ധനക്കമ്മിയിൽ വൻ വർധന, അടുത്ത സാമ്പത്തിക വർഷം 9.6 ശതമാനം വളർച്ചാ നിരക്ക് പ്രവചിച്ച് റേറ്റിംഗ് ഏജൻസി
ധനമന്ത്രി നിർമല സീതാരാമൻ തിങ്കളാഴ്ച അവതരിപ്പിക്കാൻ പോകുന്ന പുതിയ സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റിന് തൊട്ടുമുമ്പുള്ള സർവേ, “വി ആകൃതിയിലുള്ള” സാമ്പത്തിക വീണ്ടെടുക്കൽ പ്രവചിക്കുന്നു.
ദില്ലി: 2020-21 ലെ കേന്ദ്ര ബജറ്റ് ധനക്കമ്മി 7.96 ലക്ഷം കോടി രൂപയോ ജിഡിപിയുടെ 3.5 ശതമാനമോ ആയി കണക്കാക്കിയിരുന്നു. എന്നാൽ, ഇത് 13.44 ലക്ഷം കോടി രൂപയോ 7 ശതമാനമോ ആയി ഉയർന്നതായി പ്രമുഖ റേറ്റിംഗ് ഏജൻസിയായ ഇന്ത്യാ റേറ്റിംഗ്സ് കണക്കാക്കുന്നു.
എന്നാൽ, 2021-22 ബജറ്റ് 6.2 ശതമാനമായി ധനക്കമ്മി ഉയർത്താൻ അനുവദിക്കുമെങ്കിലും വളർച്ചാ 9.5-10 ശതമാനത്തിൽ എത്തിയാലേ അത് കൈവരിക്കാനാകുവെന്ന് ഇന്ത്യ റേറ്റിംഗ് ചീഫ് ഇക്കണോമിസ്റ്റ് ദേവേന്ദ്ര പന്ത് റിപ്പോർട്ടിൽ പറഞ്ഞു.
2021-22ൽ 9.6 ശതമാനവും 2020-21 സാമ്പത്തിക വർഷത്തിൽ (-) 7.8 ശതമാനവുമാണ് വളർച്ച നിരക്ക് കണക്കാക്കുന്നത്. കൊറോണ വൈറസ് പകർച്ചവ്യാധി കാരണം സർക്കാർ വളരെ വ്യത്യസ്തമായ ഒരു ധനനയം സ്വീകരിച്ചു, സമ്പദ് വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനായി ആത്മനിർഭർ ഭാരത് പാക്കേജുകൾക്ക് കീഴിൽ നിരവധി നയ നടപടികളും പ്രഖ്യാപിച്ചു.
“മൊത്തം ആവശ്യകതയിൽ വീണ്ടെടുക്കൽ നിലനിർത്തുന്നതിന്, സർക്കാരിന് വിപുലമായ ധനപരമായ നിലപാട് തുടരേണ്ടിവരാം,” വളർച്ചാ വീണ്ടെടുക്കൽ നേടിയെടുക്കുന്നത് ഇടത്തരം വരുമാന ശേഖരണത്തെ സുഗമമാക്കുകയും സുസ്ഥിര സാമ്പത്തിക പാത പ്രാപ്തമാക്കുകയും ചെയ്യുമെന്നും സാമ്പത്തിക സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നു.
ധനമന്ത്രി നിർമല സീതാരാമൻ തിങ്കളാഴ്ച അവതരിപ്പിക്കാൻ പോകുന്ന പുതിയ സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റിന് തൊട്ടുമുമ്പുള്ള സർവേ, “വി ആകൃതിയിലുള്ള” സാമ്പത്തിക വീണ്ടെടുക്കൽ പ്രവചിക്കുന്നു.