ഭക്ഷണം മാത്രമല്ല; ഉരുളക്കിഴങ്ങ് ഈ 5 ആവശ്യങ്ങള്‍ക്ക് ഉപകരിക്കും
Image credits: Freepik
ഈ 5 ആവശ്യങ്ങള്‍ക്ക് ഉപകരിക്കും
ഉരുളക്കിഴങ്ങ് കഴിക്കാൻ മാത്രമല്ല വീട്ടിലെ ചില കാര്യങ്ങൾക്കും ഉപയോഗിക്കാവുന്നതാണ്.
Image credits: Freepik
കുപ്പി ഗ്ലാസ് വൃത്തിയാക്കാം
കുപ്പി ഗ്ലാസ് വൃത്തിയാക്കാൻ ഉരുളക്കിഴങ്ങ് മികച്ചതാണ്. ഒരു കഷ്ണം ഉരുളക്കിഴങ്ങ് എടുത്ത് ഗ്ലാസിന് ചുറ്റും തേച്ച് പിടിപ്പിക്കുക. ഇത് ഗ്ലാസിലെ അഴുക്ക് നീക്കം ചെയ്യാൻ സഹായിക്കും.
Image credits: Freepik
ഷൂസ് വൃത്തിയാക്കും
ഷൂസ് വൃത്തിയാക്കാനും ഉരുളക്കിഴങ്ങ് നല്ലതാണ്. ഒരു പീസ് ഉരുളക്കിഴങ്ങ് ഷൂസിന് ചുറ്റും നല്ല പോലെ തേച്ച് പിടിപ്പിക്കുക. ഇത് പൊടിയും അഴുക്കും നീക്കം ചെയ്ത് ഷൂസിനെ ഭംഗിയുള്ളതാക്കുന്നു.
Image credits: stockphoto
ക്രാഫ്റ്റ് വർക്കായി ചെയ്യാം
ഉരുളക്കിഴങ്ങിൽ കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിലുള്ള ക്രാഫ്റ്റ് വർക്കുകളും ചെയ്യാവുന്നതാണ്.
Image credits: Getty
ചെടികളുടെ വളർച്ചയ്ക്ക് സഹായിക്കും
ഉരുളക്കിഴങ്ങിന്റെ തൊലി അൽപം നേരം വെള്ളത്തിലിട്ട് കുതിർത്തതിന് ശേഷം ചെടികളിലിടുന്നത് ചെടി തഴച്ച് വളരാൻ സഹായിക്കും.
Image credits: Freepik
കുപ്പി ചില്ല് എളുപ്പം നീക്കം ചെയ്യാം
കുപ്പി ഗ്ലാസോ പ്ലേറ്റോ തറയിൽ വീണ് പൊട്ടിയാൽ ചെറിയ പൊടിഞ്ഞ ഭാഗങ്ങൾ എടുക്കാൻ ഉരുളക്കിഴങ്ങ് ഉപയോഗിക്കാവുന്നതാണ്.