വായ്പാ നിരക്കിൽ മാറ്റം വരുത്താതെ ആർബിഐ; റിപ്പോ 6.50 ശതമാനത്തില്‍തന്നെ തുടരും

രണ്ടാമത്തെ പണനയ യോഗത്തിലും റിപ്പോ നിരക്ക് ഉയർത്താതെ റിസർവ് ബാങ്ക്. വായ്പയെടുത്തവർക്ക് ആശ്വാസം 

MPC keeps repo rate unchanged apk

ദില്ലി: തുടർച്ചയായ രണ്ടാം തവണയും റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്തെ പണപ്പെരുപ്പം തുടർച്ചയായി കുറഞ്ഞതോടെയാണ് ആർബിഐ വായ്പ നിരക്ക് വർദ്ധിപ്പിക്കാതിരുന്നത്.  6.50 ശതമാനത്തില്‍തന്നെയാണ് റിപ്പോ നിരക്ക്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ  ജിഡിപി വളർച്ചാ പ്രവചനം 6.5 ശതമാനത്തിൽ നിലനിർത്തി, 

നടപ്പ് സാമ്പത്തിക വർഷത്തിലെ രണ്ടാമത്തെ പണനയ യോഗമാണ് അവസാനിച്ചത്. സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക് 6.25% ആയി തുടരും. മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി നിരക്കും ബാങ്ക് നിരക്കും 6.75 ശതമാനത്തിൽ തന്നെ തുടരുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. 

ഉപഭോക്തൃ വിലസൂചിക പ്രകാരമുള്ള പണപ്പെരുപ്പം ഇപ്പോഴും 4 ശതമാനത്തിന് മുകളിലാണെന്നും അത് ആർബിഐയുടെ ലക്ഷ്യത്തിനും മുകളിലാണെന്നും ആർ‌ബി‌ഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. നാണയപ്പെരുപ്പം, ലക്ഷ്യം വെച്ചിരിക്കുന്ന 4 ശതമാനത്തിൽ എത്തുകയാണ് വേണ്ടത് എന്ന് ശക്തികാന്ത ദാസ് പറഞ്ഞു പണപ്പെരുപ്പ പ്രവചനം നേരത്തെയുണ്ടായിരുന്ന 5.2 ശതമാനത്തിൽ നിന്ന് 5.1 ശതമാനമായി ആർബിഐ കുറച്ചു.

ജൂൺ 2 വരെ ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 595.1 ബില്യൺ ഡോളറാണ്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയും സാമ്പത്തിക മേഖലയും പ്രതിരോധശേഷിയുള്ളതാണെന്നും അവ ശക്തമാണെന്നും ഗവർണർ പറഞ്ഞു. 

നോൺ-ബാങ്ക് പ്രീപെയ്ഡ് പേയ്‌മെന്റ് ഇൻസ്‌ട്രുമെന്റ് (പിപിഐ)  ഇ-റുപ്പീ വൗച്ചറുകൾ നൽകാനും വ്യക്തികൾക്ക് വേണ്ടി ഇ-രൂപി വൗച്ചറുകൾ ഇഷ്യൂ ചെയ്യാനും അനുവദിച്ചുകൊണ്ട് ഇ-റുപ്പീ വൗച്ചറുകളുടെ വ്യാപ്തി വിപുലീകരിക്കാൻ ആർബിഐ നിർദ്ദേശിച്ചിട്ടുണ്ട്

Latest Videos
Follow Us:
Download App:
  • android
  • ios