74.5 കോടി രൂപയുടെ ആഡംബര വീട് വിറ്റ് മുകേഷ് അംബാനി; കാരണം ഇതാണ്
ന്യൂയോർക്കിലെ വീട് വിറ്റതിന്റെ കാരണം ഇതുവരെ അംബാനി കുടുംബം വ്യക്തമാക്കിയിട്ടില്ല. സൗണ്ട് പ്രൂഫ് വാതിലുകളുള്ള മുറികൾ മുതൽ കുട്ടികൾക്കുള്ള റൂമുകൾ വരെ ഇവിടെയുണ്ട്
ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയും കുടുംബവും സമ്പന്നമായ ജീവിതശൈലിക്ക് പേരുകേട്ടവരാണ്. ബക്കിങ്ങാം കൊട്ടാരം കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും ചെലവേറിയ സ്വകാര്യ വസതിയിലാണ് അംബാനി കുടുംബം താമസിക്കുന്നത്. ആന്റലിയ എന്ന ഈ വീട് മാത്രമല്ല മുകേഷ് അംബാനിക്ക് സ്വന്തമായിട്ടുള്ളത്. ലോകത്തിന്റെ വിവിധയിടങ്ങളിൽ നിരവധി ആഡംബര ഭവനങ്ങളുണ്ട്. അടുത്തിടെ മുകേഷ് തന്റെ ന്യൂയോർക്ക് സിറ്റിയിലെ വീട് 74.5 കോടി രൂപയ്ക്ക് വിറ്റു.
ALSO READ: നാളികേരത്തിന്‍റെ നാട്ടിലുണ്ടൊരു 'ഗ്രീന്‍ നട്ട്സ്'; ഇത് തേങ്ങാപാലിന്റെ വിജയഗാഥ
ന്യൂയോർക്ക് പോസ്റ്റിന്റെ റിപ്പോർട്ട് പ്രകാരം, ന്യൂയോർക്ക് സിറ്റിയിലെ മാൻഹട്ടനിലെ വെസ്റ്റ് വില്ലേജിലെ വീടാണ് അംബാനി വിറ്റത്. രണ്ട് കിടപ്പുമുറികളുള്ള വീട് ഹഡ്‌സൺ നദിയുടെ കാഴ്ചകൾ കൊണ്ട് സമ്പന്നമാണ്. സൗണ്ട് പ്രൂഫ് വിൻഡോകൾ, അടുക്കള, കുട്ടികളുടെ കളിമുറി, യോഗ റൂം, ബൈക്ക് റൂം തുടങ്ങി നിരവധി സൗകര്യങ്ങൾ ഇവിടെയുണ്ട്. 17 നിലകളുള്ള കെട്ടിടം പരിസ്ഥിതി സൗഹൃദ രീതിയിൽ രൂപകൽപ്പന ചെയ്തത് റോബർട്ട് എ.എം. യാബു പുഷെൽബെർഗാണ് സ്റ്റെർൺ ആർക്കിടെക്റ്റുകളും ഇന്റീരിയറുകളും നിർവഹിച്ചത്. ഇതിൽ നാലാമത്തെ നിലയിലായിരുന്നു മുകേഷ് അംബാനിയുടെ വീടുണ്ടായിരുന്നത്. 2,406 ചതുരശ്ര അടിയിലാണ് വീട് സ്ഥിതി ചെയ്യുന്നത്.
ALSO READ: ബിസിനസ്സ് അല്ല, ഇപ്പോൾ ഇത് പാഷൻ'; വിജയത്തെ സഞ്ചിയിലാക്കിയ ദമ്പതികൾ
മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും കുടുംബസമേതം താമസിക്കുന്നത് സൗത്ത് മുംബൈയിലെ ആൾട്ടമൗണ്ട് റോഡിലുള്ള ആന്റിലിയ എന്ന വസതിയിലാണ്. ലണ്ടനിലെ പ്രശസ്തമായ ബക്കിംഗ്ഹാം കൊട്ടാരം കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ ഭവനമാണ് ആന്റിലിയ. 27 നിലകളുള്ള കെട്ടിടത്തിന് ഏകദേശം 1-2 ബില്യൺ ഡോളർ ചിലവ് വരും. 400,000 ചതുരശ്ര അടി ഇന്റീരിയർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ആന്റിലിയ, വാസ്തുവിദ്യാ രൂപകല്പന റിക്ടർ സ്കെയിലിൽ 8 രേഖപ്പെടുത്തിയ ഭൂകമ്പത്തെ അതിജീവിക്കാൻ പര്യാപ്തമാണ്.
സാരിയിൽ നെയ്തെടുത്ത സ്വപ്‌നങ്ങൾ പങ്കുവെച്ച് ശോഭ വിശ്വനാഥ്; വീഡിയോ കാണാം