'ഇതിനേക്കാൾ മികച്ച സമ്മാനം സ്വപ്നങ്ങളിൽ മാത്രം'; സഹോദരി നൽകിയത് 10 കിലോ തക്കാളി
വലിയ സ്യൂട്ട് കേസ് നിറയെ തക്കാളിയാണ് സഹോദരി സമ്മാനമായി വീട്ടിലേക്ക് എത്തിച്ചത്. സമ്മാനത്തിന് പിന്നിലെ കഥ ഇങ്ങനെ
രാജ്യത്ത് തക്കാളിക്ക് വില കുത്തനെ കൂടിയിരിക്കുകയാണ്. കാലവർഷക്കെടുതിയും ഉൽപ്പാദനക്കുറവും ഉൾപ്പെടെയുള്ള വിവിധ ഘടകങ്ങൾ തക്കാളി വിലക്കയറ്റത്തിന് കാരണമായി. ഇതോടെ തക്കാളിയെ കുറിച്ചുള്ള വിവിധയിടങ്ങളിൽ നിന്നുള്ള വാർത്തകൾ എത്തുകയാണ്. അത്തരത്തിലുള്ള ഒരു ട്വീറ്റിന്റെ വാർത്ത ഇപ്പോൾ വൈറലാകുകയാണ്. ദുബായിൽ താമസിക്കുന്ന സഹോദരിയോട് തക്കാളി സമ്മാനമായി നൽകാൻ ആവശ്യപ്പെട്ടതാണ് വാർത്ത.
ALSO READ: സബ്‌സിഡിയുള്ള തക്കാളി ഓൺലൈനിലും; ഒഎൻഡിസിയുമായി ചർച്ച നടത്തി കേന്ദ്രം
“എന്റെ സഹോദരി ദുബായിൽ നിന്ന് വേനൽ അവധിക്ക് ഇന്ത്യയിലേക്ക് വരുന്നു. സമ്മാനമായി എന്താണ് വേണ്ടതെന്ന് ചോദിച്ചപ്പോൾ 10 കിലോ തക്കാളി കൊണ്ടുവരാൻ ' അമ്മ ആവശ്യപ്പെട്ടതായി യുവതി ട്വീറ്റ് ചെയ്തു. അമ്മയുടെ ആഗ്രപ്രകാരം 10 കിലോ തക്കാളി വാങ്ങി സ്യൂട്ട്കേസിൽ പാക്ക് ചെയ്ത് സഹോദരി ഇന്ത്യയിലേക്ക് അയച്ചതായും ട്വീറ്റിൽ പറയുന്നു. ജൂലൈ 18-നാണ് പോസ്റ്റ് ഷെയർ ചെയ്തത്. ഷെയർ ചെയ്തതിന് ശേഷം ട്വീറ്റ് 55,000 ത്തോളം പേര് കണ്ടു. കൂടാതെ, പോസ്റ്റിന് ഏകദേശം 800 ലൈക്കുകൾ ലഭിച്ചു.
തക്കാളി വില 250 കടന്നതോടെ കേന്ദ്ര സർക്കാർ സബ്‌സിഡി നിരക്കിൽ തക്കാളി നൽകുന്നുണ്ട്. എന്നാൽ ഒരു വ്യക്തിക്ക് രണ്ട് കിലോ തക്കാളി മാത്രമേ വാങ്ങാൻ അനുവാദമുള്ളൂ. തക്കാളിയുടെ വില വരും ദിവസങ്ങളിൽ കുറയുമെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ സഹമന്ത്രി അശ്വിനി കുമാർ ചൗബെ പറഞ്ഞു. മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള പുതിയ വിളകളുടെ വരവ് വരും ദിവസങ്ങളിൽ ഉണ്ടായേക്കും. തക്കാളിയുടെ വില കുതിച്ചുയരുന്ന ചില്ലറ വിപണിയിൽ ഇത് ആശ്വാസം പകരും.