രണ്ട് ദിവസം മാത്രം, പാൻ ആധാറുമായി ലിങ്ക് ചെയ്യണം; നികുതിദായകർക്ക് മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ്

ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാൻ നിർജീവമാകും. പാൻ കാര്‍ഡ് നിർജീവമായാൽ നികുതി റീഫണ്ട് അനുവദിക്കില്ല. അസാധുവായ കാലയളവിലെ റീഫണ്ടിനു പലിശയും കിട്ടില്ല.

Link PAN with Aadhaar by this date to avoid higher TDS, warns IT department. Here's how to do it

നികുതിദായകർ മെയ് 31-നകം പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആദായനികുതി വകുപ്പ്. 1961ലെ ആദായനികുതി നിയമത്തിലെ 206എഎ, 206സിസി വകുപ്പുകൾ പ്രകാരം ഇരട്ടി നികുതി നൽകേണ്ടത് ഒഴിവാക്കാൻ പാൻ-ആധാർ ലിങ്ക് ചെയ്യണമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. 

ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാൻ നിർജീവമാകും. പാൻ കാര്‍ഡ് നിർജീവമായാൽ നികുതി റീഫണ്ട് അനുവദിക്കില്ല. അസാധുവായ കാലയളവിലെ റീഫണ്ടിനു പലിശയും കിട്ടില്ല. ടിഡിഎസ്, ടിസിഎസ് നികുതികൾ ഉയർന്ന നിരക്കിൽ ഈടാക്കുകയും ചെയ്യുമെന്നാണ് അറിയിപ്പ്. ആദായനികുതി വെബ്‌സൈറ്റ് അനുസരിച്ച്, "രജിസ്റ്റർ ചെയ്തവർക്കും രജിസ്റ്റർ ചെയ്യാത്ത ഉപയോക്താക്കൾക്കും ഇ-ഫയലിംഗ് പോർട്ടൽ വഴി (www.incometax.gov.in) അവരുടെ ആധാറും പാനും ലിങ്ക് ചെയ്യാൻ കഴിയും.

എങ്ങനെ പാൻ ആധാറുമായി ബന്ധിപ്പിക്കാം?

1 ആദായനികുതി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ incometaxindiaefiling.gov.in സന്ദർശിക്കുക
2 'ക്വിക്ക് ലിങ്കുകൾ' വിഭാഗത്തിലേക്ക് പോയി 'ലിങ്ക് ആധാർ' ഓപ്ഷൻ തിരഞ്ഞെടുക്കുക
3 നിങ്ങളുടെ പാൻ നമ്പറും ആധാർ നമ്പറും നൽകി 'സാധുവാക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക
4 നിങ്ങളുടെ പേരും മൊബൈൽ നമ്പറും നൽകി ‘ലിങ്ക് ആധാർ’ എന്നതിൽ ക്ലിക്ക് ചെയ്യുക
5 നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ലഭിച്ച ഒടിപി  നൽകുക, പ്രക്രിയ പൂർത്തിയാക്കാൻ 'സമർപ്പിക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക

പാൻ, ആധാർ ലിങ്കേജ് സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം?

1 ആദായനികുതി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോകുക: https://www.incometax.gov.in/iec/foportal/
2 'ക്വിക്ക് ലിങ്കുകൾ' വിഭാഗത്തിന് താഴെയുള്ള 'ലിങ്ക് ആധാർ സ്റ്റാറ്റസ്' ഓപ്ഷൻ തിരഞ്ഞെടുക്കുക
3 നിങ്ങളുടെ പാൻ, ആധാർ നമ്പറുകൾ നൽകുക
4 'ലിങ്ക് ആധാർ സ്റ്റാറ്റസ് കാണുക’ ബട്ടണിൽ ക്ലിക്ക് ചെയ്യുക, നിങ്ങൾക്ക് സ്റ്റാറ്റസ് കാണാൻ കഴിയും

Latest Videos
Follow Us:
Download App:
  • android
  • ios