പുതിയ ജിഎസ്ടി നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ; ആർക്കൊക്കെ ഇ-ഇന്‍വോയ്‌സ് നിര്‍ബന്ധം

വാർഷിക വിറ്റുവരവ് പരിധി കുറച്ചതോടെ സംസ്ഥാനത്തിലെ നിരവധി കച്ചവടക്കാർ ഇ ഇന്‍വോയ്‌സിന്റെ പരിധിക്കുള്ളിലാകും. ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ്, ജി.എസ്.ടി റിട്ടേണ്‍ സമര്‍പ്പണം എന്നിവ കൂടുതല്‍ സുതാര്യമാകും

New GST Rule Kicks In From Today APK


ദില്ലി: രാജ്യത്ത് പുതിയ ജിഎസ്ടി  നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. അഞ്ച് കോടിയിലധികം വാര്‍ഷിക വിറ്റുവരവുള്ള ബിസിനസ്സ് സ്ഥാപനങ്ങള്‍ ഇന്ന് മുതൽ  ജി.എസ്.ടി ഇ-ഇന്‍വോയ്‌സ് സമര്‍പ്പിക്കണം. ഇതുവരെ 10 കോടിയിലധികം വാര്‍ഷിക വിറ്റുവരവുള്ളവർ മാത്രം ഇ-ഇന്‍വോയ്‌സ് സമർപ്പിച്ചാൽ മതിയായിരുന്നു. ഈ നിയമമാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് ഭേദഗതി ചെയ്തത് 5 കോടി രൂപയായി കുറച്ചത്. ഇതോടെ ഇന്ന് മുതൽ കൂടുതല്‍ പേര്‍ ഇ-ഇന്‍വോയ്‌സ് സമര്‍പ്പിക്കേണ്ടി വരും

ALSO READ: ആർബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി മീറ്റിങ് ഓഗസ്റ്റ് ആദ്യവാരം; പ്രതീക്ഷിക്കുന്ന മാറ്റങ്ങൾ

500 കോടിയിലധികം വിറ്റുവരവുള്ള വൻകിട കമ്പനികൾക്കായാണ് ഇ-ഇൻവോയ്‌സിംഗ് ആദ്യം നടപ്പിലാക്കിയത്. 2020 ലാണ് ഇ-ഇന്‍വോയ്‌സ് അവതരിപ്പിച്ചത്. 2020 ഒക്ടോബർ 1 മുതൽ 500 കോടിയിൽ കൂടുതൽ വാർഷിക വരുമാനമുള്ള കമ്പനികൾ ഇ-ഇന്‍വോയ്‌സ് സമർപ്പിക്കണമായിരുന്നു. പിന്നീട് 2021 ജനുവരി 1 മുതൽ ഇത് 100 ​​കോടിയാക്കി. 50 കോടി രൂപയിൽ കൂടുതൽ വിറ്റുവരവുള്ള കമ്പനികൾ 2021 ഏപ്രിൽ 1 മുതൽ ഇ-ഇന്‍വോയ്‌സ് സമർപ്പിക്കണമായിരുന്നു. 2022 ഏപ്രിൽ 1 മുതൽ ഇത് 20 കോടി രൂപയായി കുറഞ്ഞു. 2022 ഒക്ടോബർ 1 മുതൽ പരിധി 10 കോടി രൂപയായി കുറച്ചു. ഇപ്പോൾ മൂന്ന് വർഷംകൊണ്ട് അഞ്ച് കോടിയിലേക്ക് ചുരുക്കി. 

അതേസമയം, ഓൺലൈൻ ഗെയിമിംഗിൽ ജിഎസ്ടി നടപ്പാക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ ജിഎസ്ടി കൗൺസിൽ നാളെ, അതായത് ഓഗസ്റ്റ് 02 ന് യോഗം ചേരും.  എല്ലാ ഗെയിമുകൾക്കും 28% ചുമത്തണോ എന്ന കാര്യത്തിൽ വ്യാഴ്ച തീരുമാനമെടുത്തേക്കും 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios