ലോകത്തിലെ ഏറ്റവും വിലയേറിയ വാച്ചുകൾ ഏത് ബ്രാൻഡുകളുടേതാണ്; മൂല്യം അമ്പരപ്പിക്കുന്നത്
ഇന്ന് ലോകത്തിന് എല്ലാത്തരം ഡിജിറ്റൽ വാച്ചുകളും ഉണ്ടായിരിക്കാം, എന്നാലും ക്ലാസിക്ക് മോഡൽ ആയിരിക്കും ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വാച്ചുകൾ.
ലോകം എത്ര ഡിജിറ്റൈസ് ചെയ്താലും, ചില കണ്ടുപിടുത്തങ്ങൾക്ക്, അവയുടെ യഥാർത്ഥ രൂപകൽപ്പനയ്ക്ക് അതിന്റെതായ മൂല്യമുണ്ടാകും. ഇതുപോലെയാണ് വാച്ചുകൾ. ഇന്ന് ലോകത്തിന് എല്ലാത്തരം ഡിജിറ്റൽ വാച്ചുകളും ഉണ്ടായിരിക്കാം, എന്നാലും ക്ലാസിക്ക് മോഡൽ ആയിരിക്കും ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വാച്ചുകൾ.‘ഫോർബെസിന്ധ്യ’തയ്യാറാക്കിയ പട്ടിക പ്രകാരം ലോകത്തിലെ ഏറ്റവും വിലയേറിയ 5 വാച്ചുകൾ ഞങ്ങൾ കണ്ടെത്തി.
ഗ്രാഫ് ഡയമണ്ട്സ് ഹാലൂസിനേഷൻ
നിറങ്ങളും പോപ്പി ടൈംപീസുകളും ഇഷ്ടപ്പെടുന്ന വാച്ച് പ്രേമികൾക്ക് അനുയോജ്യമായ ഒന്നാണ് ഗ്രാഫ് ഡയമണ്ട്സ് ഹാലൂസിനേഷൻ. ലോകത്തിലെ ഏറ്റവും വിലകൂടിയ വാച്ചാണിത്, 2014-ൽ ഗ്രാഫ് ഡയമണ്ട്‌സിൻ്റെ ചെയർമാൻ ലോറൻസ് ഗ്രാഫാണ് ഇത് നിർമ്മിച്ചത്. മൾട്ടി-കളർ ഡയമണ്ട് പൊതിഞ്ഞ വാച്ച് പ്ലാറ്റിനം കൊണ്ടുള്ളതാണ്, വില 458 കോടി രൂപയാണ്.
ഗ്രാഫ് ഡയമണ്ട്സ് ദി ഫാസിനേഷൻ
അടുത്തതും ഗ്രാഫ് ഡയമണ്ട്സിൻ്റെ സൃഷ്ടിയാണ്. ഗ്രാഫ് ഡയമണ്ട്സ് ദി ഫാസിനേഷൻ. ലോകത്തിലെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ വാച്ചാണിത്. 2015 ൽ നിർമ്മിച്ചതാണ് ഇത്, കൂടാതെ ഒരു ബ്രേസ്ലെറ്റായി ധരിക്കാനും കഴിയും. 333 കോടി രൂപ വിലമതിക്കുന്ന വാച്ചിൽ ‘152.96 കാരറ്റ് വെള്ള വജ്രവും 38.13 കാരറ്റ് പിയർ ആകൃതിയിലുള്ള അപൂർവ വജ്രവും’ ഉണ്ടെന്നാണ് റിപ്പോർട്ട്. വാച്ചിൻ്റെ പിയർ ആകൃതിയിലുള്ള ഡയമണ്ട് ഡയൽ ഒരു മോതിരമായും ഉപയോഗിക്കാം എന്നതാണ് കൂടുതൽ ശ്രദ്ധേയമായ കാര്യം
പാടെക് ഫിലിപ്പ് ഗ്രാൻഡ്മാസ്റ്റർ 6300A-010
ലോകത്തിലെ ഏറ്റവും വിലയേറിയ മൂന്നാമത്തെ വാച്ച് പാടെക് ഫിലിപ്പ് ഗ്രാൻഡ്മാസ്റ്റർ 6300A-010 ആണ്. 2019 ൽ നിർമ്മിച്ചതാണ് ഇത്, വൈറ്റ് സ്വർണ്ണം ഉപയോഗിച്ചാണ് നിർമ്മാണം. ബ്രാൻഡിൻ്റെ 75-ാം വാർഷികത്തോടനുബന്ധിച്ചാണ് 258 കോടി രൂപ വിലമതിക്കുന്ന വാച്ച് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ബ്രെഗേറ്റ് ഗ്രാൻഡെ കോംപ്ലിക്കേഷൻ മേരി ആൻ്റോനെറ്റ്
അടുത്തത് സവിശേഷമായ വാച്ചുകളിൽ ഒന്നാണ്. ബ്രെഗുവെറ്റ് ഗ്രാൻഡെ കോംപ്ലിക്കേഷൻ മേരി ആൻ്റോനെറ്റ്. കാരണം,ഇത് നൂറ്റാണ്ടുകൾക്ക് മുമ്പ്, 1827-ൽ നിർമ്മിച്ചതാണെന്ന് റിപ്പോർട്ടുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ, ഫ്രഞ്ച് രാജ്ഞി മേരി ആൻ്റോനെറ്റിന് വേണ്ടി നിർമ്മിച്ചതാണ് സ്വർണ്ണ വാച്ച്. അബ്രഹാം-ലൂയിസ് ബ്രെഗറ്റ് ആണ് വാച്ച് ഡിസൈൻ ചെയ്തത്, 250 കോടി രൂപ വിലയുള്ള വാച്ച് ഇപ്പോൾ മ്യൂസിയത്തിലാണ്.
ജെയ്‌ഗർ-ലെകോൾട്രെ ജോയ്‌ലറി 101 മാഞ്ചെറ്റ്
ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള അഞ്ചാമത്തെ വാച്ചിന്റെ വില 216 കോടി രൂപയാണ്. വെളുത്ത സ്വർണ്ണ വാച്ചിൽ 575 വജ്രങ്ങൾ പതിച്ചിട്ടുണ്ട്.