പാൻ ആധാറുമായി എങ്ങനെ ലിങ്ക് ചെയ്യാം? എസ്എംഎസ് വഴി എളുപ്പമാണ്
പാൻ കാർഡ് അസാധുവായി പ്രഖ്യാപിക്കും. മാത്രമല്ല അസാധുവായ കാർഡ് യാതൊരു പ്രയോജനവുമില്ലാത്ത പ്ലാസ്റ്റിക് കാർഡ് കഷ്ണം മാത്രമായിരിക്കും. പാൻ ആധാറുമായി എങ്ങനെ ലിങ്ക് ചെയ്യാം
ഇതുവരെ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ നിർബന്ധമായും ഈ മാസം 30 നകം ലിങ്ക് ചെയ്യേണ്ടതുണ്ട്. പാൻ - ആധാർ രേഖകൾ 30 നകം ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ, പാൻ കാർഡ് അസാധുവായി പ്രഖ്യാപിക്കും. മാത്രമല്ല അസാധുവായ കാർഡ് യാതൊരു പ്രയോജനവുമില്ലാത്ത പ്ലാസ്റ്റിക് കാർഡ് കഷ്ണം മാത്രമായിരിക്കും.
പാൻ കാർഡ് ഉടമകൾ സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ, കാർഡ് ഉടമകളുടെ നികുതിയും ബിസിനസ്സുമായി ബന്ധപ്പെട്ട എല്ലാവിധ പ്രവർത്തനങ്ങളും തകരാറിലാകുമെന്നും സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) സൂചന നൽകുന്നുണ്ട്. .
2023 ജൂൺ 30 നകം ആധാറുമായി ലിങ്ക് ചെയ്യാത്ത വ്യക്തികളുടെ പാൻ ജൂലൈ മുതൽ പ്രവർത്തനരഹിതമാകും. മാത്രമല്ല, പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനായി 1000 രൂപ ഫീസ് നൽകേണ്ടിവരും. പാൻ ആധാറുമായി എങ്ങനെ ലിങ്ക് ചെയ്യാം എന്നറിയാം. രണ്ട് മാര്ഗങ്ങള് ഇതാ;
ആദായനികുതി വകുപ്പിന്റെ പോർട്ടൽ വഴി ലിങ്ക് ചെയ്യാം
ഘട്ടം 1: ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോർട്ടലായ incometaxindiaefiling.gov.in എന്നത് തുറക്കുക.
ഘട്ടം 2: വെബ്‌പേജിലെ 'ക്വിക്ക് ലിങ്കുകൾ' വിഭാഗത്തിന് താഴെയുള്ള 'ലിങ്ക് ആധാർ' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: ഇത് നിങ്ങളെ ഒരു പുതിയ പേജിലേക്ക് റീഡയറക്‌ട് ചെയ്യും, അവിടെ പാൻ നമ്പർ, ആധാർ നമ്പർ, നിങ്ങളുടെ പേര് പോലുള്ള മറ്റ് ആവശ്യമായ വിശദാംശങ്ങൾ എന്നിവ നൽകേണ്ടതുണ്ട്.
എസ്എംഎസ് വഴി ലിങ്ക് ചെയ്യാം
ഘട്ടം 1: മൊബൈലിൽ നിന്നും 567678 അല്ലെങ്കിൽ 56161 നമ്പറിലേക്ക് എസ്എംഎസ് അയക്കാം. ഫോർമാറ്റ് UIDPAN 10 അക്ക പാൻ കാർഡ് നമ്പർ, 12 അക്ക ആധാർ കാർഡ് നമ്പർ, സ്ഥലം എന്നിവ ടൈപ് ചെയ്ത അയക്കുക. .
ഘട്ടം 2: അതിനുശേഷം, എസ്എംഎസ് വഴി ആദായനികുതി വകുപ്പ് നിങ്ങളെ പാൻ-ആധാർ ലിങ്ക് നിലയെ കുറിച്ച് അറിയിക്കും. നികുതിദായകന്റെ ജനനത്തീയതി രണ്ട് രേഖകളുമായും പൊരുത്തപ്പെടുന്നെങ്കിൽ മാത്രമേ ആധാറും പാനും ലിങ്കുചെയ്യൂ.