എന്താണ് തൽക്ഷണ വായ്പ? ബാങ്കുകൾ ഏതൊക്കെ ആവശ്യങ്ങൾക്ക് ഉടനടി വായ്പ നൽകും എന്നറിയാം

പല തരത്തിലുള്ള തൽക്ഷണ വായ്പകൾ ബാങ്കുകൾ നൽകാറുണ്ടെങ്കിലും ഇതിൽ ഏതുവേണമെന്ന് നിങ്ങളുടെ ആവശ്യം മനസിലാക്കിയ ശേഷം മാത്രം തെരഞ്ഞെടുക്കണം.

What are instant loans and how can they help you financially?

പ്രതീക്ഷിതമായി പണം ആവശ്യം വരുമ്പോൾ എന്തുചെയ്യും? വായ്പ തന്നെയാണ് ഒരാശ്രയം. ഇങ്ങനെ അപ്രതീക്ഷിതമായ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന ഒന്നാണ് ൽക്ഷണ വായ്പകൾ. പല തരത്തിലുള്ള തൽക്ഷണ വായ്പകൾ ബാങ്കുകൾ നൽകാറുണ്ടെങ്കിലും ഇതിൽ ഏതുവേണമെന്ന് നിങ്ങളുടെ ആവശ്യം മനസിലാക്കിയ ശേഷം മാത്രം തെരഞ്ഞെടുക്കണം. ചുരുങ്ങിയ സമയത്തിനുള്ളിൽ ചെറിയ നടപടികൾ പൂർത്തിയാക്കി ബാങ്കുകൾ നൽകുന്ന വായ്പയാണ് തൽക്ഷണ വായ്പകൾ. 

ഏതൊക്കെ തരത്തിലുള്ള തൽക്ഷണ വായ്പകൾ ഉണ്ട്? 

മെഡിക്കൽ ആവശ്യങ്ങൾ: അടിയന്തരമായി ആശുപത്രി ചെലവുകൾ വന്നാൽ അത് നേരിടാനുള്ളതാണ് മെഡിക്കൽ വായ്പകൾ. ചികിത്സ ചെലവുകൾ അഭിമുഖീകരിക്കാൻ ഈ വായ്പ സഹായിക്കും. 

വിദ്യാഭ്യാസ ചെലവുകൾ: വിദ്യാർത്ഥികൾക്ക് പഠന ചെലവുകൾ വഹിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ബാങ്കുകൾ തൽക്ഷണ വായ്പ അനുവദിക്കുന്നുണ്ട്. 
.
യാത്രാച്ചെലവുകൾ: അവധിക്കാലം പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ അതിനും ബാങ്കുകൾ വായ്പ അനുവദിക്കുന്നുണ്ട്. ഫ്ലൈറ്റുകൾക്കും ഹോട്ടലുകൾക്കുമായി മുൻകൂർ ബുക്ക് ചെയ്യുന്നതിനുമെല്ലാം ഈ വായ്പ തുക ഉപയോഗിക്കാം.

വിവാഹച്ചെലവുകൾ: പലപ്പോഴും ബജറ്റിനേക്കാൾ കൂടുതലാണ് വിവാഹ ചെലവുകൾ വരാറുള്ളത്. ഇപ്പോൾ വിവാഹ ആവശ്യങ്ങൾക്കും ബാങ്കുകൾ തൽക്ഷണ വായ്പ അനുവദിക്കുന്നുണ്ട്. 

ക്രെഡിറ്റ് കാർഡ് കടം തീർക്കാൻ: ക്രെഡിറ്റ് കാർഡുകളെ അപേക്ഷിച്ച് വ്യക്തിഗത വായ്പകൾക്ക് സാധാരണയായി കുറഞ്ഞ പലിശനിരക്ക് ആണുള്ളത്, അതിനാൽ ക്രെഡിറ്റ്അ കാർഡ് കടം കൂടിയാൽ വായ്പ എടുത്ത് അത് വീട്ടാവുന്നതാണ്.  

Latest Videos
Follow Us:
Download App:
  • android
  • ios