മുകേഷ് അംബാനിയുടെ ഒരേയൊരു മകളുടെ ആഡംബര ജീവിതം; ഇഷ അംബാനിയുടെ വിലയേറിയ ആഭരണ ശേഖരം
165 കോടിയുടെ ഡയമണ്ട് നെക്ലേസ് മുതൽ 'റാണിഹാർ' വരെ. ഇഷ അംബാനിയുടെ ശേഖരത്തിലുള്ള വിലപിടിപ്പുള്ള ആഭരണങ്ങളെ അറിയാം
മുകേഷ് അംബാനിയുടെ ഒരേയൊരു മകളായ ഇഷ അംബാനിയാണ് റിലയൻസിന്റെ റീട്ടെയിൽ വിഭാഗത്തെ നയിക്കുന്നത്. കേറ്റ് സ്‌പേഡ്, ബർബെറി, ഡീസൽ, ഹാംലീസ് തുടങ്ങി നിരവധി പ്രീമിയം ബ്രാൻഡുകൾ ഇന്ത്യയിലേക്ക് കൊണ്ടുവന്നത് ഇഷ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് റീട്ടെയിൽ ആണ്. വ്യവസായത്തിൽ മാത്രമല്ല വ്യക്തി ജീവിതത്തിലും പ്രീമിയം ബ്രാൻഡുകളാണ് ഇഷ അംബാനി ഉപയോഗിക്കുന്നത്. ലോകത്തിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങളിലൊന്നായതിനാൽ ഇഷ അംബാനിയുടെ ആഡംബര ജീവിതം അത്ഭുതമല്ല. ഇഷ അംബാനിയുടെ ശേഖരത്തിലുള്ള വിലപിടിപ്പുള്ള ആഭരണങ്ങളെ അറിയാം
1.അൺകട്ട് ഡയമണ്ട് നെക്ലേസ്
ഇഷ അംബാനിയുടെ ശേഖരത്തിലെ ഏറ്റവും മനോഹരമായ ആഭരണമാണ് അൺകട്ട് ഡയമണ്ട് നെക്ലേസ്. 165 കോടി രൂപ വിലമതിക്കുന്നതാണ് ഇത്. 50-ലധികം വലിയ അൺകട്ട് ഡയമണ്ട് ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
2. ചോക്കർ:
അടുത്തിടെ ഏറ്റവും ശ്രദ്ധ നേടിയ ഇഷ അംബാനിയുടെ 2023 ൽ മെറ്റ് ഗാല വസ്ത്രത്തിനൊപ്പം അവർ അണിഞ്ഞതാണ് ചോക്കർ. കറുത്ത നിറത്തിലുള്ള മനോഹരമായ സാറ്റിൻ സാരിയാണ് അവർ അണിഞ്ഞത്. മൂന്ന് വ്യത്യസ്ത ലയറുകൾ ചേർന്നതാണ് ഇത്. അവ ഓരോന്നിനും കുറഞ്ഞത് 100,000 ഡോളർ അതായത് 82 ലക്ഷം രൂപ വില വരും.
ALSO READ: അംബാനി സഹോദരന്മാർക്കെതിരായ സെബിയുടെ ഉത്തരവ് റദ്ദാക്കി; പിഴയടച്ച 25 കോടി നാലാഴ്ചക്കകം തിരികെ നൽകണം
3. പെൻഡന്റ് ഡയമണ്ട് നെക്ലേസ്:
മെറ്റ് ഗാല 2019-ൽ ഡിസ്നി രാജകുമാരിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തൂവലുകളുള്ള ലാവെൻഡർ ഗൗണാണ് ഇഷ അംബാനി ധരിച്ചിരുന്നത്. കൂടെ ഒരു വലിയ പെൻഡന്റ് ഡയമണ്ട് നെക്ലേസ് ധരിച്ചിരുന്നു.
4. റാണിഹാർ:
ഇന്ത്യയിലെ ഏറ്റവും ചെലവേറിയ കല്യാണം മുകേഷ് അംബാനിയുടെ ഒരേയൊരു മകളുടേത് തന്നെയായിരുന്നു. 500 മുതൽ 700 കോടി രൂപ വരെ ചെലവ് വന്നു എന്നാണ് റിപ്പോർട്ട്. കല്യാണ ദിവസം ഇഷ അംബാനി ഏകദേശം 90 കോടി രൂപ വിലയുള്ള മനോഹരമായ ലെഹംഗ അണിഞ്ഞിരുന്നു. അതിനൊപ്പം റാണിഹാർ, ചോക്കർ എന്നിവയും അണിഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം