തിരുപ്പതി ലഡുവിൽ ഇനി 'നന്ദിനി' നെയ്യില്ല; രുചി പെരുമ അവസാനിക്കുന്നു. കാരണം ഇതാണ്

തിരുപ്പതി ക്ഷേത്രം പോലെ തന്നെ പ്രശസ്തമാണ് തിരുപ്പതി ലഡു. നന്ദിനി നെയ്യ് കൊണ്ടാണ് ലഡ്ഡുവിന് കൂടുതൽ രുചിയെന്ന് തിരുപ്പതി തിരുമല ട്രസ്റ്റ് പലതവണ പറഞ്ഞിട്ടും കരാർ അവസാനിക്കുകയാണ്. 

No more Nandini ghee in Tirupati laddus APK

ബെല്ലാരി: തിരുപ്പതി ലഡ്ഡു നിർമ്മിക്കാൻ ഇനി കർണാടക മിൽക്ക് ഫെഡറേഷന്റെ (കെഎംഎഫ്) നെയ്യ് ഉപയോഗിക്കില്ലെന്ന് റിപ്പോർട്ട്. ഏകദേശം 50 വർഷത്തിന് ശേഷമാണ്  തിരുപ്പതി തിരുമല ട്രസ്റ്റ് (ടിടിഡി) അതിന്റെ പ്രശസ്തമായ ലഡ്ഡു നിർമ്മിക്കാൻ കെഎംഎഫ് ഉത്പന്നമായ നന്ദിനി നെയ്യ് ഉപയോഗിക്കാതിരിക്കുന്നതെന്ന് കർണാടക മിൽക്ക് ഫെഡറേഷൻ ചെയർമാനും ബെല്ലാരി മിൽക്ക് യൂണിയൻ ഡയറക്ടറുമായ ഭീമാ നായിക് എൽബിപി പറഞ്ഞു. 

വിലയിലുള്ള വിയോജിപ്പാണ് കരാറിൽ നിന്നും തിരുപ്പതി തിരുമല ട്രസ്റ്റ് പിന്മാറാൻ കാരണം എന്നാണ് സൂചന. 'കഴിഞ്ഞ ഒരു വർഷമായി, ടെൻഡർ വിളിക്കുന്നു, ഞങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് നെയ്യ് നൽകണമെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനങ്ങൾ ആവശ്യപ്പെടുന്നു. ഉയർന്ന ഗുണമേന്മയുള്ള നെയ്യ് നൽകിയിട്ടും കുറഞ്ഞ വിലയ്ക്ക് അത് നല്കണമെന്നുള്ള ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് ഭീമാ നായിക് പറഞ്ഞു.

ALSO READ: പച്ചക്കറി വില ഇനിയും ഉയരും; കുടുംബ ബജറ്റ് താളം തെറ്റും

ഇതുവരെ നന്ദിനി നെയ്യായിരുന്നു തിരുപ്പതി ലഡുവിന് ഉപയോഗിച്ചിരുന്നത്. ഇനി ഏറ്റവും കുറഞ്ഞ തുകയ്ക്ക് ലേലം ചെയ്യുന്നയാൾ നെയ്യ് വിതരണം ചെയ്യും. കെഎംഎഫ് നെയ്യ് കൊണ്ടാണ് ലഡ്ഡുവിന് കൂടുതൽ രുചിയെന്ന് ടിടിഡി പലതവണ പറഞ്ഞിട്ടും കരാർ അവസാനിക്കുകയാണ്. 'ഞങ്ങൾക്ക് നിശ്ചിത നിരക്കുകൾ ഉണ്ട്, ഞങ്ങളുടെ വില കുറയ്ക്കാൻ കഴിയില്ല. അതിനാൽ, ലേലത്തിൽ പങ്കെടുക്കാൻ ഞങ്ങൾക്ക് കഴിയില്ല, ഇനി നെയ്യ് നൽകില്ല', ഭീമാ നായിക് പറഞ്ഞു . നെയ്യ് ലഭ്യമാക്കാൻ മറ്റൊരു കമ്പനിയുമായി ടിടിഡി ചർച്ചയിൽനിന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഗസ്റ്റ് 1 മുതൽ പാൽ സംഭരണ ​​വില ഉയരുമെന്നതിനാൽ നെയ്യിന് ഉയർന്ന വിലയാണ് കെഎംഎഫ് ആവശ്യപ്പെട്ടത്. എന്നാൽ ഏറ്റവും കുറഞ്ഞ വില പറഞ്ഞ കമ്പനിയെ തിരഞ്ഞെടുത്തതായി ടിടിഡി ഇ-പ്രൊക്യുർമെന്റ് സൈറ്റിലൂടെ അറിയിച്ചു. 

തിരുപ്പതി ക്ഷേത്രം പോലെ തന്നെ പ്രശസ്തമാണ് തിരുപ്പതി ലഡു. തിരുപ്പതി ലഡു എന്ന പേരില്‍ ലഭിക്കുന്ന ഈ പ്രസാദത്തിന്റെ യഥാര്‍ത്ഥ പേര്‌ ശ്രീവരി ലഡു എന്നാണ്‌. 
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios