കേന്ദ്രസർക്കാർ സുരക്ഷയിൽ സ്വർണ്ണനിക്ഷേപം; എസ്‌ജിബിയിൽ അടുത്തയാഴ്ച മുതൽ നിക്ഷേപിക്കാം

 ആർക്കൊക്കെ നിക്ഷേപിക്കാം?  യഥാർത്ഥ സ്വർണത്തിന് പകരമുള്ള സുരക്ഷിതമായ നിക്ഷേപ മാർഗത്തെ കുറിച്ച് നിക്ഷേപകർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടത് 

Indian government will issue two tranches of sovereign gold bonds apk

പ്രതിവര്‍ഷം 2.5 ശതമാനം പലിശ ലഭിക്കുന്ന ജനപ്രിയ നിക്ഷേപമാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍. യഥാർത്ഥ സ്വർണത്തിന് പകരമുള്ള സുരക്ഷിതമായ നിക്ഷേപ മാർഗമാണ് എന്നതിനാൽ സ്വർണ്ണ നിക്ഷേപകർക്കിടയിൽ എസ്‌ജിബിയ്ക്ക് ഡിമാന്റുമുണ്ട്. 2023-24 സാമ്പത്തിക വർഷത്തിലെ ആദ്യ സീരിസിന്റെ ഇഷ്യൂ അടുത്താഴ്ച ആരംഭിക്കുകയാണ്.നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ സോവറിൻ ഗോൾഡ് ബോണ്ടുകളുടെ (എസ്ജിബി) രണ്ട് പതിപ്പുകൾ ഇഷ്യൂ ചെയ്യുമെന്നാണ്  കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്.

എന്താണ് സോവറിൻ ഗോൾഡ് ബോണ്ട്

 സ്വർണത്തിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപമാർഗമാണ് എസ്‌ജിബികൾ. ജ്വല്ലറികളിലോ, സ്വർണ്ണക്കടകളിലോ പോയി  സ്വർണ്ണം ഭൗതികമായി സ്വന്തമാക്കാതെ അതിൽ നിക്ഷേപിക്കാനുള്ള ഒരു മാർഗമാണ് എസ്‌ജിബികൾ. അതായത് ഭൗതിക സ്വർണം വാങ്ങുന്നതിന് സമാനമായി ഡിജിറ്റലായി സ്വർണം വാങ്ങാവുന്ന രീതിയാണിത്.

കേന്ദ്ര സര്‍ക്കാറിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ പുറത്തിറക്കുന്നത്.  ഏറ്റവും കുറഞ്ഞ നിക്ഷേപം ഒരു ഗ്രാമും വാര്‍ഷിക പരിധി നാല് കിലോഗ്രാമുമാണ്.  2.50 ശതമാനമാണ് വാര്‍ഷിക പലിശ. മാത്രമല്ല നിക്ഷേപകന് സ്വര്‍ണ്ണത്തിന്റെ മാര്‍ക്കറ്റ് മൂല്യത്തിന്റെ 75% വരെ വായ്പ ലഭിക്കുന്നതിന് ബോണ്ടുകള്‍ പണയം വയ്ക്കാം.

8 വർഷമാണ് സോവറിൻ ബോണ്ടുകളുടെ കാലാവധി.അഞ്ചാം വർഷം മുതൽ എക്സിറ്റ് ഓപ്ഷൻ ഉപയോഗിച്ച് നിക്ഷേപങ്ങള്‍ പിൻവലിക്കാം. നിക്ഷേപിക്കുന്ന തുകയ്ക്ക് പലിശ നിരക്ക് ലഭിക്കുന്ന ഏക സ്വർണ നിക്ഷേപമാണിത്.

എസ്‌ജിബികൾ എപ്പോൾ ലഭ്യമാകും?

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പ്രകാരം, നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ രണ്ട് സെറ്റ് സോവറിൻ ഗോൾഡ് ബോണ്ടുകൾ (എസ്ജിബി) പുറത്തിറക്കാൻ സർക്കാർ പദ്ധതിയിട്ടിട്ടുണ്ട്. 2023-24 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ സീരീസ് വാങ്ങുന്നതിനുള്ള തീയതി ജൂണ്‍ 19 മുതല്‍ 23 വരെയാണ്. രണ്ടാം സീരീസ് സെപ്റ്റംബര്‍ 11 മുതല്‍ 15 വരെ വാങ്ങാം

വ്യക്തികള്‍ക്കും ഹിന്ദു അഭിവക്ത കുടുംബം, ട്രസ്റ്റ്, സര്‍വകലാശാലകള്‍, ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റിയൂഷനുകള്‍ എന്നിവയ്ക്കുമാണ് എസ്‌ജിബി വാങ്ങാൻ കഴിയുക. സ്വർണ്ണത്തിൽ നിക്ഷേപിക്കാൻ ആഗ്രഹമുണ്ടെങ്കിൽ  ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകള്‍ക്കോ ഗോള്‍ഡ് ഇടിഎഫുകള്‍ക്കോ പകരം നിലവില്‍ എസ്ജിബികളില്‍ നിക്ഷേപിക്കുന്നത് നികുതി നേട്ട്ത്തിനുള്ള മികച്ച ഓപ്ഷനായിരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല .

Latest Videos
Follow Us:
Download App:
  • android
  • ios