ദീപിക പദുക്കോണുമായി കൈകോർക്കാൻ ഇഷ അംബാനി; മുകേഷ് അംബാനി ലക്ഷ്യം ഇതോ?
റിലയൻസ് റീട്ടെയിൽ കഴിഞ്ഞ വർഷം നിരവധി പ്രമുഖ ബ്രാൻഡുകളുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ആലിയ ഭട്ടിന്റെ എഡ് എ മമ്മ വരെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ ദീപിക പദുക്കോണിന്റെ സംരംഭവുമായി സഹകരിക്കുകയാണ് റിലയൻസ് എന്നാണ് റിപ്പോർട്ട്.
രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരനാണ് മുകേഷ് അംബാനി. മാത്രമല്ല 19,83,000 കോടി രൂപ വിപണി മൂലധനമുള്ള ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ചെയർമാനുമാണ് മുകേഷ് അംബാനി. 2022 ലാണ് മുകേഷ് അംബാനി റിലയൻസിന്റെ ചുമതലകൾ മക്കൾക്കായി നൽകിയത്. ഇതിൽ മകൾ നിഷയ്ക്ക് നൽകിയതാണ് റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ഏറ്റവും മികച്ച പ്രവർത്തനക്ഷമതയുള്ള ഉപസ്ഥാപനങ്ങളിലൊന്നായ റിലയൻസ് റീട്ടെയിൽ. നിലവിൽ 820000 കോടി രൂപയിലധികം മൂല്യമുള്ള ഇഷ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് റീട്ടെയിൽ കഴിഞ്ഞ വർഷം നിരവധി പ്രമുഖ ബ്രാൻഡുകളുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ആലിയ ഭട്ടിന്റെ എഡ് എ മമ്മ വരെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ ദീപിക പദുക്കോണിന്റെ സംരംഭവുമായി സഹകരിക്കുകയാണ് റിലയൻസ് എന്നാണ് റിപ്പോർട്ട്.
റിലയൻസ് റീട്ടെയിലിൻ്റെ ടിര സ്റ്റോർ വഴി ദീപിക പദുക്കോണിൻ്റെ സെൽഫ് കെയർ ബ്രാൻഡായ 82°E യിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ വിൽക്കുമെന്നാണ് സൂചന. ഈ നീക്കത്തിലൂടെ, ദീപിക പദുകോണിൻ്റെ ബ്രാൻഡ് വിവിധ വിപണികളിൽ അതിൻ്റെ വ്യാപനം വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
ഉപഭോക്താക്കൾക്ക് പ്രീമിയം നിലവാരത്തിലുള്ള ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങളുടെ ഒരു നീണ്ട നിരയാണ് ടിര വാഗ്ദാനം ചെയ്യുന്നത്. എല്ലായിടത്തും ഉപഭോക്താക്കൾക്ക് മികച്ച ഉത്പന്നങ്ങൾ നല്കാൻ ലക്ഷ്യമിടുന്നതായി ഇഷ അംബാനി പറഞ്ഞു. , 82°E ഉൽപ്പന്നങ്ങൾ ഓൺലൈൻ ആയാണ് ഇതുവരെ വില്പന നടത്തിയിട്ടുള്ളത് ഇത് ആദ്യമായാണ് ഓഫ്‌ലൈൻ വ്യാപാരത്തിനൊരുങ്ങന്നതെന്ന് ഇഷ അംബാനി പറഞ്ഞു.