ഇവിടെയും അംബാനി തന്നെ മുന്നിൽ; മുട്ടുമടക്കി അദാനി

ഗൗതം അദാനിയെ മറികടന്ന് മുകേഷ് അംബാനി ഏറ്റവും സമ്പന്നനായ ഇന്ത്യൻ പട്ടം തിരിച്ചുപിടിച്ചു.

Mukesh Ambani tops, Adani slips to number 2 in Forbes India Richest List apk

മ്പന്ന പട്ടികയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് മുകേഷ് അംബാനി. 2023 ലെ ഫോർബ്‌സിന്റെ ഇന്ത്യയിലെ 100 സമ്പന്നരുടെ പട്ടികയിൽ 92 ബില്യൺ ഡോളർ ആസ്തിയോടെ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ. ഗൗതം അദാനിയെയാണ് മുകേഷ് അംബാനി പിന്നിലാക്കിയിരിക്കുന്നത്. 

ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെ ആസ്തി കുത്തനെ ഇടിഞ്ഞിരുന്നു. നിലവിൽ 68 ബില്യൺ ഡോളറാണ് അദാനിയുടെ ആസ്തി.

ALSO READ: യൂസഫലിയെ 'തൊടാനാകില്ല' മക്കളെ; ആസ്തിയിൽ ബഹുദൂരം മുന്നില്‍, രണ്ടാമത് ഈ യുവ സംരംഭകൻ

പട്ടികയിൽ, സോഫ്‌റ്റ്‌വെയർ വ്യവസായി ശിവ് നാടാർ 29.3 ബില്യൺ ഡോളർ സമ്പത്തുമായി മൂന്നാം സ്ഥാനത്തും, 24 ബില്യൺ ഡോളറിന്റെ ആസ്തിയുമായി സാവിത്രി ജിൻഡാൽ നാലാം സ്ഥാനത്തുമാണ്, അവന്യൂ സൂപ്പർമാർട്ട്സിന്റെ രാധാകിഷൻ ദമാനിയാണ് അഞ്ചാം സ്ഥാനത്ത്.  23 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി

ഹുറുൺ ഇന്ത്യ സമ്പന്ന പട്ടിക പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഫോർബ്‌സ് സമ്പന്ന പട്ടിക പുറത്തുവിട്ടത്. ഹുറൂണിന്റെ പട്ടികയിലും മുകേഷ് അംബാനിയാണ് ഒന്നാം സ്ഥാനത്ത്.  രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഗൗതം അദാനിയെ മറികടന്ന് മുകേഷ് അംബാനി ഏറ്റവും സമ്പന്നനായ ഇന്ത്യൻ പട്ടം തിരിച്ചുപിടിച്ചു.

ALSO READ: പ്രിയപ്പെട്ടവൻ ടാറ്റ തന്നെ, മഹീന്ദ്രയെ പിന്തള്ളി

ഇന്ത്യയിലെ ഏറ്റവും മികച്ച 10 സമ്പന്നർ

1) മുകേഷ് അംബാനി; 92 ബില്യൺ യുഎസ് ഡോളർ

2) ഗൗതം അദാനി; 68 ബില്യൺ ബില്യൺ യുഎസ് ഡോളർ

3) ശിവ് നാടാർ: 29.3 ബില്യൺ ബില്യൺ യുഎസ് ഡോളർ

4) സാവിത്രി ജിൻഡാൽ; 24 ബില്യൺ ബില്യൺ യുഎസ് ഡോളർ

5) രാധാകിഷൻ ദമാനി; 23 ബില്യൺ ബില്യൺ യുഎസ് ഡോളർ

6) സൈറസ് പൂനവല്ല; 20.7 ബില്യൺ ബില്യൺ യുഎസ് ഡോളർ

7) ഹിന്ദുജ കുടുംബം; 20 ബില്യൺ ബില്യൺ യുഎസ് ഡോളർ

8) ദിലീപ് ഷാംഗ്‌വി; 19 ബില്യൺ ബില്യൺ യുഎസ് ഡോളർ

9) കുമാർ ബിർള; 17.5 ബില്യൺ ബില്യൺ യുഎസ് ഡോളർ

10) ഷാപൂർ മിസ്ത്രി  കുടുംബം; 16.9 ബില്യൺ ബില്യൺ യുഎസ് ഡോളർ

ALSO READ: മുകേഷ് അംബാനി മക്കൾക്ക് എത്ര കൊടുക്കും? ഓരോ മീറ്റിംഗിന്റെയും പ്രതിഫലം ഇതാണ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios