മുകേഷ് അംബാനിയുടെ കമ്പനിയിലേക്ക് 2000 കോടിയുടെ നിക്ഷേപം; റിലയൻസുമായി കരാറൊപ്പിട്ടത് ആര്?
റിലയൻസ് റീട്ടെയിലിൽ ഈ കമ്പനി 2000 കോടി രൂപ നിക്ഷേപിക്കും. ഈ കരാർ ആർആർവിഎല്ലിനെ ഇക്വിറ്റി മൂല്യത്തിൽ രാജ്യത്തെ ഏറ്റവും മികച്ച നാല് കമ്പനികളിൽ ഒന്നാക്കും
ആഗോള നിക്ഷേപ സ്ഥാപനമായ കെകെആർ, ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സ് ലിമിറ്റഡിൽ (ആർആർവിഎൽ) 2,069.50 കോടി രൂപ നിക്ഷേപിക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. ഈ കരാർ ആർആർവിഎല്ലിനെ ഇക്വിറ്റി മൂല്യത്തിൽ രാജ്യത്തെ ഏറ്റവും മികച്ച നാല് കമ്പനികളിൽ ഒന്നാക്കി.
ഇന്ത്യൻ വിപണിയിൽ കമ്പനികൾ ഏറ്റെടുക്കുകയും മുൻനിര അന്താരാഷ്ട്ര ബ്രാൻഡുകളുടെ ഫ്രാഞ്ചൈസി അവകാശങ്ങൾ നേടുകയും ചെയ്തുകൊണ്ട് റിലയൻസ് റീട്ടെയിൽ അതിന്റെ ബിസിനസ്സ് വിപുലീകരിക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് റിലയൻസ് നിക്ഷേപം നടത്തുകയും ജർമ്മൻ റീട്ടെയിൽ പ്രമുഖരായ മെട്രോ ക്യാഷ് ആൻഡ് കാരിയുടെ ഇന്ത്യയിലെ ബിസിനസ്സ് ഏറ്റെടുക്കുകയും ചെയ്തിരുന്നു.
ALSO READ: കൊമ്പുകോർക്കാൻ ഈ ഇരട്ടകൾ; ബ്യൂട്ടി- കോസ്മെറ്റിക്ക് വിപണി പിടിച്ചടക്കുക ആര്
ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയിൽ നിന്ന് 82.7 ബില്യൺ രൂപ നിക്ഷേപം റിലയൻസിലേക്ക് എത്തുന്നുണ്ട്. റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സ് ലിമിറ്റഡിന്റെ ഒരു ശതമാനം ഓഹരികൾക്കായി ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി 8,278 കോടി രൂപ നിക്ഷേപിച്ചതായി ആർഐഎൽ കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു.
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഹോൾഡിംഗ് കമ്പനിയാണ് റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സ് ലിമിറ്റഡ്. 2020 ൽ, ആഗോള പ്രൈവറ്റ് ഇക്വിറ്റി ഫണ്ടുകളിൽ നിന്ന് 10.09 ശതമാനം ഓഹരികൾക്കായി 47,265 കോടി രൂപ ആർആർവിഎൽ സമാഹരിച്ചിരുന്നു. സിൽവർ ലേക്ക്, കെകെആർ, മുബദാല, അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി, ജിഐസി, ടിപിജി, ജനറൽ അറ്റ്ലാന്റിക്, സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് എന്നിവയിൽ നിന്ന് ഏകദേശം 57 ബില്യൺ യുഎസ് ഡോളർ കമ്പനി സമാഹരിച്ചു.
ALSO READ: ഈ രംഗത്ത് ഇനി മത്സരം മുഖാമുഖം; പോരാടാൻ ഉറച്ച് ടാറ്റയും അംബാനിയും
ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലയാണ് റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്‌സ് എന്ന് കമ്പനി അവകാശപ്പെടുന്നു, മാർച്ച് അവസാനം 7,000-ലധികം നഗരങ്ങളിലായി 18,040 സ്റ്റോറുകൾ ഉണ്ടായിരുന്നു,. മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ കമ്പനി 2.6 ലക്ഷം കോടി രൂപ വരുമാനം റിപ്പോർട്ട് ചെയ്തു, മുൻ വർഷത്തേക്കാൾ 30% വർധനയാണ് ഇത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം