പ്രോപ്പർട്ടി വാടകയ്ക്ക് എടുക്കണോ, പാട്ടത്തിനെടുക്കണോ; തമ്മിലുള്ള വ്യത്യാസം ഇതാണ്

വസ്തു വാടകയ്ക്ക് പാട്ടത്തിനെടുക്കുന്നതാണോ ലാഭം? വസ്തുക്കളുടെ കുറവും ഉയർന്ന വാടകയും കാരണം വസ്തു വാടകയ്ക്ക് എടുക്കുന്നത് ബുദ്ധിമുട്ടായിക്കൊണ്ടിരിക്കുകയാണ്. 
 

Leasing And Renting A Property what is the difference apk

താൽകാലികമായി വീടോ കെട്ടിടമോ സ്ഥലമോ ആവശ്യമായി വരുമ്പോൾ പരിഗണിക്കുന്ന രണ്ട വഴികളാണ് വാടകയ്‌ക്കെടുക്കലും പാട്ടത്തിനെടുക്കലും. എന്താണ് ഇവ തമ്മിലുള്ള വ്യത്യസം? ലാഭം ഏതാണ്?  ഇന്ത്യൻ റിയൽ എസ്റ്റേറ്റ് മേഖല കഴിഞ്ഞ കുറച്ച് വർഷങ്ങളായി ശക്തമായ വളർച്ചയാണ് രേഖപ്പെടുത്തുന്നത്. വസ്തുക്കളുടെ കുറവും ഉയർന്ന വാടകയും കാരണം ആളുകൾക്ക് വസ്തു വാടകയ്ക്ക് എടുക്കുന്നത് ബുദ്ധിമുട്ടായിക്കൊണ്ടിരിക്കുകയാണ്. 

ALSO READ: മുകേഷ് അംബാനിയുടെ ആന്റിലിയ; 15,000 കോടിയുടെ വസ്തിയെ കുറിച്ചുള്ള രഹസ്യങ്ങൾ

ദീർഘകാലത്തേക്ക് ഉപയോഗിക്കുന്ന വസ്തുക്കൾ പൊതുവെ പാട്ടത്തിനാണ് നൽകുക. ഒരു വാടക കരാർ സാധാരണയായി ഒരു ചെറിയ കാലയളവിലേക്ക് ഉള്ളതായിരിക്കും. ഓരോ 11 മാസത്തിലും വാടക കരാർ പുതുക്കേണ്ടതുണ്ട്. എന്നാൽ പാട്ടത്തിനെടുക്കുന്നതിന് ചിലപ്പോൾ വർഷങ്ങളിലേക്ക് വേണ്ടിയാകാം. 

ആഴത്തിൽ പരിശോധിക്കുമ്പോൾ, പ്രോപ്പർട്ടി നിയമമനുസരിച്ച്, 99 വർഷത്തേക്ക് വരെ പാട്ടത്തിന് എടുക്കാം. പാട്ടക്കാലാവധി പൂർത്തിയായാൽ, അത് വീണ്ടും പുതുക്കാവുന്നതാണ്. വസ്തു പാട്ടത്തിനെടുത്താൽ അതിന്റെ മെയിന്റനൻസ് ഉത്തരവാദിത്തം പാട്ടത്തിനെടുത്ത വ്യക്തിക്കാണ്. മറുവശത്ത്, വാടകയ്‌ക്കെടുത്ത വസ്തുവിന്റെ അറ്റകുറ്റപ്പണി ഉടമയാണ് ചെയ്യേണ്ടത്. അതിനായി വാടകക്കാരനിൽ നിന്ന് മെയിന്റനൻസ് ചാർജുകൾ വാങ്ങാം. 

ALSO READ: മുകേഷ് അംബാനിയുടെ പുതിയ മെഗാ മാൾ; പ്രതിമാസം വാടക 40 ലക്ഷം, ക്യൂ നിൽക്കുന്നത് ലക്ഷ്വറി ബ്രാൻഡുകള്‍

പാട്ടത്തിനെടുത്ത വ്യക്തിയായിരിക്കും കാലാവധി അവസാനിക്കുന്നത് വരെ വസ്തുവിന്റെ ഉടമ. ഒരു വസ്തു വാടകയ്‌ക്കെടുക്കുമ്പോൾ അവർ ഉടമയാകില്ല. ഉടമയ്ക്ക് എപ്പോൾ വേണമെങ്കിലും വാടക കരാർ ഭേദഗതി ചെയ്യാം. പാട്ടക്കാരന് പാട്ടത്തിന്റെ ബാക്കി തുക അടച്ച് വസ്തു വാങ്ങാനുള്ള ഓപ്ഷൻ ഉണ്ട്.

എല്ലാ മാസവും വാടക നൽകാൻ തയ്യാറാണെങ്കിൽ, വാടകയ്‌ക്കെടുക്കുന്നതായിരിക്കും നല്ലത്. അതായത്, പാട്ടത്തിനെടുക്കുമ്പോൾ ഒറ്റയടിക്ക് ഒറ്റത്തവണയായി ഒരു തുക അടയ്‌ക്കേണ്ടി വരും. ഒരുമിച്ച് തുക എടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ വാടക നൽകുന്നതായിരിക്കും മികച്ച തീരുമാനം. അതേസമയം വ്യവസായ ആവശ്യങ്ങൾക്ക് പാട്ടത്തിന് എടുക്കുന്നതായിരിക്കും നല്ലതെന്ന് വിദഗ്ദർ പറയുന്നു. 
 
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios