സേവിംഗ്സ് അക്കൗണ്ടിന് സ്ഥിരനിക്ഷേപത്തിന്റെ പലിശ നേടാം; ആക്ടീവ് മണി ഫീച്ചറുമായി ഈ ബാങ്ക്

സേവിംഗ്സ് അക്കൗണ്ടിന് സ്ഥിരനിക്ഷേപത്തിന്റെ പലിശ ലഭിച്ചാലോ.. പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് കൊട്ടക് മഹീന്ദ്ര

Kotak Mahindra Bank launches ActivMoney feature for savings account holders apk

ബാങ്കിൽ നിക്ഷേപങ്ങൾ തുടങ്ങണമെന്ന് ആഗ്രഹിക്കുമെങ്കിലും പലർക്കും അതിന് കഴിഞ്ഞെന്ന് വരില്ല. എന്നാൽ ഒരു സേവിംഗ്സ് അക്കൗണ്ട് എങ്കിലും ഇല്ലാത്തവർ ഇന്ന് കുറവായിരിക്കും. നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ടിന് സ്ഥിരനിക്ഷേപത്തിന്റെ പലിശ ലഭിച്ചാലോ?  അതെ ഉപഭോക്താവിന്റെ സേവിംഗ്സ് അക്കൗണ്ടിന് സ്ഥിരനിക്ഷേപത്തിന്റഎ പലിശ ലഭ്യമാക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് കൊട്ടക് മഹീന്ദ്ര. പുതിയ പദ്ധതിപ്രകാരം  ഉപഭോക്താക്കൾക്ക്  അവരുടെ സേവിംഗ്സ് അക്കൗണ്ടിൻമേൽ, സ്ഥിരനിക്ഷേപത്തിന്റെ  7 ശതമാനം വരെയുള്ള പലിശയും, പണം എപ്പോൾ വേണമെങ്കിലും ആക്സസ് ചെയ്യാനുള്ള  സൗകര്യവുമാണ് ബാങ്ക് നൽകുന്നത്.

കൊട്ടക് മഹീന്ദ്ര ആക്ടീവ് മണി

ഉപഭോക്താക്കൾക്ക് അവരുടെ സമ്പാദ്യത്തിന് ഉയർന്ന പലിശ നിരക്ക് നേടുന്നതിന് ആക്ടിവ് മണി ഫീച്ചർ മുഖേന, അക്കൗണ്ടിലെ അധിക ഫണ്ടുകൾ ,  സ്വയമേവ ഒരു സ്ഥിരനിക്ഷേപത്തിലേക്ക് മാറ്റുന്നു. 180 ദിവസത്തേക്ക് 7 ശതമാനം പലിശ നിരക്കിന് പുറമെ അകാല പിൻവലിക്കലിന് നിരക്കുകളുമില്ല. ഒരു ഉപഭോക്താവ് ഫണ്ട് ആവശ്യമായി വന്നാൽ  സേവിംഗ്സിലേയും എഫ്‌ഡിയിലേയും മുഴുവൻ ബാലൻസും ഉടനടി ലഭ്യമാവും. ആക്ടീവ് മണി ഫീച്ചറിലൂടെ,  ഉപഭോക്താവിന് എഫ്ഡിയിൽ സേവിംഗ്സ് സൂക്ഷിക്കുന്ന സമയത്തേക്ക് ഉയർന്ന പലിശ നേടാൻ കഴിയുമെന്ന് ചുരുക്കം. ആക്ടീവ് മണി മുഖേന ഉപയോകതാവിന്റെ സമ്പാദ്യം ഒരുഎഫ്‍ഡിയിൽ സൂക്ഷിക്കുമ്പോൾ, സേവിംഗ്സ് അക്കൗണ്ടിലെ ബാലൻസ് 3.5 ശതമാനം നേടുന്നു.   ബാങ്കിന്റെ ഡിജിറ്റൽ 811, കറന്റ് അക്കൗണ്ട് ഉടമകൾക്കും ആക്ടിവ് മണി ലഭ്യമാകും. www.kotak.com വഴി ഓൺലൈനായി അക്കൗണ്ട് തുറക്കുമ്പോഴോ  ബ്രാഞ്ച് സന്ദർശിക്കുമ്പോഴോ ഈ സൗകര്യം പ്രയോജനപ്പെടുത്താം

7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിലെ സ്ഥിരനിക്ഷേപങ്ങൾക്ക് കൊട്ടക് മഹന്ദ്ര ബാങ്ക്    2.75 ശതമാനം മുതൽ 7.20 ശതമാനം വരെ സ്ഥിര നിക്ഷേപ പലിശ നിരക്ക് ആണ്് വാഗ്ദാനം ചെയ്യുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios