മുകേഷ് അംബാനിക്ക് ബിസിനസ്സിനേക്കാൾ ഇഷ്ടം ഈ മേഖല; കട്ട സപ്പോർട്ടുമായി നിത അംബാനി
11 ലക്ഷം കോടിയിലധികം വിപണി മൂലധനമുള്ള, ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനായ മുകേഷ് അംബാനിക്ക് ബിസിനസ് ലോകത്തേക്ക് പ്രവേശിക്കാൻ താൽപ്പര്യം ഇല്ലായിരുന്നു. കാരണം അറിയാം
ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനി, 11 ലക്ഷം കോടിയിലധികം വിപണി മൂലധനമുള്ള, ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനാണ്. രാജ്യത്തെ ഏറ്റവും ലാഭകരമായ കമ്പനികളിൽ ഒന്നാണ് റിലയൻസ് ഇൻഡസ്ട്രീസ്. വ്യവസായ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച മുകേഷ് അംബാനിയെ എല്ലാവർക്കും പരിചിതമാണ്, എന്നാൽ ബിസിനസ് ലോകത്തേക്ക് പ്രവേശിക്കാൻ താൽപ്പര്യം ഇല്ലാതിരുന്ന മുകേഷ് അംബാനിയെ പലർക്കും അറിയില്ല. ഇന്ന് 7 ലക്ഷം കോടിയിലധികം ആസ്തിയുള്ള മുകേഷ് അംബാനിക്ക് ബിസിനസിലേക്ക് ഇറങ്ങുന്നതിന് മുൻപ് മറ്റൊന്നായിരുന്നു ആഗ്രഹം.
ALSO READ: മുകേഷ് അംബാനിയുടെ ജിയോ ഫിനാൻഷ്യൽ ഓഹരികള്‍ ലിസ്റ്റ് ചെയ്തു; മൂല്യം അറിയാം
റിലയൻസ് ഇൻഡസ്ട്രീസിൽ ചേരുന്നതിന് മുമ്പ്, മുകേഷ് അംബാനി ആദ്ധ്യാപനത്തെ ഇഷ്ടപ്പെട്ടിരുന്നു. മുൻപ് നടന്ന ഒരു കോൺക്ലേവിൽ തന്റെ ആഗ്രഹം അംബാനി വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴും ആദ്ധ്യാപനത്തെ ഇഷ്ടപ്പെടുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. മുകേഷ് അംബാനിയുടെ ഭാര്യ നിത വിവാഹത്തിന് മുന്‍പ് സ്‌കൂള്‍ അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്. അതിനാൽ തന്നെ മുകേഷ് അംബാനിയുടെ ആഗ്രഹത്തെ നിത അംബാനി പിന്തുണയ്ക്കുകയാണ് ചെയ്തത്. വ്യക്തിപരമായ സംതൃപ്തിയാണ് വലുതെന്ന് അവർ വ്യക്തമാക്കിയിരുന്നു.
ALSO READ: 74.5 കോടി രൂപയുടെ ആഡംബര വീട് വിറ്റ് മുകേഷ് അംബാനി; കാരണം ഇതാണ്
“എന്റെ പിതാവായ ധീരുഭായ് അംബാനി, എന്നെ റിലയൻസിൽ കൊണ്ടുവരുന്നതിന് മുമ്പ്, ലോകബാങ്കിൽ ജോലി ചെയ്യാനോ ഒരു സർവകലാശാലയിൽ പഠിപ്പിക്കാനോ ഞാൻ ആഗ്രഹിച്ചിരുന്നു. എന്റെ ഭാര്യ നിത ഒരു അധ്യാപികയായതിനാൽ, അദ്ധ്യാപന ആഗ്രഹത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഭാവിയിൽ ഞങ്ങൾ രണ്ടുപേരും വിദ്യാഭ്യാസ രംഗത്തേക്ക് ചുവട്‌വെച്ചേക്കാം എന്ന് മുകേഷ് അംബാനി പറഞ്ഞു.
മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മക്കളായ ആകാശ് അംബാനി, ഇഷ അംബാനി, അനന്ത് അംബാനി എന്നിവരും ഇപ്പോൾ കുടുംബ ബിസിനസ് നോക്കി നടത്തുന്നുണ്ട്.
സാരിയിൽ നെയ്തെടുത്ത സ്വപ്‌നങ്ങൾ പങ്കുവെച്ച് ശോഭ വിശ്വനാഥ്; വീഡിയോ കാണാം