരും. ഇതിന് തുടർച്ചയായ സാമ്പത്തിക പരിഷ്കരണവും അന്താരാഷ്ട്ര നാണയ നിധി, ലോകബാങ്ക് എന്നിവയുടെ  സഹായവും വേണ്ടിവരും.  

രണ്ടാം   പാദത്തിൽ പാക്കിസ്ഥാന്റെ സാമ്പത്തിക വളർച്ച ദുർബലമായ സാഹചര്യത്തിലാണ് കണക്കുകൾ പുറത്തു വരുന്നത്.  രാജ്യത്തെ ജനങ്ങളെ കടുത്ത രീതിയിൽ വലയ്ക്കുന്ന പണപ്പെരുപ്പ നിരക്ക് കുറയുമെന്നും ലോകബാങ്ക് റിപ്പോർട്ട് വ്യക്തമാക്കുന്നു. നടപ്പു സാമ്പത്തിക വർഷത്തിൽ പണപ്പെരുപ്പം ശരാശരി 26% ആയിരിക്കുമെന്നും അടുത്ത വർഷം 15% ആയും 2026-ൽ 11.5% ആയും കുറയുമെന്നും റിപ്പോർട്ട് പറയുന്നു. മാർച്ചിൽ പാക്കിസ്ഥാന്റെ പണപ്പെരുപ്പ നിരക്ക് 20.68% ആയി കുറഞ്ഞിട്ടുണ്ട്.

ജൂലൈയിൽ തുടങ്ങുന്ന സാമ്പത്തിക വർഷത്തിൽ 24 ബില്യൺ ഡോളറിന്റെ  ധനസഹായം ആണ് അന്താരാഷ്ട്ര നാണയനിധിയോട് പാക്ക് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.ഐഎംഎഫിന് പുറമേ ചൈനയും വലിയ തോതിലുള്ള കടം പാക്കിസ്ഥാന് അനുവദിക്കുന്നുണ്ട്. 2000 മുതൽ 2021 വരെ 67.2 ബില്യൺ ഡോളറാണ് ചൈന  പാക്കിസ്ഥാന് നൽകിയ കടം. കണക്കുകൾ പ്രകാരം, റഷ്യയ്ക്കും വെനസ്വേലയ്ക്കും ശേഷം, ചൈനീസ് വായ്പകൾ ഏറ്റവും കൂടുതൽ സ്വീകരിക്കുന്ന മൂന്നാമത്തെ രാജ്യമാണ് പാകിസ്ഥാൻ

Latest Videos
Follow Us:
Download App:
  • android
  • ios