Asianet News MalayalamAsianet News Malayalam

ഈ സംസ്ഥാനങ്ങളെ കണ്ടുപഠിക്കൂ, ഇവിടെ കടകൾ പൂട്ടുന്നില്ല; പൊടിപൊടിച്ച് രാത്രി കച്ചവടം

രാത്രി വൈകിയുള്ള സമയങ്ങളിലെ കച്ചവടമാണ് കൂടിയതെന്ന് ഷോപ്പിംഗ് ചെക്ക്ഔട്ട് പ്ലാറ്റ്‌ഫോമായ സിമ്പിളിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം രാത്രി 10 മുതൽ പുലർച്ചെ 4 വരെയുള്ള ഓർഡറുകൾക്കുള്ള മൊത്തം ചെലവിൽ 60 ശതമാനം വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

India s nighttime shopping surges as 24 hour retail becomes increasingly adopted
Author
First Published Jul 2, 2024, 1:17 PM IST

ന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളിലെ റീട്ടെയിൽ വ്യാപാര സ്ഥാപനങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കാൻ അനുമതി നൽകിയതോടെ കച്ചവടവും കൂടിയതായി റിപ്പോർട്ട്. ഉപഭോക്താക്കൾ പണം ചെലവഴിക്കുന്നത് കൂടുന്നതിന് പുതിയ തീരുമാനം സഹായകരമായതായി കണക്കുകൾ വ്യക്തമാക്കുന്നു. പ്രത്യേകിച്ചും രാത്രി വൈകിയുള്ള സമയങ്ങളിലെ കച്ചവടമാണ് കൂടിയതെന്ന് ഷോപ്പിംഗ് ചെക്ക്ഔട്ട് പ്ലാറ്റ്‌ഫോമായ സിമ്പിളിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം രാത്രി 10 മുതൽ പുലർച്ചെ 4 വരെയുള്ള ഓർഡറുകൾക്കുള്ള മൊത്തം ചെലവിൽ 60 ശതമാനം വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

 രാത്രിയിൽ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്നത് എന്തിന്?

റിപ്പോർട്ട് അനുസരിച്ച്, ഏറ്റവും കൂടുതൽ രാത്രി വൈകിയുള്ള ഓർഡറുകൾ ലഭിച്ചത് ഭക്ഷണ പാനീയ വിഭാഗത്തിനാണ്, തൊട്ടുപിന്നാലെ മൊബിലിറ്റി സേവനങ്ങൾ, ഓൺ-ഡിമാൻഡ് ഡ്രൈവർമാർ, പാർക്കിംഗ് സേവന ദാതാക്കൾ എന്നിവയ്ക്കാണ്. പാനീയങ്ങളിൽ സ്വിഗ്ഗി, ഇൻസ്റ്റാമാർട്ട്, സൊമാറ്റോ, സ്വിഗ്ഗി എന്നിവയ്ക്കും നല്ല കച്ചവടം നടക്കുന്നു. രാത്രിയിലെ വ്യാപാര ഇടപാടുകളുടെ എണ്ണം ഏകദേശം 30 ശതമാനം വർദ്ധിച്ചു, ശരാശരി ഓർഡർ മൂല്യം 10 ശതമാനവും ഉയർന്നു.

 മോഡൽ ഷോപ്പ്സ് എസ്റ്റാബ്ലിഷ്‌മെന്റ് ബിൽ  കേന്ദ്ര സർക്കാർ പാസാക്കിയതിന് ശേഷം മഹാരാഷ്ട്ര, കർണാടക, തെലങ്കാന, ഹരിയാന, ന്യൂഡൽഹി തുടങ്ങിയ സംസ്ഥാനങ്ങൾ 24 മണിക്കൂർ ചില്ലറ വിൽപ്പന അനുവദിച്ചിട്ടുണ്ട്. ഇത് പ്രകാരം റീട്ടെയിൽ വാണിജ്യ സ്ഥാപനങ്ങൾക്ക് ആഴ്ചയിൽ ഏഴ് ദിവസവും 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കാൻ അനുമതി ഉണ്ട്.

ജൂൺ ആദ്യം മധ്യപ്രദേശ് എല്ലാ കടകളും വാണിജ്യ സ്ഥാപനങ്ങളും 24 മണിക്കൂറും തുറന്നിരിക്കാൻ അനുവദിച്ചിരുന്നു. ബാറുകളും പബ്ബുകളും ഒഴികെയുള്ള എല്ലാ കടകൾക്കും ചണ്ഡീഗഢും ഈ അനുമതി നൽകിയിട്ടുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios