പേരക്കുട്ടിയെ വരവേറ്റ് അംബാനി കുടുംബം; എത്തിയത് ആഡംബര വാഹന വ്യൂഹത്തിനൊപ്പം

വമ്പൻ വാഹനവ്യൂഹമാണ് ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് പുറപ്പെട്ടത്. 50 കോടി രൂപയിലധികം വില വരുന്ന ആഡംബര കാറുകളാണ് അണിനിരന്നത്. 

Mukesh Ambani brings baby granddaughter home in Rs 50 crore luxury car convoy apk

ഷ്യയിലെയും ഇന്ത്യയിലെയും ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിക്ക് അടുത്തിടെ ഒരു പേരക്കുട്ടി കൂടി പിറന്നത് വാർത്തയായിരുന്നു. മൂത്ത മകൻ ആകാശ് അംബാനിക്കും മരുമകൾ ശ്ലോക മേത്തയ്ക്കും കഴിഞ്ഞയാഴ്ച ഒരു പെണ്കുഞ്ഞു ജനിച്ചു. അംബാനി കുടുംബത്തിലെ ഏറ്റവും പുതിയ അംഗത്തിന്റെ വരവിനെ മുകേഷ് അംബാനിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആരാധകരും ആഘോഷിക്കുകയാണ്. ആകാശിന്റെയും ശ്ലോകയുടെയും ആദ്യ കുഞ്ഞായ പൃഥ്വി അംബാനിക്ക് ശേഷം മുകേഷ് അംബാനിയുടെ ഒരേയൊരു മകളായ ഇഷ അംബാനിയുടെ ഇരട്ട കുഞ്ഞുങ്ങളും അംബാനി കുടുംബത്തിലെ ഇളയ പാരമ്പരയിലേക്ക് എത്തിയിരുന്നു. മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും നാലാമത്തെ പേരക്കുട്ടിയാണ് ആകാശിന്റെയും  ശ്ലോകയുടെയും ആദ്യ മകൾ. 

അംബാനി കുടുംബത്തിനെ പുതിയ അംഗത്തിനെ വീട്ടിലേക്ക് കൊണ്ടുപോകാൻ ഞായറാഴ്ച അംബാനി കുടുംബം സർ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിൽ എത്തിയിരുന്നു. വാഹന പ്രേമികൾക്ക് കൗതുകകരമായ കാഴ്ചയായിരുന്നു ഇതെന്ന് കൂടി പറയാം കാരണം വമ്പൻ വാഹനവ്യൂഹമാണ് ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് പുറപ്പെട്ടത്. 50 കോടി രൂപയിലധികം വില വരുന്ന ആഡംബര കാറുകളാണ് അണിനിരന്നത്. 

 

ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായി എന്ന നിലയിൽ മുകേഷ് അംബാനി യാത്ര ചെയ്യുമ്പോഴെല്ലാം ഒരു വലിയ സുരക്ഷാ സന്നാഹവും അദ്ദേഹത്തോടൊപ്പം ഉണ്ടാകാറുണ്ട്. അദ്ദേഹത്തിന്റെ വാഹനവ്യൂഹം ഏതൊരു ഓട്ടോമോട്ടീവ് ആരാധകന്റെയും കൺകുളിർപ്പിക്കുന്ന കാഴ്ചയാണ്. ഇന്ത്യൻ റോഡുകളിൽ വളരെ അപൂർവമായാണ് വിദേശ കാറുകളും ആഡംബര എസ്‌യുവികളും എത്താറുള്ളത്. അംബാനി കുടുംബത്തിന്റെ വാഹനങ്ങൾ എന്നും ജനശ്രദ്ധ നേടുന്നതാണ്. 

ആകാശ് അംബാനിയുടെ മകളെ സ്വീകരിച്ച് കുടുംബം ആശുപത്രി വിട്ടപ്പോൾ, ഇരുപതിലധികം എസ്‌യുവികള്‍ ആണ് കഴിഞ്ഞ ദിവസം റോഡുകളിൽ നിരന്നത്. റോൾസ് റോയ്‌സ് കള്ളിനൻ എസ്‌യുവി, ലംബോർഗിനി ഉറൂസ്, മെഴ്‌സിഡസ്-എഎംജി ജി63, ലാൻഡ് റോവർ റേഞ്ച് റോവർ ഓട്ടോബയോഗ്രഫി, മെഴ്‌സിഡസ്-മെയ്‌ബാക്ക് എസ്580 തുടങ്ങിയ വിലകൂടിയ കാറുകൾ മുകേഷ് അംബാനിയുടെ കുടുംബത്തിന്റെ വാഹനവ്യൂഹത്തിൽ ഉൾപ്പെടുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios