മുകേഷ് അംബാനിയുടെ മാമ്പഴ പ്രേമം; കൃഷി ചെയ്യുന്നത് 600 ഏക്കറിൽ

കേസർ, അൽഫോൻസോ, രത്‌ന, സിന്ധു, നീലം, അമ്രപാലി തുടങ്ങിയ ഇന്ത്യൻ ഇനങ്ങളല്ലാതെ യുഎസിലെ ഫ്ലോറിഡയിൽ നിന്നുള്ള ടോമി അറ്റ്കിൻസ്, കെന്റ്, ഇസ്രായേലിൽ നിന്നുള്ള ലില്ലി, കീറ്റ്, മായ എന്നിവയും ഈ തോട്ടത്തിലുണ്ട്.

Mukesh Ambani is owner of largest orchard of mangoes in Asia

ഷ്യയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ കോടീശ്വരനാണ് റിലയൻസ് ഇൻഡസ്ട്രീസ് ഉടമ  മുകേഷ് അംബാനി. തൊട്ടതെല്ലാം പൊന്നാക്കുന്ന അംബാനി റിലയൻസ് റീട്ടെയിൽ, റിലയൻസ് ജിയോ തുടങ്ങി റിലയൻസിനെ കൂടുതൽ വളർത്തിയിട്ടുണ്ട്. മുകേഷ് അംബാനിയും മാങ്ങയുമായുള്ള ബന്ധം എന്താണ്. മാമ്പഴ പ്രിയനാണോ മുകേഷ് അംബാനി? ഏഷ്യയിലെ ഏറ്റവും വലിയ മാമ്പഴത്തോട്ടവും മുകേഷ് അംബാനിയുടെ പേരിലാണ് എന്നറിയുമ്പോൾ അതിന്റെ കാരണവും അറിയാം. 

അംബാനി വെറുതെ ഒന്നും ചെയ്യില്ലല്ലോ.. അതുപോലെതന്നെ ഈ മാമ്പഴ തോട്ടത്തിനും പിന്നിലൊരു കഥയുണ്ട്. തൊണ്ണൂറുകളുടെ അവസാനത്തിൽ റിലയൻസിന്റെ ജാംനഗർ റിഫൈനറിയിൽ വൻതോതിൽ മലിനീകരണ പ്രശനം നേരിട്ടിരുന്നു. റിഫൈനറി മൂലമുണ്ടാകുന്ന വൻ മലിനീകരണത്തെക്കുറിച്ച് എന്തെങ്കിലും ചെയ്യണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡുകളിൽ നിന്ന് റിലയൻസിന് മുന്നറിയിപ്പുകൾ ലഭിച്ചുകൊണ്ടേയിരുന്നു. അപ്പോഴാണ് മുകേഷ് അംബാനി ഈ പ്രശ്നത്തിന് പരിഹാരം കാണേണ്ട സമയമായെന്ന് തീരുമാനിച്ചത്. അങ്ങനെയാണ് റിഫൈനറിയുടെ സമീപത്ത് ഒരു മാമ്പഴത്തോട്ടം സ്ഥാപിക്കാൻ റിലയൻസ് തീരുമാനിച്ചത്.

ALSO READ: തെരഞ്ഞെടുപ്പിൽ ഉള്ളി കരയിക്കുമോ? വില കുറയ്ക്കാൻ നെട്ടോട്ടമോടി കേന്ദ്രം

റിഫൈനറിക്ക് സമീപത്തെ തരിശുനിലങ്ങൾ ഏറ്റെടുത്ത് റിലയൻസ് 600 ഏക്കറിൽ, 200 ഇനത്തിൽപ്പെട്ട ഒരു ലക്ഷത്തിലധികം മാമ്പഴ തൈകൾ വെച്ചുപിടിപ്പിച്ചു. മുകേഷ് അംബാനിയുടെ പിതാവും റിലയൻസ് ഇൻഡസ്ട്രീസ് സ്ഥാപകനുമായ ധീരുഭായ് അംബാനിയുടെ പേരിലാണ് ഈ തോട്ടമുള്ളത്. ധീരുഭായ് അംബാനി ലഖിബാഗ് അമ്രായീ  എന്നാണ് മാമ്പഴ തോട്ടത്തിന്റെ പേര്.  മുഗൾ ചക്രവർത്തി അക്ബർ സൃഷ്ടിച്ച മാമ്പഴത്തോട്ടത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ലഖിബാഗ് അമ്രായീ എന്ന പേരുകൂടി മുകേഷ് അംബാനി ചേർത്തത്. 

കേസർ, അൽഫോൻസോ, രത്‌ന, സിന്ധു, നീലം, അമ്രപാലി തുടങ്ങിയ ഇന്ത്യൻ ഇനങ്ങളല്ലാതെ യുഎസിലെ ഫ്ലോറിഡയിൽ നിന്നുള്ള ടോമി അറ്റ്കിൻസ്, കെന്റ്, ഇസ്രായേലിൽ നിന്നുള്ള ലില്ലി, കീറ്റ്, മായ എന്നിവയും ഈ തോട്ടത്തിലുണ്ട്. ധീരുഭായ് അംബാനി ലഖിബാഗ് അമ്രയി പ്രതിവർഷം 127 ഇനം മാമ്പഴങ്ങൾ ഉത്പാദിപ്പിക്കുന്നുണ്ട്.  ഈ മാമ്പഴങ്ങളും കയറ്റുമതി ചെയ്യുകയാണ് ചെയ്യുന്നത്. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios