സ്കൂൾ പഠനം ഉപേക്ഷിച്ചു,12-ാം വയസ്സിൽ നിർബന്ധിത വിവാഹം; ഇന്ന് 900 കോടി രൂപ ആസ്തിയുള്ള വനിത വ്യവസായി

"ഒറിജിനൽ സ്ലംഡോഗ് മില്യണയർ" എന്ന് വിശേഷണം കല്പനയ്ക്ക് സ്വന്തം.ഭർത്താവിന്റെ കുടുംബത്തോടൊപ്പം മുംബൈയിലെ ചേരിയിലാണ് അവർ താമസിച്ചത്. ഭർത്താവ് കല്പനയെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുമായിരുന്നു.

millionaire woman from Maharashtr WHO is kalapana saroj  APK

വ്യവസായ മേഖലയിൽ സ്ത്രീകളുടെ പ്രാതിനിധ്യം ഇപ്പോൾ വളരെ കൂടുതലാണ്. രാജ്യത്ത് നിരവധി വനിതാ സംരംഭകർ ഉണ്ടെങ്കിലും അതിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയവരിൽ ഒരാളാണ് കൽപന സരോജ്. കോർപ്പറേറ്റ് മേഖലയിൽ വെന്നിക്കൊടി പാറിച്ച കല്പനയുടെ തുടക്കം അത്ര എളുപ്പമുള്ളതായിരുന്നില്ല. 

സ്ത്രീകൾ കൂടുതൽ നേതൃത്വപരമായ റോളുകൾ ഏറ്റെടുക്കുന്നതും വളരുന്നതും ഇന്ന് വളരെ കോമൺ ആണെങ്കിലും പണ്ട് അങ്ങനെ അല്ലായിരുന്നു. "സ്ലംഡോഗ് മില്യണയർ" കഥയുമായി പലപ്പോഴും കല്പനയുടെ ജീവിതം താരതമ്യം ചെയ്ത് വായിക്കപ്പെടാറുണ്ട്. 

ALSO READ: വർഷം 75 ലക്ഷം രൂപ, കോഴിക്കച്ചവടം നിസാരമല്ല; ഇതാ ഒരു വിജയഗാഥ

ആരാണ് കൽപന സരോജ്?

കോടിക്കണക്കിന് ഡോളർ ബിസിനസായ കമാനി ട്യൂബ്‌സിന് നേതൃത്വം നൽകുന്ന കൽപന സരോജ് സംരംഭകയും ടെഡ്‌എക്‌സ് സ്പീക്കറുമാണ്. മാനി ട്യൂബ്‌സിന് 100 കോടിയിലധികം വരുമാനം ഉണ്ടെന്നാണ് റിപ്പോർട്ട്.  കൽപ്പന ഇന്ന് വിജയം നേടിയെങ്കിലും തുടക്കത്തിൽ കാര്യങ്ങൾ എളുപ്പമായിരുന്നില്ല.  12-ാം വയസ്സിൽ സ്‌കൂൾ പഠനം നിർത്തേണ്ടി വന്നതും ശൈശവ വിവാഹത്തെ അഭിമുഖീകരിക്കേണ്ടി വന്നതും കല്പനയുടെ ജീവിതത്തിലെ കറുത്ത അദ്ധ്യായങ്ങളാണ്‌. 

ALSO READ: ഡയമണ്ടുകളുള്ള ഡയൽ; നിത അംബാനിയുടെ വാച്ചിന്റെ വില പുറത്ത്

മഹാരാഷ്ട്രയിൽ ജനിച്ചു വളർന്ന കല്പന, ഒരു പോലീസ് കോൺസ്റ്റബിളിന്റെ മകളാണ്. കൗമാരത്തിന്റെ ആദ്യകാലത്ത്   ഭർത്താവിന്റെ കുടുംബത്തോടൊപ്പം മുംബൈയിലെ ചേരിയിലാണ് അവർ താമസിച്ചത്. ഭർത്താവ് കല്പനയെ ശാരീരികമായും മാനസികമായും ഉപദ്റവിക്കുമായിരുന്നു. കൽപന ചെറുപ്പത്തിൽ തന്നെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. കുടുംബത്തെ പോറ്റുന്നതിനായി അവർ  16 വയസ്സുള്ളപ്പോൾ ജോലി ചെയ്യാൻ തുടങ്ങി. ഇത് അവരുടെ ബിസിനസിലേക്കുള്ള ചുവടുവെപ്പ് കൂടിയായിരുന്നു. 

പിന്നീട്, തെലുങ്ക്, ഇംഗ്ലീഷ്, ഹിന്ദി ചിത്രങ്ങൾ റിലീസ് ചെയ്യുന്നതിനായി അവർ കെഎസ് ഫിലിം പ്രൊഡക്ഷൻ എന്ന പേരിൽ ഒരു നിർമ്മാണ കമ്പനി ആരംഭിച്ചു. ഇതിൽ നിന്നും ലഭിച്ച  കോൺടാക്റ്റുകൾ ഉപയോഗിച്ച്  റിയൽ എസ്റ്റേറ്റ് രംഗത്തേക്കും ഇറങ്ങി. താമസിയാതെ അവർ കമാനി ട്യൂബ്സുമായി പ്രവർത്തിക്കാൻ തുടങ്ങി, ഒടുവിൽ ബോർഡ് അംഗമായി ഉയർന്നു.

കാര്യമായ നഷ്ടം നേരിട്ട മാനി ട്യൂബ്സ് കൽപന സരോജിന്റെ സഹായത്തോടെ പുനഃസംഘടിപ്പിക്കപ്പെട്ടു. നിലവിൽ 100 ​​കോടിയിലധികം രൂപയാണ് സരോജിന്റെ ബിസിനസ്സ് കൊണ്ടുവരുന്നത്.
 
നിലവിൽ കലാപനയുടെ ആസ്തി ഏകദേശം 930 കോടി രൂപയാണെന്ന് കണക്കാക്കുന്നു. നിരവധി പേർക്ക് പ്രചോദനം നൽകുന്ന ജീവിതമാണിന്ന് അവരുടേത്. "ഒറിജിനൽ സ്ലംഡോഗ് മില്യണയർ" എന്ന് വിശേഷണവും കല്പനയ്ക്ക് സ്വന്തം 

ALSO READ: ഒരു രാത്രി തങ്ങാൻ എത്ര നല്‍കണം? ഇന്ത്യയിലെ ഏറ്റവും ചെലവേറിയ 5 ഹോട്ടൽ മുറികളുടെ നിരക്ക് ഇങ്ങനെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios